മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫർ’ സിനിമയുടെ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. ചിത്രത്തിൽ സ്റ്റീഫൻ നെടുമ്പള്ളിയായി ചിരഞ്ജവിയാണ് എത്തുന്നത്. ചിരഞ്ജീവിയുടെ ഇൻട്രോ സീൻ ആണ് അണിയറപ്രവർത്തകർ റിലീസ് ചെയ്തത്. ചിരഞ്ജീവിയെ നായകനാക്കി തെലുങ്കിൽ ‘ഗോഡ്ഫാദർ’ ഒരുക്കുന്നത് തമിഴിലെ സൂപ്പർഹിറ്റ് സംവിധായകൻ മോഹൻരാജയാണ്.
മലയാളത്തിൽ മഞ്ജു വാര്യർ അവതരിപ്പിച്ച പ്രിയദർശിനി എന്ന കഥാപാത്രത്തെ തെലുങ്കിൽ നയൻതാരയാണ് അവതരിപ്പിക്കുന്നത്. എസ് തമൻ ആണ് സംഗീതസംവിധാനം. പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന ഗാങ്സ്റ്റർ കഥാപാത്രത്തിന്റെ റോളിൽ സൽമാൻ ഖാൻ ആയിരിക്കും എത്തുക. ഈ കഥാപാത്രത്തെ ചില മാറ്റങ്ങളോടെ ആയിരിക്കും അവതരിപ്പിക്കുക. ചിരഞ്ജീവിയുടെ സ്റ്റീഫൻ നെടുമ്പള്ളിയുടെ ഭൂതകാലം മലയാളത്തിലേതിൽ നിന്ന് വ്യത്യസ്തമായിരിക്കും എന്നും റിപ്പോർട്ടുകളുണ്ട്.
മലയാളത്തിൽ മാസ് പൊളിറ്റിക്കൽ ത്രില്ലർ ആയിരുന്നെങ്കിൽ തെലുങ്കിൽ റൊമാന്റിക് ട്രാക്കിലൂടെയും സ്റ്റീഫൻ സഞ്ചരിക്കും എന്നാണ് റിപ്പോർട്ടുകൾ. ഖുറേഷി അബ്രാം എന്ന ഡോൺ ആയി ഇന്ത്യയ്ക്ക് പുറത്തും സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായി കേരളത്തിലും വിലസുന്ന നായകനെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. ചിത്രത്തിൽ സത്യദേവ് കഞ്ചണ ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. പുരി ജഗന്നാഥ്, നാസർ, ഹരീഷ് ഉത്തമൻ, സച്ചിൻ ഖഡേക്കർ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. . ഛായാഗ്രഹണം – നിരവ് ഷാ, എഡിറ്റിങ് – ശ്രീകർ പ്രസാദ്. കൊനിഡേല പ്രൊഡക്ഷൻ കമ്പനിയും മെഗാ സൂപ്പർ ഗുഡ് ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…