‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചനി’ൽ സുരാജിനും നിമിഷയ്ക്കും തുല്യ വേതനമായിരുന്നോ നൽകിയതെന്ന ചോദ്യത്തിന് പ്രതികരണവുമായി സംവിധായകൻ ജിയോ ബേബി. ഇത്തരം ചോദ്യങ്ങളുമായി വരുന്നവർ ആചാര സംരക്ഷണത്തിനായി കല്ലെറിഞ്ഞവരാണെന്നും, ശമ്പളം എത്ര കൊടുത്തെന്ന് പറയുവാൻ സൗകര്യമില്ലെന്നും സംവിധായകൻ ജിയോ ബേബി.
‘ഒന്നുകിൽ ഈ ചോദ്യം ചോദിക്കുന്നവർ ആചാര സംരക്ഷണത്തിന് വേണ്ടി വഴിയിലിറങ്ങി ഓടിയവരും കല്ലെറിഞ്ഞവരുമായിരിക്കും അല്ലെങ്കിൽ വൺ ഇന്ത്യ വൺ പെൻഷൻ എന്നൊരു ടീമുണ്ട്, അവരായിരിക്കും. എല്ലാർക്കും മാസം പതിനായിരം രൂപ വെച്ച് കൊടുക്കണം എന്ന് പറയുന്നവരാണിവർ. ജില്ലാ കളക്റ്റർക്കും ഓഫീസിൽ കാവൽ നിൽക്കുന്നവർക്കും ഒരേ വേതനം കൊടുക്കണം എന്ന് വാദിക്കുന്നവർ. നല്ല പൊളിറ്റിക്‌സൊക്കെയാണ്. സമത്വം തുല്യത എന്നൊക്കെ പറയുന്നത് നല്ല ആശയമാണ്. പക്ഷെ ഇവരുടെയൊക്കെ വീടുകളിൽ അത് പ്രാവർത്തികമാക്കുന്നുണ്ടോ? വീട് പണിയുവാൻ വരുന്ന എഞ്ചിനീയർക്ക് മേസ്തരിയേക്കാൾ വേതനമുണ്ടാകും. ഇതുമായി ബന്ധപ്പെട്ടാണ് പലതും നിൽക്കുന്നത്. ഈ സിനിമയിൽ സുരാജിന് എത്ര കൊടുത്തു, നിമിഷയ്ക്ക് എത്ര കൊടുത്തു, എന്ന് പറയാൻ എനിക്ക് സൗകര്യമില്ല. ഈ ചോദ്യത്തിനുള്ള ഉത്തരം കിട്ടിക്കഴിഞ്ഞാൽ സമൂഹത്തിലെ എല്ലാ പ്രശ്നങ്ങളും അവസാനിച്ചുവെന്നാണോ ഇവരൊക്കെ വിചാരിക്കുന്നത്? അത് നിങ്ങളറിയണ്ട’. ജിയോ ബേബി പറയുന്നു.
‘രണ്ട് പെൺകുട്ടികൾ’, ‘കുഞ്ഞുദൈവം’ എന്നി ചിത്രങ്ങൾ ഒരുക്കിയ ജിയോ ബേബിയുടെ നാലാമത്തെ ചിത്രമാണ് ‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’. ആളുകളിൽ വൈകാരികമായ സ്വാധീനമാണ് സിനിമ ഉണ്ടാക്കിയതെന്നും ഇത്രയേറെ ചർച്ച ചെയ്യപ്പെടുമെന്ന് കരുതിയിരുന്നില്ലെന്നും ജിയോ ബേബി മുമ്പ് ദ ക്യുവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. സംവിധായകൻ തന്നെ തിരക്കഥയൊരുക്കിയ ചിത്രം നിർമിച്ചിരിക്കുന്നത് ഡിജോ അഗസ്റ്റിൻ, ജോമോൻ ജേക്കബ്, വിഷ്ണു രാജൻ, സജിൻ രാജ് എന്നിവർ ചേർന്നാണ്. സാലു കെ തോമസാണ് ക്യാമറ. സൂരജ് എസ് കുറുപ്പാണ് സംഗീതം. ഫ്രാൻസിസ് ലൂയിസ് എഡിറ്റിംഗും ജിതിൻ ബാബു കലാസംവിധാനവും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…