നവാഗതനായ ഡോക്ടര്‍ മനു കൃഷ്ണയുടെ സംവിധാനത്തില്‍ റിലീസിനു ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം ഗിലയിലെ ‘നിറയുന്നു.. എന്ന വീഡിയോ ഗാനം പുറത്തിറങ്ങി. നടി മഞ്ജു വാര്യരാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഗാനം റിലീസ് ചെയ്തത്. ബിനി പ്രേമ് രാജ് എഴുതിയ വരികള്‍ക്ക് ഗിലയുടെ സംവിധായകനായ മനു കൃഷ്ണ തന്നെയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ദിവ്യ എസ് മേനോന്‍ പാടിയ ‘നിറയുന്നു’ എന്ന ഗാനത്തിന് അശ്വിന്‍ കുമാര്‍ മിക്‌സിങ്ങും, ഫ്രാന്‍സിസ് സേവിയറും സനുവും ചേര്‍ന്ന് വയലിനും, ഗിത്താറും നിര്‍വ്വഹിച്ചിരിക്കുന്നു.
ഇന്ദ്രന്‍സ് ബോഡിബില്‍ഡറായി എത്തുന്ന ‘ഗില’ എന്ന സിനിമയിലെ മറ്റു താരങ്ങള്‍ കൈലാഷ്, അനഘ മരിയ വര്‍ഗീസ്,ശ്രിയ ശ്രീ,റിനാസ്,ബീന സുശാന്ത്, സുഭാഷ്,ഗഫൂര്‍ എന്നിവരാണ്. ചിത്രത്തിന്റെ സംവിധാനവും നിര്‍മാണവും രചനയുമെല്ലാം മനുകൃഷ്ണ തന്നെയാണ്. ശ്രീകാന്ത് ഈശ്വര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ചെയ്തിരിക്കുന്നത് ഷമീര്‍ മുഹമ്മദാണ.് ചിത്രത്തിലെ ആദ്യഗാനം നേരത്തേ പുറത്തിറങ്ങിയിരുന്നു. പീരുമേട്, മണിമല, ദുബായ് എന്നിവയായിരുന്നു ചിത്രത്തിന്റെ ലൊക്കേഷന്‍.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…