ട്രോളുകൾ നിരോധിക്കണമെന്നും സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ കമന്റ് സെക്ഷൻ ഓഫ് ചെയ്യണമെന്നും മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ട് നടി ഗായത്രി സുരേഷ് രംഗത്ത്. ഇൻസ്റ്റഗ്രാം ലൈവിൽ എത്തിയായിരുന്നു ഗായത്രി സുരേഷ് ഇക്കാര്യങ്ങൾ പറഞ്ഞത്. സോഷ്യൽ മീഡിയയിൽ താൻ നേരിടുന്ന പല തരത്തിലുള്ള ആക്ഷേപങ്ങളും അടിച്ചമർത്തലുകളും അക്കമിട്ട് നിരത്തിയ നടി കേരളത്തെ നശിപ്പിക്കാൻ ഇത്തരക്കാർക്ക് കഴിയുമെന്നും പറഞ്ഞു. ഒരാൾ സത്യം പറഞ്ഞു കഴിഞ്ഞാൽ അല്ലെങ്കിൽ അഭിപ്രായം പറഞ്ഞു കഴിഞ്ഞാൽ അയാളെ അടിച്ചമർത്തണമെന്നാണ് വളർന്നുവരുന്ന തലമുറ പോലും കണ്ടു പഠിക്കുന്നതെന്നും ഗായത്രി പറഞ്ഞു. അടിച്ചമർത്തുന്ന ഒരു സമൂഹമല്ല വേണ്ടതെന്നും പരസ്പരം പ്രോത്സാഹിപ്പിക്കുകയും പ്രചോദനം നൽകുകയും ചെയ്യുന്ന ഒരു സമൂഹമാണ് നമുക്ക് വേണ്ടതെന്നും ഗായത്രി പറഞ്ഞു. തനിക്കൊപ്പം എല്ലാവരും നിൽക്കണമെന്ന് താരം അഭ്യർത്ഥിച്ചു. അതേസമയം, പുതിയ വീഡിയോ വന്നതോടെ അതിന്റെ ട്രോളുകളും ഇറങ്ങി.
തനിക്കെതിരെ രണ്ട് യുട്യൂബ് ചാനലുകൾ ഇല്ലാത്ത വാർത്തകൾ കൊടുത്തു. ഇതൊക്കെ ഏതൊക്കെയോ വകുപ്പിൽ ഉൾപ്പെടുന്ന കേസുകളാണ്. ഞാൻ അറിയാത്ത കാര്യങ്ങളാണ്. അതുകൊണ്ട് തന്നെക്കൊണ്ട് കേസ് കൊടുപ്പിക്കരുതെന്നാണ് പറയാനുള്ളതെന്നും ഗായത്രി പറഞ്ഞു. ട്രോൾസും കമന്റ്സും എത്ര അടിപൊളിയാണെന്ന് പറഞ്ഞാലും അത് അത്ര അടിപൊളിയാണെന്ന് തനിക്ക് തോന്നുന്നില്ലെന്നും ഗായത്രി പറഞ്ഞു. ഇത് പറഞ്ഞാൽ ചിലപ്പോൾ ആളുകൾ തന്നെ വെറുക്കുമായിരിക്കുമെന്നും എങ്കിലും പറയാനുള്ളത് പറയുമെന്നും ഗായത്രി പറഞ്ഞു.
‘എനിക്ക് പറയാനുള്ളത് പിണറായി വിജയൻ സാറിനോടാണ്. നമ്മുടെ ചീഫ് മിനിസ്റ്ററോടാണ്. സാർ, ഞാൻ സാറിനെ ഒരുപാട് ബഹുമാനിക്കുകയും ആരാധിക്കുകയും സാറിന്റെ ആശയങ്ങളും നടപടികളും റെസ്പെക്ട് ചെയ്യുകയും ചെയ്യുന്ന ഒരാളാണ് ഞാൻ. സോഷ്യൽ മീഡിയയാണ് ലോകമെന്നാണ് കുറേപേർ കരുതി വെച്ചിരിക്കുന്നത്. മയക്കുമരുന്ന കഞ്ചാവ് എന്നിതിലൂടെ പൈസ ഉണ്ടാക്കുന്നത് നിയപരമല്ലല്ലോ. അപ്പോൾ ട്രോൾസിലൂടെ പൈസ ഉണ്ടാക്കുന്നതും നിയമപരമല്ലല്ലോ’ – എന്ന് ഗായത്രി ചോദിക്കുന്നു. ‘ട്രോൾ വന്നു, അതിന്റെ താഴെ ഫുൾ കമന്റ് ആണെന്നും ആ കമന്റ്സ് നമ്മളെ അടിച്ചമർത്തുന്നത് പോലെയാണെ’ന്നും ഗായത്രി പറയുന്നു. ‘അത് ഒരാളുടെ മെനറൽ ഹെൽത്തിനെയാണ് ബാധിക്കുന്നത്. ട്രോൾസും കമന്റ്സും ഇല്ലീഗൽ അല്ലേ. സാറിന് പറ്റുമെങ്കിൽ നാടിനെ ഒരു നല്ല നാടാക്കാൻ ട്രോൾസ് നിരോധിക്കണം. ട്രോൾസ് നിരോധിക്കാനുള്ള നടപടി സാറിന് എടുക്കാൻ പറ്റുമെങ്കിൽ എടുക്കണം. എല്ലാ കമന്റ് സെക്ഷനും ഓഫ് ചെയ്ത് വെയ്ക്കണം.’ – ഇതൊന്നും നടക്കുന്ന കാര്യമാണോയെന്ന് തനിക്കറിയില്ലെന്നും ഗായത്രി പറഞ്ഞു. കമന്റ് നിരോധിക്കാൻ പറ്റുമോയെന്ന് അറിയില്ലെന്നും പക്ഷേ, സോഷ്യൽ മീഡിയ അറ്റാക്കിനെതിരെ എന്തെങ്കിലും ചെയ്യണമെന്നും ഗായത്രി അഭ്യർത്ഥിച്ചു. ട്രോൾ ബാൻ ചെയ്യുകയോ മോശമായി കമന്റ് ചെയ്യുന്നവർക്ക് എതിരെ കേസ് എടുക്കുകയോ ചെയ്യണം. ഒരാളുടെ അനുവാദമില്ലാതെ ഫോട്ടോ എടുക്കുന്നതും വീഡിയോ എടുക്കുന്നതും ക്രിമനൽ കുറ്റകൃത്യമാക്കാണമെന്നും ഗായത്രി അഭ്യർത്ഥിച്ചു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…