പരസ്പരം സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് ഗായത്രി അരുണ്‍. അഞ്ച് വര്‍ഷത്തിലധികം സംപ്രേക്ഷണം ചെയ്ത പരമ്പര നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. ജനപ്രിയ സീരിയലിലെ ദീപ്തി ഐപിഎസ് എന്ന നടിയുടെ കഥാപാത്രം പ്രേക്ഷകര്‍ ഏറ്റെടുത്തു. പരസ്പരം അവസാനിച്ച ശേഷം അഭിനയ രംഗത്തുനിന്നും ഒരു ഇടവേളയെടുത്തിരുന്നു താരം. കുടുംബത്തിനൊപ്പം ചെലവഴിക്കാനാണ് നടി മാറിനിന്നത്. ഇപ്പോഴിതാ അതു പോലെ മറ്റൊരു അവധിയിലാണ് ഗായത്രി ഇപ്പോള്‍. സിനിമയില്‍തന്നെ പുതിയ തട്ടകത്തിലേക്ക് പ്രവേശിക്കാനുള്ള തയാറെടുപ്പിനുള്ളതാണ് ഈ അവധിയെന്ന് ഗായത്രി പറയുന്നു.
‘പരസ്പരം’ സീരിയല്‍ ചെയ്യുമ്പോള്‍ മോള്‍ കല്യാണി വളരെ ചെറുതായിരുന്നു. ഭര്‍ത്താവ് അരുണിന് ബിസിനസ് ആണ്. അരുണേട്ടന്റെ കുടുംബവും എന്റെ കുടുംബവും മോളെ നോക്കുന്ന കാര്യത്തില്‍ അത്രയേറെ ശ്രദ്ധ നല്‍കിയതുകൊണ്ടാണ് എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞത്. അവള്‍ വളര്‍ന്നപ്പോള്‍ അവളുടെ പഠനത്തില്‍ എന്റെ കരുതല്‍ വേണം എന്ന് തോന്നി. അതിനാലാണ് പരസ്പരത്തിന് ശേഷം ബ്രേക്ക് എടുത്തതെന്നും ഗായത്രി ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. നായികയാകാനുള്ള പല അവസരങ്ങളും മോളെ കരുതി വേണ്ടെന്ന് വച്ചിരുന്നു. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അവസരങ്ങള്‍ കളയേണ്ടിയിരുന്നില്ല എന്ന് തോന്നുന്നുണ്ട്. കുട്ടികളുള്ള ഒരു സ്ത്രീയെ സംബന്ധിച്ച് മുന്നോട്ടു പോകാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു മേഖലയാണ് സിനിമയെന്നും ഗായത്രി പറയുന്നു. അത് സാധിക്കുന്നത് ഭര്‍ത്താവ് അരുണ്‍ തരുന്ന ഉറച്ച പിന്തുണ ഉള്ളതുകൊണ്ടാണ്.
വിചാരിച്ചിരിക്കാതെ വന്ന നല്ല അവസരമായതു കൊണ്ടാണ് ‘വണ്‍’ ചെയ്യാന്‍ തീരുമാനിച്ചത്. സിനിമ ചെയ്തതു കൊണ്ട് ഇനി സീരിയല്‍ ചെയ്യില്ല, സിനിമയേ ചെയ്യൂ എന്നൊന്നും ഇല്ലെന്നും താരം പറയുന്നു. ‘വണ്‍’ കൂടാതെ ‘ഓര്‍മ’, ‘തൃശൂര്‍പൂരം’ എന്നീ സിനിമകളിലും ഗായത്രി അഭിനയിച്ചിട്ടുണ്ട്. സംവിധായികയാവുകയാണ് അടുത്ത ലക്ഷ്യമെന്ന് ഗായത്രി പറയുന്നു. എട്ട് ഭാഗങ്ങളുള്ള സീരീസ് ഒടിടി പ്ലാറ്റ്‌ഫോമിനായി സംവിധാനം ചെയ്യുകയാണ്. ഇന്ത്യയില്‍ ആത്മീയതലത്തില്‍ നില്‍ക്കുന്ന വനിതകളെക്കുറിച്ചുള്ളതായിരിക്കും സീരീസെന്നും താരം പറഞ്ഞു. അച്ഛനെക്കുറിച്ച് ‘അച്ചപ്പം കഥകള്‍’ എന്ന പേരില്‍ പുസ്തകം പുറത്തിറക്കാനും ആലോചിക്കുന്നുണ്ട് ഗായത്രി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…