ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് അർജുൻ റെഡ്‌ഡി എന്ന തെലുങ്ക് ചിത്രം നേടിയെടുത്ത വിജയം വിജയ് ദേവരകൊണ്ടേ എന്ന യുവതാരത്തിന് നേടിക്കൊടുത്ത ഫാൻസിന്റെ എണ്ണം ചെറുതൊന്നുമല്ല. തെലുങ്കിലെ അടുത്ത സൂപ്പർസ്റ്റാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിജയ് നായകനായ ഗീതാ ഗോവിന്ദം നാളെ സ്വാതന്ത്ര്യ ദിനത്തിൽ വേൾഡ് വൈഡ് റിലീസിനെത്തുകയാണ്. കേരളത്തിലും ചിത്രത്തിന്റെ തെലുങ്ക് വേർഷൻ തന്നെയാണ് റിലീസിനെത്തുന്നത്. കേരളത്തിൽ ഒരു തെലുങ്ക് ചിത്രത്തിന് [തെലുങ്ക് വേർഷൻ] ലഭിക്കുന്ന ഏറ്റവും വലിയ റിലീസാണ് ചിത്രത്തിന്റേത്.
സംവിധായകൻ ബി ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള RD ഇല്ല്യൂമിനേഷൻസാണ് ചിത്രം കേരളത്തിലെ തീയറ്ററുകളിൽ എത്തിക്കുന്നത്. മലയാളികളുടെ പ്രിയ സംഗീത സംവിധായകൻ ഗോപി സുന്ദറാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ‘ഇങ്കേം ഇങ്കേം കാതലേ’ എന്ന ഒറ്റ ഗാനം കൊണ്ട് മലയാളികളുടെയും മനസ്സിൽ ഇടം നേടിയെടുത്തിട്ടുണ്ട് ചിത്രം. റൊമാന്റിക് കോമഡി ഗണത്തിൽ പെടുന്ന ഗീത ഗോവിന്ദത്തിൽ റാഷ്മിക മന്ദനയാണ് നായിക. പരശുറാമാണ് സംവിധാനം.
ചിത്രം റിലീസിനെത്തുന്ന തീയറ്ററുകളുടെ ലിസ്റ്റ് ചുവടെ ചേർക്കുന്നു. അല്ലു അർജുന്റെ അല്ലാതെയുള്ള തെലുങ്ക് ചിത്രങ്ങളിൽ തിരുവനന്തപുരത്ത് മൂന്ന് തീയറ്ററുകളിൽ പ്രദർശനത്തിനെത്തുന്ന ആദ്യ ചിത്രം കൂടിയാണ് ഗീതാ ഗോവിന്ദം. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ കോപ്പി ഓൺലൈനിൽ ലീക്ക് ആയെങ്കിലും ആന്റി പൈറസി വിഭാഗം അത് പരിഹരിക്കുകയും ചെയ്‌തിരുന്നു. ഓൺലൈൻ ബുക്കിംഗ് പോർട്ടലുകളിൽ വളരെ നല്ല രീതിയിൽ തന്നെയുള്ള ബുക്കിങ്ങാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…