ദുൽഖർ സൽമാൻ, സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദർശൻ എന്നിവർ ഒന്നിക്കുന്ന ചിത്രമാണിത്.ചിത്രം കേരളത്തിൽ ഇന്ന് ആണ് റിലീസിനെത്തുന്നത് എങ്കിലും ജിസിസി രാജ്യങ്ങളിൽ ചിത്രം ഇന്നലെ തന്നെ റിലീസ് ചെയ്തിരുന്നു. ഇന്നലെ റിലീസ് ചെയ്ത ചിത്രത്തിന് അതിഗംഭീര റിപ്പോർട്ടുകൾ ആണ് ലഭിക്കുന്നത്.സുരേഷ് ഗോപിയും ശോഭനയും ഏറെ ക്കാലത്തിനുശേഷം ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണ് വരനെ ആവശ്യമുണ്ട് . ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റും ഇത് തന്നെ.
ചിത്രത്തിന് അഭിനന്ദനവുമായി നടനും സുരേഷ് ഗോപിയുടെ മകനുമായ ഗോകുൽ സുരേഷ് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. വെൽക്കം ബാക്ക് സുരേഷ് ഗോപി എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ചെന്നൈയിലെ ഒരു അപ്പാർട്ട്മെന്റ് കോംപ്ലെക്സിലെ കുറച്ചു കഥാപാത്രങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. അവിടെ താമസമാക്കിയ നീന ഒരു സിംഗിൾ മദറും ഫ്രഞ്ച് അധ്യാപികയും കൂടിയാണ്. നീനയുടെ മകളാണ് നിക്കി എന്ന് വിളിക്കുന്ന നിഖിത. അറേഞ്ചഡ് വിവാഹത്തിനോട് മാത്രമേ നിഖിതക്ക് താല്പര്യമുള്ളൂ. അവരുടെ ഇടയിലേക്കാണ് ഇനിയും സർജിക്കൽ സ്‌ട്രൈക്കിന് ബാല്യം ബാക്കിയുണ്ടെന്ന് സ്വയം വിശ്വസിക്കുന്ന മേജർ ഉണ്ണികൃഷ്ണന്റെ വരവ്. പക്ഷേ ഒരു വിവാഹ ചടങ്ങിനെത്തിയാൽ പോലും മുട്ടിടിക്കുന്ന ആള് കൂടിയാണ് മേജർ. അതോടൊപ്പം തന്നെ ഫ്രോഡ് എന്ന വിളിപ്പേരുള്ള ഒരു യുവാവും അവിടെ താമസക്കാരനാകുന്നു. ഇവരുടെ ജീവിതത്തിൽ നടക്കുന്ന കൊച്ചു കൊച്ചു സംഭവങ്ങൾ രസകരമായി അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണ് വരനെ ആവശ്യമുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…