രണ്ടു ദിവസം മുൻപാണ് പ്രശസ്ത നടി ഗായത്രി സുരേഷ് ഉൾപ്പെട്ട ഒരു റോഡ് ആക്സിഡന്റ് സംഭവം സോഷ്യൽ മീഡിയയിൽ വൈറലായത്. കാക്കനാടിനു സമീപം ഗായത്രി സുരേഷും സുഹൃത്തും സഞ്ചരിച്ച കാർ മറ്റൊരു വണ്ടിയിൽ തട്ടുകയും, നടിയും സുഹൃത്തും അതിനു ശേഷം വണ്ടി നിർത്താതെ പോയി എന്നാരോപിച്ചു അവരെ പിന്തുടർന്ന് പിടിച്ച നാട്ടുകാർ പ്രതിഷേധിക്കുകയും ചെയ്തു. അതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തന്നെ പ്രചരിച്ചിരുന്നു. ശേഷം പോലീസ് വന്നാണ് പ്രശ്നം ഒത്തുതീർപ്പാക്കിയത്. പിന്നീട്, ഗായത്രി ഇൻസ്റ്റഗ്രാം ലൈവിൽ വന്നു എന്താണ് സംഭവിച്ചത് എന്ന് വിശദീകരിക്കുകയും ചെയ്തു. ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ വണ്ടികളുടെ വശത്തെ കണ്ണാടിയാണ് തട്ടിയതെന്നും, സിനിമാ നടിയായതു കൊണ്ട് തന്നെ ആ സമയത്തു നാട്ടുകാർ എങ്ങനെ പ്രതികരിക്കുമെന്ന ഭയത്താലാണ് നിർത്താതെ പോയതെന്നും ഗായത്രി അതിൽ പറഞ്ഞു.
ഇപ്പോഴിതാ, അന്ന് നാട്ടുകാർ തങ്ങളെ പിടിച്ചതിനു ശേഷം അവിടെ നടന്ന സംഭവം കൂടി വെളിപ്പെടുത്തുകയാണ് ഗായത്രി സുരേഷ്. അന്ന് തങ്ങളെ തടഞ്ഞു നിർത്തിയ ഒരു പയ്യൻ വന്നു തന്റെ വണ്ടിയുടെ ഗ്ലാസ് ഇടിച്ചു പൊളിച്ചു എന്നും, തന്റെ വീട്ടുകാരെ അടക്കം അധിക്ഷേപിച്ചു എന്നും ഗായത്രി സുരേഷ് പറയുന്നു. ഇരുപത് മിനുട്ടോളം മാറി മാറി സോറി പറഞ്ഞിട്ടും അവർ അധിക്ഷേപം തുടർന്നു എന്നും ഇത്രയും വലിയ പ്രശ്‍നം ആയതു താനൊരു സെലിബ്രിറ്റി ആയതു കൊണ്ടാണെന്നും സാധാരണ ഒരു ആളാണെങ്കില്‍ അവിടെ ആരും വീഡിയോ എടുക്കില്ല എന്നും ഗായത്രി കൂട്ടിച്ചേർത്തു. താൻ പെർഫെക്റ്റ് ആയ ആളൊന്നുമല്ല എന്നും താൻ നിര്‍ത്താതെ പോയതാണ് പ്രശ്‍നം എന്ന് മനസ്സിലാക്കുന്നു എന്നും ഗായത്രി പറയുന്നുണ്ട്. ടെൻഷന്‍റെ പുറത്താണ് നിർത്താതെ പോയതെന്നും ഗായത്രി തുറന്നു പറയുന്നുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…