ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ കിച്ചൻ സിനിമയെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ കനക്കുകയാണ്, അടുക്കളപ്പണി പെണ്ണുങ്ങളുടെ മാത്രം കുത്തക ആയതെങ്ങനെ ആണ് എന്ന് ചോദിച്ച് കൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്
കുറിപ്പ് വായിക്കാം
ഒരുപാട് വട്ടം ആലോചിച്ചിട്ടുള്ള കാര്യമാണ്. വീട്ടിലെ അടുക്കളപ്പണി പെണ്ണുങ്ങളുടെ മാത്രം കുത്തക ആയതെങ്ങനെ എന്ന്. സ്ത്രീകളുടെ ആവാസസ്ഥലം എങ്ങനെയാണ് അടുക്കള ആയതെന്ന്. നമ്മുടെ വീടെടുക്കാം, വേണ്ട ഒരു കല്യാണവീടോ, ഓണമോ, വിഷുവോ അങ്ങനെ എന്തെങ്കിലും ഒരു പ്രത്യേക ദിവസമെടുക്കാം. പെണ്ണുങ്ങളുടെ ആഘോഷം മുഴുവനും അടുക്കളയിലാണ്. കഥപറച്ചിലും, പുതിയ സാരിയുടെ ഡിസൈനുകളും, അയല്പക്കത്തെ ചെക്കന്റെ കല്യാണവിശേഷങ്ങൾ വരെ ചർച്ചയാവുന്നത് അടുക്കളപുറത്താണ്. അതിലൊരു ആസ്വഭാവികതയും ഒരു പെണ്ണായിട്ടുകൂടി ഈ അടുത്തകാലത്ത് വരെ തോന്നിയിട്ടില്ല എന്നതിലാണ് അതിശയം.
ഇതിനുകാരണമായി ആരോ പറഞ്ഞുകെട്ട രസകരമായ ഒരു കാരണം എന്തെന്നാൽ, പണ്ട് വീടുകളിൽ ചിമ്മിനികൾ ഇല്ലായിരുന്നു എന്നതാണ്. അതായത് ചിമ്മിനി ഇല്ലാത്തിടത്തോളം, അടുക്കളയിലെ പുക മുൻവശത്തേക്ക് വരാതിരിക്കാൻ അടുക്കളയും വീടുമായി യാതൊരുവിധ കണക്ഷനും ഉണ്ടാവില്ലത്രേ. അങ്ങനെ പുറകുവശത്തെ അടുക്കളയിൽ പണിഞ്ഞുപണിഞ് പാവം പെണ്ണുങ്ങൾ ചിമ്മിനി വന്ന കാലത്തും മുൻവശത്തേക്കുള്ള പ്രവേശനം കിട്ടാത്തവരായിപ്പോയി.
അപ്പോഴും ഒരു ചോദ്യം ബാക്കിയാണ്. അടുക്കളപ്പണി എന്തുകൊണ്ടാണ് മിക്കപ്പോഴും സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തം ആവുന്നത്? നിങ്ങള് ശ്രദ്ധിച്ചിട്ടുണ്ടോ? ഒരു പുരുഷൻ ഒരുദിവസം അടുക്കളയിൽ കയറിയാൽ, അത് “സഹായിക്കലാണ് “. “എന്റെ ഭർത്താവ് എന്നെ അടുക്കളയിൽ സഹായിക്കാറുണ്ട്” എന്ന് എത്രയോ സ്ത്രീകൾ തന്നെ അഭിമാനപൂർവം പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ, “എന്റെ ഭാര്യ എന്നെ അടുക്കളയിൽ സഹായിക്കാറുണ്ട് ” എന്ന് എത്ര പുരുഷന്മാർ പറയാറുണ്ട്? പറയണ്ട ആവശ്യമില്ലലോ അല്ലെ! കാരണം നമുക്കറിയാം, “സഹായിക്കൽ ” എന്നതിൽ സമത്വം ഇല്ല എന്ന്. സഹായത്തിന്റെ മറുപുറം നിൽക്കുന്ന ആളുടേതാണ് “ഉത്തരവാദിത്തം “. അതാണ് പ്രശ്നവും. ജോലി ഉണ്ടെങ്കിലും ഇല്ലെങ്കിലും അടുക്കള സ്ത്രീകളുടെ “ഉത്തരവാദിത്തമാണ്”. മേമ്പൊടിക്ക് ലേശം പുരോഗമനം ഉള്ള വീടുകളിൽ അത് ആണുങ്ങളുടെ “സഹായത്തോടെയാവും “. അപ്പോഴും “ഉത്തരവാദിത്തം ” എന്നത് സ്ത്രീയുടേത് മാത്രമായി നിലകൊള്ളുന്നു.
ഇത്രയും പറഞ്ഞത്, ഈ “സഹായിക്കൽ ” എന്നത് വളരെ ബോർ ആയൊരു പരിപാടി ആണെന്നും, അത് ചെയ്തതുകൊണ്ട് നിങ്ങൾ വിളങ്ങുന്ന മന്നവേന്ദ്രൻന്മാരൊന്നും ആവുന്നില്ല എന്ന് പറയാനുമാണ്. ഈ പറയുന്ന സഹായം പോലും ചെയ്യാത്തവർ പരിണാമത്തിന്റെ ആദ്യഭാഗങ്ങളിൽ നിൽക്കുന്നവരാണ്. അവരോട് ഒരൽപ്പം സഹതാപം അല്ലാതെ വേറെന്ത് തോന്നാനാണ്. അപ്പോൾ തുടങ്ങും പകല് മുഴുവൻ അധ്വാനിച്ചുവരുന്ന ആണുങ്ങളണേ വീടുകളിലെ ബ്രെഡ് വിന്നേഴ്സ്. അവർക്ക് ഒരു ഗ്ലാസ് വെള്ളം കൊടുക്കാൻ ഇവിടുള്ള പെണ്ണുങ്ങൾക്ക് ബുദ്ധിമുട്ടാണെ എന്നൊക്കെ. എന്റെ പൊന്നു ദൈവമേ, ഇവർക്കൊന്നും ഒരുളുപ്പും ഇല്ലാലോ എന്നാണ് ഞാൻ ആലോചിക്കുന്നത്. ഇങ്ങനെയുണ്ടോ ഒരു തൊലിക്കട്ടി.
നിർത്താതെയുള്ള അടുക്കള രംഗങ്ങൾ ചിലരെ ചൊടിപ്പിച്ചു എന്ന് കേട്ടു. പുലർച്ചെ തുടങ്ങി സന്ധ്യ കഴിയുംവരെയുള്ള ചായക്ക് വിളികളും, “അമ്മേ പൂമുഖത്തേക്കൊരു ബ്ലാക്ക് tea ” എന്നും, “എടൊ , ഒരു ഗ്ലാസ് വെള്ളം കൊണ്ടാ ” അജ്ഞാപനങ്ങളും, വിശേഷദിവസങ്ങളിലെ അടുക്കളയിലെ “സഹായിക്കലും ” ഒക്കെ നേരിട്ട് കണ്ട് വെറുത്ത് പോയ ഞങ്ങൾക്ക് അര മണിക്കൂർ അടുപ്പിച്ച് അടുക്കള കാണുന്നതാണ് ഏറ്റവും വലിയ സന്തോഷം.
ഇന്നാട്ടിലെ ഇക്കണ്ട പെണ്ണുങ്ങൾക്ക് മലയാള സിനിമ ഇന്നോളം ചെയ്തതിൽ ഏറ്റവും വലിയ tribute ആണ് അത്രയും റിയലിസ്റ്റിക് ആയ അടുക്കളരംഗങ്ങൾ എന്ന് പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തി തോന്നേണ്ട കാര്യമില്ല. അമ്മമ്മയും അച്ഛനും മാലായിട്ട സമയത്ത് ഞാനും അമ്മയും മുകളിലത്തെ മുറിയിൽ അടച്ചിരുന്നതും, അറിയാതെ താഴെ സോഫയിൽ ഇരുന്നൊന്ന് ടീവി കണ്ടുപോയാൽ അതിന് അമ്മമ്മയുടെ വക കിട്ടിയിരുന്ന പല്ലിരുമ്മലും ചീത്തവിളിയും. സ്വന്തം ശരീരത്തെ വെറുത്ത് പോയിരുന്ന നാളുകൾ.
അങ്ങനെ അങ്ങനെ ഒരുപാട് ഓർമ്മകൾ കൂടിയാണ് ഈ ചിത്രം. സ്വന്തം അടിവസ്ത്രം പോലും അലക്കാത്ത, സ്വന്തമായി ഒരു ഗ്ലാസ് വെള്ളം എടുത്ത് കുടിക്കാത്ത പുരുഷപ്രജകളുടെ കരണത്തോരെണ്ണം പൊട്ടിക്കണം എന്ന അദമ്യമായ ആഗ്രഹം കൂടി നിറവേറ്റിതന്നതിന് പ്രിയപ്പെട്ട സംവിധായകാ നന്ദി. ഏറ്റവും മനോഹരമായ എന്നാൽ ഒരേ സമയം അങ്ങേയറ്റം വെറുപ്പിക്കുന്നതുമായ ആ ക്ലൈമാക്സ്, അതെ ഇവിടെ ഒന്നുമേ മാറാൻ പോകുന്നില്ല എന്ന ആ കാട്ടിത്തരലിന് മറ്റൊരു നന്ദി കൂടി.
ആണുങ്ങൾ മാറിയിട്ട് ഇന്നാട്ടിൽ സമത്വം വരും എന്നൊരു കേവലയുക്തിക്ക് വഴങ്ങാതിരുന്നതിന്. എത്ര മാറ്റ് സ്വർണം കൊണ്ടുണ്ടാക്കിയതാണെങ്കിലും ചില ചങ്ങലകൾ വലിച്ചുപൊട്ടിക്കുന്നതാണ് സ്വാതന്ത്ര്യം എന്ന് കാണിച്ചുതന്നതിന്, അങ്ങനെ അനവധി അനവധി നന്ദികൾ ഇനിയുമുണ്ട്. എന്നാൽ എടുത്തുപറയേണ്ടത് അടുക്കള മാഹത്യമയം അതിന്റെ പകിട്ടില്ലായ്മ ഒട്ടുമേ ചോരത്തെ അരങ്ങിലെത്തിച്ചതിനുള്ള താങ്കളുടെ ധൈര്യമാണ്.
എന്റെ അത്രയും പ്രിയപ്പെട്ട സ്ത്രീകളെ, പുരുഷന്മാർ ഇത് കാണുകയോ കാണാതിരിക്കുകയോ, അവർ ആണ്ടിലൊരിക്കൽ ചെയ്യാറുള്ള “സഹായങ്ങൾ” ആസനത്തിലെ ആലുപോലെ പൊക്കിപിടിക്കുകയോ എന്ത് വേണമെങ്കിലും ചെയ്‌തുകൊള്ളട്ടെ. എന്നാൽ നിങ്ങളിത് തീർച്ചയായും കാണു. എന്നിട്ടാ ചങ്ങലകൾ പൊട്ടിച്ചെറിയു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…