ആരാധകർ ആവേശത്തോടെ കാത്തിരുന്ന പാൻ ഇന്ത്യൻ ചിത്രം ആർ ആർ ആർ കഴിഞ്ഞദിവസം ആയിരുന്നു തിയറ്ററുകളിൽ റിലീസ് ചെയ്തത്. ആർ ആർ ആർ എന്ന ചിത്രത്തിനൊപ്പം മലയാളത്തിൽ നിന്ന് ഒരു കുഞ്ഞു ചിത്രവും കഴിഞ്ഞദിവസം തിയറ്ററുകളിൽ എത്തിയിരുന്നു. ഗായത്രി സുരേഷ് നായികയായി എത്തിയ എസ്കേപ്പ് എന്ന ചിത്രമായിരുന്നു അത്. മലയാളത്തിലെ ആദ്യ സൈക്കോ ത്രില്ലർ എന്ന ലേബലിലാണ് ചിത്രം റിലീസിന് എത്തിയത്. ചിത്രം സംവിധാനം ചെയ്തത് നവാഗതനായ സർഷിക്ക് റോഷനാണ്. ചിത്രത്തിൽ ഗായത്രി സുരേഷിന് ഒപ്പം ശ്രീവിദ്യ മുല്ലച്ചേരിയും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. ചിത്രത്തിന്റെ തിരക്കഥയും സംവിധായകനായ സർഷിക് റോഷൻ തന്നെയാണ് തയ്യാറാക്കിയിരിക്കുന്നത്. ഒരു രാത്രി നടക്കുന്ന സംഭവങ്ങളും അതിന്റെ തുടർച്ചയുമാണ് ചിത്രം പറയുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഒരു രാത്രിയിൽ വീട്ടിൽ അപ്രതീക്ഷിതമായി മുഖംമൂടി ധരിച്ചെത്തുന്ന സൈക്കോ കൊലയാളി. അവിടെ അകപ്പെട്ടു പോകുന്ന ഗർഭിണിയും സുഹൃത്തും. അതിനു ശേഷം ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് ഈ ചിത്രത്തിലൂടെ പറയുന്നത്.
ചിത്രത്തിൽ ഒരു ഗർഭിണിയുടെ വേഷത്തിലാണ് ഗായത്രി സുരേഷ് എത്തുന്നത് ചിത്രത്തിൽ ഒരു ഗാനവും ഗായത്രി സുരേഷ് പാടിയിട്ടുണ്ട്. ജാസി ഗിഫ്റ്റിന് ഒപ്പം ആയിരുന്നു ഗായത്രി ഗാനം ആലപിച്ചത്. ചിത്രത്തിൽ നിരവധി താരങ്ങളാണ് അണിനിരക്കുന്നത്. അരുൺ കുമാറും സന്തോഷ് കീഴാറ്റൂരും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്. ഷാജു ശ്രീധർ, നന്ദൻ ഉണ്ണി, രമാ ദേവി, വിനോദ് കോവൂർ, ബാലൻ പാറക്കൽ, ദിനേശ് പണിക്കർ, രമേശ് വലിയശാല, സുധി കൊല്ലം, കൊല്ലം ഷാഫി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. സജീഷ് രാജ് ആണ് ചിത്രത്തിന്റെ ക്യാമറ. സാനന്ദ് ജോർജ് ഗ്രേസ് ആണ് സംഗീതം. സന്ദീപ് നന്ദകുമാർ ആണ് എഡിറ്റിംഗ്.
അതേസമയം, ബിഗ് ബജറ്റ് ചിത്രമായ ആർ ആർ ആർ മികച്ച പ്രതികരണം നേടി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കേരളത്തിൽ മാത്രം 500ൽ അധികം സ്ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. ബാഹുബലിക്ക് ശേഷം എസ് എസ് രാജമൗലി സംവിധാനം ചെയ്ത ആർ ആർ ആർ എന്ന ചിത്രത്തിൽ രാം ചരൺ, ജൂനിയർ എൻ ടി ആർ, ആലിയ ഭട്ട്, അജയ് ദേവ്ഗൺ എന്നിവരാണ് പ്രധാനവേഷങ്ങളിൽ എത്തുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ആദ്യദിവസം തന്നെ ലഭിച്ചത്. തീര്‍ച്ചയായും തീയറ്ററില്‍ എക്‌സ്പീരിയന്‍ ചെയ്യേണ്ട ചിത്രമാണ് ആര്‍ആര്‍ആര്‍ എന്ന് പേര്‍ളി മാണി പറഞ്ഞു. ഇംഗ്ലീഷ് ചിത്രങ്ങള്‍ മാത്രമല്ല, ഇന്ത്യന്‍ സിനിമകളും ലോകോത്തര നിലവാരത്തിലേക്ക് എത്തുന്നു എന്നതിന് തെളിവാണ് ചിത്രം. ഫുള്‍ ടൈം രോമാഞ്ചം നല്‍കുന്നതാണ് ആര്‍ആര്‍ആര്‍ എന്നും പേര്‍ളി പറഞ്ഞു. പ്രതീക്ഷിച്ചതിൽ അധികം നല്‍കാന്‍ ആര്‍ആര്‍ആറിന് കഴിഞ്ഞുവെന്ന് നടി സരയു പറഞ്ഞു. ഗംഭീര എക്‌സ്പീരിയന്‍സ് ആയിരുന്നുവെന്നും കുറച്ചു നാളുകള്‍ക്ക് ശേഷം തിയറ്ററുകളെ ഇളക്കി മറിക്കാന്‍ ചിത്രത്തിന് കഴിഞ്ഞെന്നും സരയു പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…