‘ചരിത്രത്തിലാദ്യമായി ഒരു നഴ്സ് നായകനായ ചിത്രം സൂപ്പര്‍മെഗാഹിറ്റിലേക്ക്’; സിജു വില്‍സണിന് അഭിനന്ദനവുമായി ഗവണ്‍മെന്റ് നഴ്‌സ് കൂട്ടായ്മ

മികച്ച പ്രതികരണവുമായി മുന്നേറുകയാണ് വിനയന്‍ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട്. ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥ പറഞ്ഞ ചിത്രത്തില്‍ സിജു വില്‍സണ്‍ ആണ് നായകനായി എത്തിയത്. നിരവധി പേരാണ് സിജു വില്‍സണിന്റെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ സിജുവിന് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗവണ്‍മെന്റ് നഴ്‌സ് കൂട്ടായ്മ.

ചരിത്രത്തിലാദ്യമായി ഒരു നഴ്സ് നായകനായ ഒരു മുഖ്യധാരാ മലയാളചലച്ചിത്രം സൂപ്പര്‍മെഗാഹിറ്റ് പദവിയിലേക്ക് എന്ന് കുറിച്ചു കൊണ്ടാണ് ഗവണ്‍മെന്റ് നഴ്‌സ് കൂട്ടായ്മയുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. സിജു ഒരു നഴ്സ് ആണെന്നത് നമ്മള്‍ നഴ്‌സുമാരില്‍ പലര്‍ക്കും തന്നെ അറിയില്ല എന്നത് മറ്റൊരു കാര്യം. അപ്പോള്‍ പിന്നെ
പൊതുജനങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ. ഈ പോസ്റ്റ് കാണുന്ന എല്ലാ നഴ്‌സുമാരും പിശുക്ക് കാണിക്കാതെ ഈ പോസ്റ്റ് ഷെയര്‍ ചെയ്താല്‍ ഈ അതുല്യ അഭിനയപ്രതിഭ ഒരു നഴ്സ് ആണെന്നത് നാട്ടുകാരും അറിഞ്ഞുകൊള്ളുമെന്ന് പോസ്റ്റില്‍ പറയുന്നു.

ഗവണ്‍മെന്റ് നഴ്‌സ് കൂട്ടായ്മയുടെ പോസ്റ്റ്

ചരിത്രത്തിലാദ്യമായി ഒരു നഴ്സ് നായകനായ ഒരു മുഖ്യധാരാ മലയാളചലച്ചിത്രം സൂപ്പര്‍മെഗാഹിറ്റ് പദവിയിലേക്ക്. ഹൃദയാഭിനന്ദനങ്ങള്‍ പ്രിയ സിജു ബ്രോ… മലയാളി നഴ്‌സിംഗ് സമൂഹത്തിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍…. Government Nurses ഫേസ്ബുക്ക് പേജിന്റെയും അഭിനന്ദനങ്ങള്‍….

നമ്മുടെ സ്വകാര്യ അഹങ്കാരമായ ഈ ചങ്ക് ബ്രോയ്ക്ക് എല്ലാവരും ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള ഒരു കയ്യടി കൊടുത്തേ കൂട്ടുകാരേ..

ശ്രീ സിജു ഒരു നഴ്സ് ആണെന്നത് നമ്മള്‍ നഴ്‌സുമാരില്‍ പലര്‍ക്കും തന്നെ അറിയില്ല എന്നത് മറ്റൊരു കാര്യം! അപ്പോള്‍ പിന്നെ പൊതുജനങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ. ഈ പോസ്റ്റ് കാണുന്ന എല്ലാ നഴ്‌സുമാരും പിശുക്ക് കാണിക്കാതെ ഈ പോസ്റ്റ് ഷെയര്‍ ചെയ്താല്‍ ഈ അതുല്യ അഭിനയപ്രതിഭ ഒരു നഴ്സ് ആണെന്നത് നാട്ടുകാരും അറിഞ്ഞുകൊള്ളും..

എല്ലാവരും പോസ്റ്റ് ഷെയര്‍ ചെയ്യാനും കമന്റ് ഇടാനും മറക്കരുത്. ഇവിടെയെങ്കിലും പിശുക്ക് കാണിക്കല്ലേ കേട്ടോ.. കാരണം ശ്രീ സിജു ഈ പോസ്റ്റ് തീര്‍ച്ചയായും ശ്രദ്ധിക്കും. സ്വന്തം വര്‍ഗ്ഗത്തിന്റെ ഭാഗത്തുനിന്നുള്ള ഈ ഹൃദയം നിറഞ്ഞ പിന്തുണ തീര്‍ച്ചയായും അദ്ദേഹത്തിന് വലിയ സന്തോഷമുണ്ടാക്കും.

സ്വന്തം സ്ഥിരോത്സാഹവും കഠിനാധ്വാനവും കൊണ്ട് മാത്രം ഈ നിലയിലേക്ക് വളര്‍ന്ന ഒരു വ്യക്തിയാണ് ശ്രീ സിജു. സിനിമാമേഖലയില്‍ നിന്നുള്ള സഹപ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥവും നിര്‍ലോഭവുമായ പിന്തുണ കൂടിയാണ് ഈ നേട്ടം കൈവരിക്കാന്‍ ശ്രീ സിജുവിന് സഹായകരമായത്. പത്തൊന്‍പതാം നൂറ്റാണ്ട് എന്ന ഓണം റിലീസ് സിനിമ നിങ്ങള്‍ കണ്ടോ കൂട്ടുകാരേ? കണ്ടില്ലെങ്കില്‍ എല്ലാവരും കുടുംബസമേതം കാണണം കെട്ടോ..

ഒരു സ്റ്റാഫ് നഴ്സ് ആയ ശ്രീ സിജു വില്‍സണ്‍ ആണ് പത്തൊന്‍പതാം നൂറ്റാണ്ട് എന്ന ഈ സിനിമയുടെ വേലായുധപ്പണിക്കര്‍ എന്ന നായകന്‍. പടം കണ്ടവര്‍ക്കറിയാം അസാധ്യമായ അഭിനയചാരുതയാണ് ശ്രീ സിജു സിനിമയില്‍ ഉടനീളം കാഴ്ച്ചവച്ചിരിക്കുന്നത്. സിജുവിന്റെ അഭിനയം തന്നെ ഞെട്ടിച്ചു എന്നാണ് പടത്തിന്റെ സംവിധായകന്‍ ശ്രീ വിനയന് പോലും പറയേണ്ടി വന്നത്. പടത്തിന്റെ നിര്‍മ്മാതാവും ശ്രീഗോകുലം ഫിലിംസ് ഉടമയുമായ ശ്രീ ഗോകുലം ഗോപാലനും ഇതേ അഭിപ്രായമാണ് മീഡിയകളോട് പങ്കുവച്ചത്.

പടം കണ്ടിറങ്ങുന്ന ഓരോ മലയാളികളും ഇത് ശരി വയ്ക്കുന്നു. അത്ര തന്മയത്വമാര്‍ന്ന അഭിനയത്തിലൂടെ ശ്രീ സിജു ഈ സിനിമയില്‍ വേലായുധപ്പണിക്കരായി ജീവിക്കുകയാണ് സത്യത്തില്‍. അഭിനയിക്കുകയല്ല.

ഈ കഥാപാത്രത്തിലൂടെ ശ്രീ സിജു മുഖ്യധാരാ സിനിമകളിലെ നായകസ്ഥാനത്തേയ്ക്ക് ഉയര്‍ന്നിരിക്കുകയാണ് എന്നതും മലയാളി നഴ്‌സുമാരെ സംബന്ധിച്ചിടത്തോളം വളരെ അഭിമാനകരമായ വസ്തുതയാണ്..

സിനിമ പ്രദര്‍ശിപ്പിക്കുന്ന എല്ലാ തീയേറ്ററുകളിലും എല്ലാ ഷോകളും Housefull ആയി പ്രദര്‍ശനം തുടരുന്നു..

എല്ലാ മലയാളി നഴ്‌സുമാരുടെയും ഹൃദയം നിറഞ്ഞ പ്രോത്സാഹനം ഈ സിനിമയ്ക്കുണ്ടാകണം എന്ന് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു..

കാണാത്തവര്‍ എല്ലാവരും കുടുംബസമേതം പോയി സിനിമ കാണുക. അല്ലെങ്കില്‍ നഷ്ടമായിരിക്കും. അത്ര മികച്ച ഒരു സിനിമയാണ്.

സോഷ്യല്‍മീഡിയയിലെ മലയാളി നഴ്‌സുമാരുടെ ഏറ്റവും ആക്റ്റീവ് പേജ് ആയ Government ചൗൃലെ െന്റെ പേരില്‍ ശ്രീ സിജുവിന് എല്ലാ വിധ അഭിനന്ദനങ്ങളും ഭാവുകങ്ങളും അറിയിക്കുന്നു.

എല്ലാവരും പിശുക്ക് കാണിക്കാതെ നമ്മുടെ യശസ്സ് വാനോളം ഉയര്‍ത്തിയ ഒരു നക്ഷത്രമായി പ്രശോഭിക്കുന്ന, നമ്മളില്‍ ഒരാളായ ശ്രീ സിജുവിന് ഒരു കയ്യടി കൊടുക്കൂ കൂട്ടുകാരേ..

ഷെയര്‍ ചെയ്യാന്‍ എല്ലാവരോടും ഇനി പ്രത്യേകം പറയണോ?

പടം കണ്ടവര്‍ ഒന്ന് അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യണം കെട്ടോ..

NB : എല്ലാവരും നമ്മുടെ സ്ഥിരം സ്വഭാവമായ പിശുക്ക് ഇവിടെ കാണിക്കാതെ ദയവായി പോസ്റ്റില്‍ കമന്റ് ചെയ്യുകയും പോസ്റ്റ് ഷെയര്‍ ചെയ്യുകയും ചെയ്യണം എന്ന് വിനീതമായി അപേക്ഷിക്കുന്നു.

ഈ പോസ്റ്റ് തീര്‍ച്ചയായും ശ്രീ സിജു കാണും. സ്വന്തം വര്‍ഗ്ഗത്തിന്റെ ഭാഗത്തുനിന്നുള്ള ഹൃദയം നിറഞ്ഞ ഈ പിന്തുണ അദ്ദേഹത്തിന് വളരെ സന്തോഷമുണ്ടാക്കും എന്നത് പ്രത്യേകം പറയേണ്ടല്ലോ.

സോ.. എല്ലാവരും ഒന്ന് ഉത്സാഹിച്ച് ആഞ്ഞുപിടിച്ചേ കൂട്ടുകാരേ…

എഡിറ്റ് : ഈ പോസ്റ്റ് ശ്രീ സിജു കാണുകയും അദ്ദേഹത്തിന്റെ പേജില്‍ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ലിങ്ക് കമന്റില്‍ കൊടുത്തിരിക്കുന്നു. എല്ലാവരും മാക്‌സിമം പറ്റാവുന്ന എല്ലായിടത്തും ഈ പോസ്റ്റ് ഷെയര്‍ ചെയ്യണം കെട്ടോ. ഈ അതുല്യഅഭിനയപ്രതിഭ ഒരു നഴ്സ് ആണെന്ന് നാട്ടാര്‍ മുഴുവന്‍ അങ്ങ് അറിയട്ടേന്ന്..

എന്താ..? അങ്ങനെ അറിയുന്നതില്‍ നിങ്ങള്‍ക്ക് വല്ല ബുദ്ധിമുട്ടും ഉണ്ടോ? ശ്രീ സിജുവിന് അതില്‍ സന്തോഷമേയുള്ളൂ കെട്ടോ. അതാണല്ലോ അദ്ദേഹം പോസ്റ്റ് പങ്ക് വച്ചത്! അപ്പോ നമുക്കും അങ്ങ് തകര്‍ത്തേക്കാം.. അല്ലേ?

Siju Wilson

 

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago