മലയാളികളുടെ മനസ്സിൽ ഇപ്പോഴും മായാതെ നിൽക്കുന്ന വീടുകളിലൊന്നാണ് ദൃശ്യത്തിലെ ജോർജുകുട്ടിയുടേത്. സിനിമയുടെ ഒട്ടു മിക്ക ഭാഗങ്ങളും ചിത്രീകരിച്ച ഇടങ്ങളിൽ ഒന്ന് എന്ന നിലയിൽ.പ്രേക്ഷകർക്ക് ഏറെ സുപരിചിതമാണ് ഈ വീട്. ദൃശ്യം രണ്ടാം ഭാഗം ഷൂട്ട് തുടങ്ങിയതോടെ ആ വീടും വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ്. കർഷകനായ വഴിത്തല സ്വദേശി മഠത്തിപ്പറമ്പിൽ ജോസഫിന്റെയാണ് ആ വീട്. രണ്ടാം ഭാഗത്തിൽ വീടിന് ചില മാറ്റങ്ങളൊക്കെ വന്നിരിക്കുകയാണ്.
കാലത്തിന്‍റെ മാറ്റങ്ങൾ വീടിനുമുണ്ട്. കൃഷിയെല്ലാം മെച്ചപ്പെട്ടു. സാമ്പത്തികമായി ഉയർന്നതോടെ ജോർജുകുട്ടി വീടൊന്ന് മോടി കൂട്ടി. ഷീറ്റിട്ടിരുന്ന കാർപ്പോർച്ച് വാർത്തു. ഒരു മുറി കൂട്ടിയെടുത്തു. മുറ്റത്ത് ടൈൽസ് ഉണ്ട്. കർഷകനായ ജോർജുകുട്ടിയുടെ പറമ്പ് മുഴുവൻ വാഴയും കപ്പയുമെല്ലാം വിളഞ്ഞ് കിടക്കുകയാണ്. ഷൂട്ടിങ് തുടങ്ങിയാൽ വിളവെടുപ്പ് ആരംഭിക്കാം. ദൃശ്യത്തിന്റെ തമിഴ് റീമേക്കായ കമലഹാസൻ ചിത്രം പാപനാശവും ഇവിടെ തന്നെയാണ് ഷൂട്ട് ചെയ്‌തത്. കോവിഡ് മുൻകരുതലിന്റെ ഭാഗമായി ഷൂട്ട് തുടങ്ങിയാൽ വേറെയാരെയും വീട്ടിലേക്ക് പ്രവേശിപ്പിക്കില്ല എന്നാണ് അണിയറക്കാർ അറിയിച്ചിരിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…