മാൻപേടയെ വേട്ടയാടുന്ന ഒരു സിംഹത്തെ ചിത്രീകരിക്കുന്ന ടൈറ്റിൽ കാർഡിൽ നിന്ന് ഗോഡ്ഫാദർ എന്ന ചിത്രത്തിന്റെ ഉള്ളടക്കത്തിലേക്ക് പ്രേക്ഷകനെ നിർമാതാക്കൾ കൊണ്ട് പോകുന്നുണ്ട്. കരുത്തില്ലാത്തവന്റെ മേൽ കരുത്തുള്ളവൻ നടത്തുന്ന അധികാര വിനിയോഗം. അത് കരുത്തില്ലാത്തവന്റെ ജീവന് പോലും ഭീക്ഷണിയാകുന്നു. പക്ഷേ ഇര എപ്പോഴും അവന്റെ ജീവന്റെ നിലനിൽപ്പിനായി അവസാനം വരെ പോരാടുന്നു. ജഗൻ രാജശേഖർ സംവിധാനം നിർവഹിച്ച ചിത്രമായ ഗോഡ് ഫാദറിൽ മലയാളികളുടെ പ്രിയ താരം ലാലിനെ കാണുമ്പോൾ ഗോഡ് ഫാദർ എന്ന പഴയ മലയാള ചിത്രത്തിന്റെ ഓർമകളിലേക്ക് മലയാളികൾ പോകുന്നുണ്ട്. എന്നാൽ തമിഴിൽ ഒരുങ്ങിയിരിക്കുന്ന ഗോഡ് ഫാദർ പങ്ക് വെച്ചിരിക്കുന്നത് ഒരു സർവൈവൽ ത്രില്ലറാണ്. ഒപ്പം അച്ഛൻ – മകൻ സ്‌നേഹത്തിന്റെ കാഴ്ചകളും.
നടരാജൻ സുബ്രമഹ്ണ്യൻ, ലാൽ, അനന്യ, അശ്വന്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. മരുതുസിംഗം എന്ന ഗ്യാങ്സ്റ്ററുടെ മകൻ മൃതപ്രായനായിരിക്കുകയാണ്. ഇനി ആ കുട്ടിയെ രക്ഷിക്കുവാൻ ഒരേ ഒരു വഴിയേയുള്ളു. അതേ പ്രായമുള്ള ഒരു കുട്ടിയുടെ അവയവങ്ങൾ മാറ്റി വെക്കുക. അധിയാമാൻ എന്ന സാധാരണക്കാരന്റെ മകൻ ഇതിന് അനുയോജ്യൻ ആണെന്ന് കണ്ടെത്തുന്ന മരുതും സംഘവും ആ കുട്ടിയെ തട്ടിയെടുക്കുവാൻ അവർ താമസിക്കുന്ന അപാർട്മെൻറിലേക്ക് ആരെയും അകത്തു കടക്കുവാനോ പുറത്തു പോകാനോ അനുവദിക്കാതെ തടയുന്നു. ഒരു അപ്പാർട്ട്മെന്റിനുള്ളിൽ ഒരു അതിജീവന ത്രില്ലർ. മക്കളുടെ ജീവൻ രക്ഷിക്കാൻ എന്തും ചെയ്യാൻ തയ്യാറുള്ള രണ്ട് പിതാക്കന്മാർ. ഒരു പക്കാ സീറ്റ് എഡ്‌ജ് ത്രില്ലർ തന്നെയാണ് ഗോഡ് ഫാദർ.
മരുതായി ലുക്ക് കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷകരെ ഞെട്ടിക്കുന്ന ലാലിനൊപ്പം അധിയമാനായി നടരാജൻ സുബ്രഹ്‌മണ്യവും മികച്ചൊരു പ്രകടനം കാഴ്ച്ച വെക്കുന്നു. മികച്ചൊരു പ്ലോട്ട് ആണെങ്കിലും തിരക്കഥയുടെ ഒരു പോരായ്‌മ ചിത്രത്തിനുണ്ട്. അനന്യ, അശ്വന്ത് എന്നിവരും മികച്ചൊരു പ്രകടനം സമ്മാനിക്കുന്നുണ്ട്. മികച്ചൊരു ത്രില്ലർ ബിഗ് സ്‌ക്രീനിൽ കാണുവാൻ കൊതിക്കുന്ന ഓരോ സിനിമ പ്രേമിക്കും തീയ്യറ്ററുകളിൽ കണ്ട് ആസ്വദിക്കുവാൻ കഴിയുന്ന ചിത്രമാണ് ഗോഡ് ഫാദർ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…