മലയാളിക്ക് ഏറെ അഭിമാനമേകുന്ന വിജയം കുറിച്ച ചിത്രമാണ് മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ദൃശ്യം. തീയറ്ററുകളും ബോക്‌സോഫീസും റെക്കോർഡുകളും കീഴടക്കിയ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ദൃശ്യം 2 ആമസോൺ പ്രൈമിലാണ് റിലീസിന് എത്തിയത്. പാൻ ഇന്ത്യ തലത്തിൽ കൈയ്യടി നേടിയ ദൃശ്യം 2 മലയാള സിനിമക്ക് ഇപ്പോൾ ഒരു ആഗോള മാർക്കറ്റ് സൃഷ്ടിച്ചിരിക്കുകയാണ്. റെക്കോർഡ് തുകക്കാണ് ആമസോൺ ദൃശ്യം 2 സ്വന്തമാക്കിയതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും അത് എത്ര രൂപയ്ക്കാണ് എന്ന് അണിയറപ്രവർത്തകർ വെളിപ്പെടുത്തിയിരുന്നില്ല.
ഒടിടി പ്ലാറ്റ്‌ഫോമുകളെ കുറിച്ചുള്ള വാര്‍ത്തകളും വിവരങ്ങളും പങ്കുവയ്ക്കുകയും സര്‍വേകള്‍ നടത്തുകയും ചെയ്യുന്ന ലെറ്റ്സ് ഒടിടി ഗ്ലോബല്‍ എന്ന പേജ് ഈ തുകയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നു. 30 കോടി രൂപക്കാണ് ചിത്രം ആമസോൺ കരസ്ഥമാക്കിയത് എന്നാണ് അവർ ട്വീറ്റ് ചെയ്‌തിരിക്കുന്നത്. സൽമാൻ ഖാൻ നായകനാകുന്ന രാധെയാണ് ഒടിടിയിലൂടെ റിലീസിനെത്തുന്ന അടുത്ത വമ്പൻ ചിത്രം. ഏകദേശം 230 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ സംപ്രേക്ഷണാവകാശം സീ സ്റ്റുഡിയോസ് സ്വന്തമാക്കിയത്. മമ്മൂക്ക നായകനായ ദി പ്രീസ്റ്റും കഴിഞ്ഞ ദിവസം ആമസോൺ പ്രൈം വഴി റിലീസിന് എത്തിയിരുന്നു. മമ്മൂട്ടി ചിത്രം വൺ ഏപ്രിൽ 27ന് നെറ്റ്ഫ്ലിക്സിലൂടെ റിലീസിനെത്തുന്നുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…