മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരുടെ ചിത്രങ്ങളെല്ലാം എന്നും ആരാധകർക്ക് ഒരു ആവേശമാണ്. സൂപ്പർതാരങ്ങളുടെ ചിത്രങ്ങൾ പ്രഖ്യാപിക്കുന്ന വേളയിൽ തന്നെ അതിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയ വൻ താരനിര അണിനിരന്ന ട്വന്റി 20 എന്ന ചിത്രത്തിന് മികച്ച വരവേൽപ്പാണ് മലയാളികൾ നൽകിയത്. ഈ ചിത്രത്തിന് ശേഷം വീണ്ടും ഈ സൂപ്പർതാരങ്ങൾ ഒന്നിക്കുന്നു എന്ന സൂചന നൽകുന്ന ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഒന്നായി വരണോ,മൂന്ന് ആയി വരണോ?? എന്തായാലും വരും. ബാക്കി വിവരങ്ങള്‍ ഇനി ഒരു വെളളിക്ക് മുന്‍പ് എന്ന് ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ കുറിച്ചുകൊണ്ട് ഈ സൂപ്പർതാരങ്ങളുടെ ചിത്രവും പങ്കുവെച്ചു.
മമ്മൂട്ടി മോഹൻലാൽ എന്നീ താരങ്ങളുടെ കൂടെ സുരേഷ് ഗോപിയുടെ തിരിച്ചുവരവിനായി ആരാധകർ കാത്തിരിക്കുകയായിരുന്നു. ട്വന്റി 20 എന്ന ചിത്രത്തിന് ശേഷം നീണ്ട ഒരു ഇടവേള കഴിഞ്ഞാണ് ഇത്തരമൊരു പ്രഖ്യാപനം ഉണ്ടാകുന്നത്. മമ്മൂട്ടി നായകനായ ഷൈലോക്ക് എന്ന ചിത്രമാണ് ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ അണിയറയിൽ ഒരുങ്ങുന്നത്. ചിത്രം ക്രിസ്മസ് റിലീസായി തീയേറ്ററുകളിലെത്തും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…