Categories: Malayalam

സമൂഹ മാധ്യമങ്ങൾ മുഴുവൻ ഇപ്പോൾ സംസാര വിഷയം ഗോപി സുന്ദറിന്റെ ബാൻഡിനെ പറ്റി ഗോപിസുന്ദർ ലൈവ് ഒൻസമ്പിൾ”

സമൂഹ മാധ്യമങ്ങളിൽ മുഴുവൻ സംസാര വിഷയമായ ഒന്നാണ് പുരുഷു എന്ന പട്ടിയും ഗോപി സുന്ദറും. സംഗീത ലോകത്തിൽ ഗോപി സുന്ദർ എന്ന സംവിധായകന്റെ കാൽവെയ്പ്പായി “ഗോപിസുന്ദർ ലൈവ് ഒൻസമ്പിൾ “എന്ന ബാൻഡിനു തന്റെ പ്രിയപ്പെട്ട വളർത്തു നായ “പുരുഷുവിന്റെ” അനുഗ്രഹം ആവശ്യപ്പെട്ടുകൊണ്ട് ഗോപി സുന്ദർ പുറത്തിറക്കിയ പ്രോമോ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയത്.

ജനങ്ങൾ എന്നും മനസ്സറിഞ്ഞ് സ്വീകരിച്ച തന്റെ സംഗീതം നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ സന്തോഷത്തിലും ആവേശത്തിലുമാണ് ഗോപി സുന്ദർ ഇപ്പോൾ. ബിഗ് ജി എന്ന ഗോപി സുന്ദറിന്റെ ബാൻഡ് ബിഗ് ബഡ്ജറ്റ് ഇവെന്റുകൾ കൈകാര്യം ചെയ്യുമ്പോൾ എല്ലാ ഇവന്റ് മാനേജ്മെന്റ് കമ്പനികൾക്കും സമീപിക്കാൻ പറ്റുംവിധമാണ് അദ്ദേഹം ലൈവ് ഒൻസമ്പിൾ ഒരുക്കിയിരിക്കുന്നത്.

പ്രശസ്ത ഗായകർ മാധവ് നായർ, കാവ്യാ അജിത്, നിത്യ മാമൻ എന്നിവർക്കൊപ്പം പിന്നണി ഗാന രംഗത്തെ സെൻസേഷനായ ക്രിസ്റ്റകല എന്നിവരാണ് ബാൻഡ് ലെ പ്രധാന ഗായകർ. ഷിയാൻ ഷാജി ലീഡ് ഗിറ്റാറും, ജാക്ക്സൺ ജേക്കബ് ബേസും , സച്ചിൻ സാം കീബോർഡും , മിഥുൻ പോൾ ഡ്രമ്മറുംഒരുക്കുമ്പോൾ പുതിയ വേദികളിലേക്ക് പുതിയ മുഖങ്ങളെയും ഗോപി സുന്ദർ ലൈവ് ഒൻസമ്പിളിലൂടെ കൊണ്ടു വരും.
മുഹമ്മദ്‌ മഖ്‌ബൂൽ മൻസൂർ പോലെ ഉള്ള ബഹുമുഖ പ്രതിഭകൾ ബാൻഡുമായി സഹകരിക്കും എന്ന് ഗോപി സുന്ദർ അറിയിച്ചു.
സ്റ്റേജുകളിൽ ആവേശതിരകൾ ഉയർത്താൻ അത്ഭുതം സൃഷ്ടിക്കാൻ ഗോപി സുന്ദർ ലൈവ് ഒൻസമ്പിൾ തയ്യാറായി കഴിഞ്ഞു.

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 month ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago