മലയാള സിനിമയ്ക്ക് എന്നും അഭിമാനിക്കാവുന്ന ചില സിനിമകൾക്ക് തിരക്കഥ രചിച്ച തിരക്കഥാകൃത്താണ് ശ്യാം പുഷ്കരൻ.ശ്യാം പുഷ്കരന്റെ ഭാര്യയും അഭിനേത്രിയുമായ ഉണ്ണിമായയെ കുറിച്ച് ഫെയ്സ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്യാം പുഷ്കരന്റെ മാതാവ് ഗീതാ പുഷ്കരൻ.മരുമോളെ പെരുത്തിഷ്ടം ആണെന്നും അവള്‍ അവള്‍ക്കു നല്ലതെന്ന് തോന്നുന്നത് വൃത്തിയായി, ഭംഗിയായി ചെയ്യുന്നു എന്നും ഗീത ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു
ഗീത പുഷ്കരന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ :
കഴിഞ്ഞ നാൽപ്പതു വർഷം എന്താ ചെയ്തത്?
എന്നോടു തന്നെയാ ചോദ്യം..ആ… ആർക്കറിയാം..കഞ്ഞീം കറീം വച്ചു കളിച്ചു. കെട്ടിയോനുമായി വഴക്കുണ്ടാക്കി. മക്കളോടും നാട്ടുകാരോടും വഴക്കുണ്ടാക്കി. ഇൻലാൻഡും കവറും വിറ്റു.
വേണ്ടതിനും വേണ്ടാത്തതിനും വഴക്കു കേട്ടു.വേറെ എന്താ ചെയ്തിരുന്നേ..ഒന്നുല്ല അല്ലേ…
അതുകൊണ്ടാ എനിക്കെന്റെ മരുമോളെ പെരുത്തിഷ്ടം. അവൾ അവൾക്കു നല്ലതെന്ന് തോന്നുന്നത് വൃത്തിയായി,ഭംഗിയായി ചെയ്യുന്നു. ആഹാരമുണ്ടാക്കലും മക്കളെ പെറ്റു വളർത്തലുമല്ല ജീവിതം എന്നവൾ തിരിച്ചറിയുന്നു. അവളുടെ സ്വകാര്യ ഇഷ്ടങ്ങളെ നിലപാടുകളെ അഭിരുചികളെ അവൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നു.
അതാണ് പെണ്ണ് ,അതായിരിക്കണം പെണ്ണ്.
അല്ലാതെ ഔദ്യോഗിക ജീവിതത്തിൽ കിട്ടുന്ന ഉയർച്ച പോലും ഉപേക്ഷിച്ചു്, കുട്ടികളെ നല്ല സ്കൂളുകളിൽ പഠിപ്പിക്കാനുള്ള അവസരം പോലും നിഷേധിക്കപ്പെട്ടതു സഹിച്ച്, ഒരു പാട്ടു പോലും മൂളാതെ ഒരു യാത്ര പോകാതെ പെറ്റമ്മക്ക് ഒരു ഉടുതുണി പോലും വാങ്ങിക്കൊടുക്കാതെ ഒരു ഐസ് ക്രീം പോലും കഴിക്കാതെ
ഒരു ചാറ്റൽമഴ പോലും നനയാതെ ആകാശവും ഭൂമിയും മേഘങ്ങളും പുഴയും കാണാതെ ഒരു കുടമുല്ലപ്പൂവിനെ ഉമ്മ വയ്ക്കാതെ ഏറ്റവും പ്രിയമായി തോന്നിയ ഒരു പെർഫ്യൂം ഏതെന്നു പോലും കണ്ടെത്താനാവാതെ ഒരു നിലാവുള്ള രാവു പോലും കാണാതെ കാടും കടലും തിരിച്ചറിയാതെ ഉണ്ടുറങ്ങി മരിക്കലല്ല ജീവിതം..
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…