‘സണ്ണിച്ചേട്ടനെ ലൊക്കേഷനില്‍ ആദ്യം കണ്ടപ്പോള്‍ എനിക്ക്‌ മനസ്സിലായില്ല, റബ്ബര്‍ വെട്ടുന്ന ഒരു മച്ചാനായിട്ട് തന്നെയാണ് തോന്നിയത്’: ഗ്രേസ് ആന്റണി

സണ്ണി വെയ്നെ നായകനാകുന്ന പുതിയ ചിത്രമാണ് ‘അപ്പന്‍’. നടി ഗ്രേസ് ആന്റണി ചിത്രത്തില്‍ സണ്ണി വെയ്ന്റെ സഹോദരിയായി എത്തുന്നുണ്ട്. സെല്‍ഫിഷ് ആയ തനി നാട്ടിന്‍പുറത്തുകാരിയായാണ് താന്‍ എത്തുന്നതെന്ന് ഗ്രേസ് പറയുന്നു. അപ്പന്‍ എന്ന കഥാപാത്രം ചെയ്യുന്ന അലെന്‍സിയര്‍ ചേട്ടനെ ചുറ്റിപറ്റി നടക്കുന്ന കുറെ കഥാപാത്രമാണ് ചിത്രത്തില്‍. സണ്ണി ചേട്ടന്‍ അതില്‍ പക്കാ ഒരു നാട്ടിന്‍പുറത്തുകാരനാണ്. തനിക്ക് ലൊക്കേഷനില്‍ ആദ്യം കണ്ടപ്പോള്‍ മനസ്സിലായില്ലെന്നും റബ്ബര്‍ വെട്ടുന്ന ഒരു മച്ചാനായിട്ട് തന്നെയാണ് തോന്നിയതെന്നും ഗ്രേസ് പറയുന്നു.

ഒരു മുണ്ട് ഒക്കെ ഉടുത്ത് കൈയില്‍ റബ്ബര്‍ വെട്ടുന്ന കത്തി ഒക്കെ ആയിട്ട് ഒരു മൂലക്ക് നില്‍ക്കുവായിരുന്നു. ശരിക്കും ഒരു ട്രാന്‍സ്‌ഫോര്‍മേഷന്‍ നമുക്ക് മനസ്സിലാകും. ഷൂട്ട് കഴിഞ്ഞ് റൂമിലേക്ക് പോകുമ്പോഴും പുള്ളി ആ ലുങ്കിയില്‍ തന്നെയാണ് പോകുന്നത്. റിയലിസ്റ്റിക് ആകാന്‍ എല്ലാവരേയും കുറച്ചു ഡള്‍ ആക്കിയാണ് കാണിച്ചത്. എല്ലാവരും റിയല്‍ ആയി തോന്നണമെന്ന് മജു ഇക്കക്ക് നല്ല നിര്‍ബന്ധമുണ്ടായിരുന്നു. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു ഷൂട്ട് ഒക്കെ. നമ്മള്‍ സിങ്ക് സൗണ്ട് ആയതു കൊണ്ട് എത്രയൊക്കെ നാട്ടുകാരോട് നിങ്ങള്‍ മിണ്ടരുത് എന്ന് പറഞ്ഞാലും അവര്‍ ഒന്ന് പണിപറ്റിച്ചാല്‍ നമ്മള്‍ ഫുള്‍ പോകും.

സിനിമയെ നന്നായി സപ്പോര്‍ട്ട് ചെയ്യുന്ന നാട്ടുകാരായിരുന്നു അവിടെ. ചില നാട്ടിന്‍പുറത്തുകാരി പെണ്ണുങ്ങള്‍ കെട്ടിച്ചു വിട്ടിട്ടും വീട്ടിലേക്ക് വന്ന് നില്‍ക്കുന്നതും മറ്റുമൊക്കെ കണ്ടിട്ടില്ലേ, അങ്ങനെ ഉള്ള ഒരു കഥാപാത്രമാണ് തന്റെതെന്നും ഗ്രേസ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago