കൈയടി സ്വന്തമാക്കി ‘തുറമുഖം’ സിനിമയിലെ കലാസംവിധാനം, മറഞ്ഞ ഒരു കാലത്തെ തുറമുഖത്തിൽ വീണ്ടെടുത്ത് ഗോകുൽദാസ്

തുറമുഖം സിനിമയിലെ കലാസംവിധാനത്തിന് കൈയടി സ്വന്തമാക്കി ഗോകുൽദാസ്. മികച്ച കലാസംവിധായകനുള്ള 2021 കേരള ചലച്ചിത്ര അക്കാദമി അവാർഡ് കരസ്ഥമാക്കിയ ചിത്രമാണ് തുറമുഖം. അന്താരാഷ്ട്ര തലത്തിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട രാജീവ് രവിയുടെ കമ്മട്ടിപ്പാടത്തിനു സെറ്റ് ഒരുക്കിയ ഗോകുൽദാസ് ആയിരുന്നു. ഗോകുൽദാസ് ആണ് രാജീവ് രവി തന്നെ ക്യാമറയും സംവിധാനവും നിർവ്വഹിക്കുന്ന തുറമുഖത്തിനും കലാസംവിധാനം ഒരുക്കുന്നത്. കമ്മട്ടിപ്പാടത്തിനും ഗോകുൽദാസിന് മികച്ച കലാസംവിധാനത്തിനുള്ള പുരസ്‌കാരം നാഗരാജിന്റെ കൂടെ ലഭിച്ചിരുന്നു.

പീരിയോഡിക്കൽ സിനിമ ചെയ്യുന്നതിൽ അല്ലെങ്കിൽ അതിന്റെ സെറ്റ് അണിയിച്ചൊരുക്കുന്നതിൽ കഴിവ് തെളിയിച്ചയാളാണ് ഗോകുൽദാസ്. അതുകൊണ്ടുതന്നെ ഇന്ത്യൻ സിനിമകളിൽ വിശിഷ്യാ മലയാള ചലച്ചിത്ര ലോകത്തെ ശ്രദ്ധേയനാണ് ഗോകുൽ ദാസ്. പുതിയ തലമുറയോട് കുറച്ചു പഴയ ഒരു കാലത്തെ കഥ പറയുമ്പോൾ വളരെ പ്രധാനമാണ് അതിന്റെ പശ്ചാത്തലം ഒരുക്കുക എന്നത്. അതിനു സമയമെടുത്തുള്ള ഗവേഷണവും ചരിത്രം മനസ്സിലാക്കാനുള്ള വിവേകവും മുഖ്യമാണ്. തൃശൂർ ഗവൺമെന്റ് കോളേജ് ഓഫ് ഫൈൻ ആർട്‌സിൽ നിന്ന് ഫൈൻ ആർട്‌സ് ബിരുദം പൂർത്തിയാക്കിയ ശേഷം, പ്രശസ്ത കലാസംവിധായകരായ സാബു സിറിൽ , സുനിൽ ബാബുഎന്നിവർക്കൊപ്പം സഹ കലാസംവിധായകനായി ജോലി ചെയ്തു. തുടർന്ന് സായാഹ്നം എന്ന ചിത്രത്തിൽ കലാസംവിധാനം ചെയ്തുകൊണ്ടായിരുന്നു സ്വതന്ത്ര കലാസംവിധായകൻ എന്ന രീതിയിൽ ഗോകുൽദാസിന്റെ തുടക്കം. അതിനു തന്നെ 2000 ലെ മികച്ച കലാസംവിധാനത്തിനുള്ള തന്റെ ആദ്യ കേരള സംസ്ഥാന അവാർഡ് ഗോകുൽ കരസ്ഥമാക്കി.

പിന്നീട് എല്ലാ വർഷവും ഒന്നും രണ്ടും മൂന്നും ചലചിത്രങ്ങൾക്കു കലാസംവിധാനം നിർവ്വഹിച്ചു. ഇക്കാലയളവിൽ അറുപത്തഞ്ചോളം സിനിമകൾ ചെയ്തു. 2000, 2006, 2016 തുടങ്ങിയ വർഷങ്ങളിൽ മികച്ച കലാസംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ഗോപൻ ചിദംബരൻ രചിച്ചു, രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം ഗോകുൽദാസിന്റെ കലാസംവിധാന രംഗത്തെ പ്രധാന ഒരു ചിത്രമായിരിക്കും. കാരണം ഓർമ്മയിൽ നിന്നുപോലും പോയ് മറഞ്ഞ ഒരു കാലത്തെയാണ് ഗോകുൽദാസ് തന്റെ കലാസംവിധാനത്തിലൂടെ തുറമുഖത്തിൽ വീണ്ടെടുക്കുന്നത്. സുകുമാർ തെക്കേപ്പാട്ടും ജോസ് തോമസും ചേർന്നാണ്തുറമുഖം ചിത്രം നിർമ്മിച്ചിരിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ ആണ് തുറമുഖം തീയറ്ററിൽ എത്തിക്കുന്നത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago