Categories: Uncategorized

തിയറ്ററിൽ കുറുപ്പ് കാണൂ; അഞ്ച് പേർക്ക് ദിവസേന 10,000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകൾ

തീയറ്ററുകളിൽ ആഘോഷങ്ങൾ ഒരുക്കാൻ കുറുപ്പ് എത്തുമ്പോൾ, സിനിമ പ്രേമികൾക് സമ്മാനപെരുമഴ ഒരുക്കി ഓക്സിജൻ. ദിവസേന തിരഞ്ഞെടുക്കപ്പെടുന്ന 5 ഭാഗ്യശാലികൾക്കു OXYGEN നൽകുന്ന 10000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ നേടാൻ അവസരം. പത്ത് ദിവസം നീണ്ടു നിൽക്കുന്ന കോണ്ടെസ്റ്റിൽ ദിവസേന 50,000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ ലഭിക്കുന്നു!. തിങ്കളാഴ്ച രാവിലെ 10:00 മണിക്കായിരിക്കും മത്സരം ആരംഭിക്കുക . നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം

– കുറുപ്പ് കാണാൻ ടിക്കറ്റ് ബുക്ക് ചെയ്യൂ, ആ ടിക്കറ്റിനൊപ്പം സെൽഫി/ഫോട്ടോ എടുത്ത ശേഷം #Backtotheatre #KurupGiveAway #CelebrateKurupWithOxygen എന്ന ഹാഷ്ടാഗുകളോടെ നിങ്ങളുടെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്യൂ.- @oxygenthedigitalexpert എന്ന ഇൻസ്റ്റാഗ്രാം & ഫേസ്ബുക് പേജ് ഫോളോ ചെയ്യുക, ലൈക്ക് ചെയ്യുക. – നിങ്ങളുടെ ഫോട്ടോ പോസ്റ്റ് ചെയ്തതിനു ശേഷം @oxygenthedigitalexpert & @KurupMovie എന്നീ പേജുകളെ ടാഗ്/മെൻഷൻ ചെയ്യുക. – നിങ്ങൾക്ക് ഒപ്പം സിനിമ കാണാൻ എത്തുന്ന സുഹൃത്തുക്കളെ അല്ലെങ്കിൽ ബന്ധുക്കളെ ഡിസ്ക്രിപ്ഷനിൽ ടാഗ് ചെയ്യൂ. – ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോൾ നിങ്ങളുടെ ജില്ല കൂടെ ഡിസ്ക്രിപ്ഷനിൽ ചേർക്കുന്നത് നല്ലതായിരിക്കും.

നിബന്ധനകൾ – മുകളിൽ കൊടുത്തിരിക്കുന്ന എല്ലാ നിയമങ്ങളും പാലിക്കുന്നവർക്കു മാത്രമായിരിക്കും ഗിഫ്റ്റ് വൗച്ചർ ലഭിക്കുക. ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്തവർ, ഷോ കഴിഞ്ഞതിനു ശേഷം മാത്രം പോസ്റ്റ് ചെയാൻ ശ്രമിക്കുക. അല്ലാത്തപക്ഷം ടിക്കറ്റ് വിവരങ്ങൾ വെച്ച് മറ്റുള്ളവർ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട്. അതിൽ ഞങ്ങൾക്ക് യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. വിജയികളെ നറുക്കെടുപ്പിലൂടെ ആയിരിക്കും തിരഞ്ഞെടുക്കുക. എല്ലാ ദിവസവും വൈകുന്നേരം 5 മണിക്കായിരിക്കും നറുക്കെടുപ്പ് നടക്കുക.
24 മണിക്കൂർ ആയിരിക്കും ഒരു ദിവസത്തെ ഫോട്ടോ എൻട്രി ടൈം. അതിനു ശേഷം വരുന്ന ഓരോ എൻട്രിയും അടുത്ത ദിവസത്തേക്കുള്ള നറുക്കെടുപ്പിലേക്ക് ആയിരിക്കും പരിഗണിക്കുക.
തിങ്കളാഴ്ച രാവിലെ 10:00 മണി തൊട്ടു ചൊവ്വാഴ്ച രാവിലെ 10:00 വരെയായിരിക്കും ആദ്യ ദിവസമായി കണക്കാക്കുക. ചൊവ്വാഴ്ച വൈകീട്ട് 5:00 നായിരിക്കും ആദ്യ ദിവസത്തെ വിജയിയെ തിരഞ്ഞെടുക്കുക. ദിവസേന 5 വിജയികളെ 5 ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കുകയും, വിജയികളായവർക്കു അടുത്തുള്ള ഓക്സിജൻ ഔട്ട് ലെറ്റിൽ നിന്നും വൗച്ചർ കരസ്തമാക്കാവുന്നതാണ്. ഒരു ദിവസം തിരഞ്ഞെടുക്കുന്ന 100 പേരിൽ നിന്നുമായിരിക്കും നറുക്കെടുപ്പിലൂടെ 5 വിജയികളെ കണ്ടെത്തുക. ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോൾ നിങ്ങളുടെ ജില്ല കൂടെ ഡിസ്ക്രിപ്ഷനിൽ ചേർക്കുന്നത് നല്ലതായിരിക്കും. വിജയികളായവർ ID പ്രൂഫും മറ്റും കൊണ്ടുവരേണ്ടതാണ്. വിജയികളായിട്ടുള്ളവർ നിങ്ങളുടെ തൊട്ടടുത്തുള്ള ഓക്‌സിജൻ ഷോറൂമിൽ നിന്നുമായിരിക്കും ഗിഫ്റ്റ് വൗച്ചറുകൾ കരസ്ഥമാക്കേണ്ടത്. (വൗച്ചറുകൾ അയച്ചു തരുന്നതല്ല)ഈ ഫോട്ടോ കോംബിട്ടീഷൻ പോസ്റ്റ് ചെയേണ്ടതും മറ്റു സുഹൃത്തുകളെ ടാഗ് ചെയേണ്ടതും നിങ്ങളുടെ പ്രൊഫൈലിലിൽ ആണെന്നും, അതല്ലാതെ വരുന്ന ഫോട്ടോ സബ്മിഷൻ, മെസ്സേജുകൾ എന്നിവ പരിഗണിക്കുന്നതല്ല എന്നും ഓർപ്പിക്കുന്നു. #Backtotheatre #KurupGiveAway #CelebrateKurupWithOxygen എന്നീ ഹാഷ്ടാഗുകൾ തെറ്റ് കൂടാതെ ചേർക്കുവാൻ ചേർക്കാൻ പ്രേത്യേകം ശ്രദ്ധിക്കുക. പ്രൊഫൈൽ പബ്ലിക് ആക്കിയിട്ടുള്ളവർക്കായിരിക്കും മുൻഗണന ലഭിക്കുകയുള്ളു ഈ പരിപാടിയിൽ യാതൊരു മുന്നറിയിപ്പും ഇല്ലാതെ മാറ്റം വരുത്തുന്നതിനും മറ്റും ഇതിന്റെ സംഘാടകർക്കു പൂർണാധികാരം ഉണ്ടായിരിക്കുന്നതാണ്.
സംഘാടകരുടെ തീരുമാനം അന്തിമമായിരിക്കും.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago