Categories: Malayalam

അച്ഛന്റെ ബിജെപി ബന്ധത്തിന്റെ പേരിൽ നിർമാതാക്കൾ എന്നോട് പക വീട്ടുന്നു;സിനിമകളുടെ ചിത്രീകരണം നീട്ടിക്കൊണ്ടു പോകുന്നു:ആരോപണവുമായി ഗോകുൽ സുരേഷ്

മുൻ ലോകസഭ അംഗവും, നടനുമായ സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് തേടി ഇറങ്ങിയതിൽ സിനിമാ പ്രവർത്തകർ ഇപ്പോൾ തന്നോട് വിരോധം തീർക്കുന്നു എന്ന് പരാതിപ്പെടുകയാണ് മകൻ ഗോകുൽ സുരേഷ്. ടൈംസ് ഓഫ് ഇന്ത്യയുമായി നടത്തിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്. ലോക്സഭാ ഇലക്ഷനിൽ തൃശൂർ മണ്ഡലത്തിൽ നിന്നു NDA സ്ഥാനാർത്ഥിയായി മത്സരിച്ച സുരേഷ് ഗോപിക്ക് വേണ്ടി മകൻ ഗോകുൽ സുരേഷ് പ്രചാരണ പരിപാടികളിൽ സജീവമായിരുന്നു. ഏറെ പരിശ്രമിച്ചിട്ടും വിജയിക്കാൻ സാധിക്കാത്ത സുരേഷ് ഗോപി ഇപ്പോൾ രാഷ്ട്രീയ ജീവിതത്തിൽ നിന്നും പിന്മാറി അഭിനയ രംഗത്തേക്ക് വീണ്ടും ഊർജ്ജിതമായി കടക്കുകയാണ്.

സുരേഷ് ഗോപിയുടെ ഇലക്ഷൻ സംബന്ധമായ എല്ലാ വാർത്തകളും കെട്ടടങ്ങിയതിന് പിന്നാലെയാണ് മകന്റെ വാർത്ത സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാകുന്നത്. തനിക്കെതിരെ ഉള്ള നീക്കങ്ങള്‍ വളരെ ശ്രദ്ധയോടെ നിര്‍മ്മാതാക്കള്‍ നടപ്പാക്കുകയാണെന്നും തന്റെ ബി.ജെ.പി ബന്ധം കാരണമാണ് നിര്‍മാതാക്കള്‍ തന്നെ ലക്‌ഷ്യം വയ്ക്കുന്നത് എന്നും ചിത്രത്തിനുവേണ്ടി പൂർണമായും സഹകരിച്ചു കൊണ്ടിരിക്കുന്ന തനിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും വിധം നിർമാതാക്കൾ ചിത്രീകരണം നീട്ടിക്കൊണ്ടു പോകുന്നു എന്നും ഗോകുൽ സുരേഷ് പറയുന്നു. എന്നാല്‍ ഗോകുലിന്റെ ആരോപണങ്ങള്‍ നിര്‍മാതാക്കളില്‍ ഒരാളായ മെഹ്ഫൂസ് തള്ളിക്കളയുകയും ഗോകുലിനോട് തങ്ങള്‍ക്ക് വിരോധമൊന്നുമില്ലെന്നും മറ്റ് ചില കാരണങ്ങള്‍ കാരണമാണ് ഷൂട്ടിങ് മുടങ്ങിയതെന്നും പറയുകയും ചെയ്യുന്നു.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago