Categories: CelebritiesMalayalam

മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കല്‍ കരഞ്ഞിട്ടുണ്ട് !!!ക്വാഡന് പിന്തുണയുമായി ഗിന്നസ് പക്രു

സഹപാഠികള്‍ കുള്ളനെന്നു വിളിച്ച് പരിഹസിച്ച 9 വയസ്സുകാരന്‍ ക്വാഡന്‍ ബെയില്‍നാണ് സോഷ്യല്‍മീഡിയയിലെ ഇപ്പോഴത്തെ താരം. ഭിന്നശേഷിക്കാരനായ ക്വാഡനു സംഭവിച്ച് അപമാനം അമമയാണ് സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചത്. കുഞ്ഞു ക്വാഡന്റെ കരച്ചിലും വിതുമ്പലും കണ്ട ലോകം ഇന്നവനെ നെഞ്ചിലേറ്റിയിരിക്കുകയാണ്. ലോകത്തെമ്പാടുമുള്ള നിരവധി സെലിബ്രിറ്റികളാണ് മിടുക്കന് സഹായവുമായി രംഗത്ത് എത്തിയത്.

ഇപ്പോള്‍ ക്വാഡന് പിന്തുണയുമായി ചലച്ചിത്ര താരം ഗിന്നസ് പക്രുവും രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പക്രു ക്വാഡനു പിന്തുണ നല്‍കിയത്. ഒപ്പം ‘ഇളയരാജ’ എന്ന തന്റെ ചിത്രത്തിലെ ഒരു ഡയലോഗും അദ്ദേഹം എഴുതിയിട്ടുണ്ട്. ക്വാഡന്റെ അമ്മ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോ പോസ്റ്റ് ചെയ്താണ് പക്രു കുറിപ്പ് എഴുതിയത്. വീഡിയോയില്‍ അമ്മ സംസാരിക്കുന്നതിനിടയില്‍ കുഞ്ഞു ക്വാഡന്‍ എനിക്കൊരു കയര്‍ തരൂ, ഞാന്‍ ആത്മഹത്യ ചെയ്യട്ടെ എന്നു പറയുന്നുണ്ച്. സുഹൃത്തുക്കള്‍ കുള്ളനെന്ന് വിളിച്ച് കളിയാക്കി എന്നെ ഒന്നു കൊന്ന് തരൂ എന്നും പറയുന്നുണ്ട്. 9 വയസ്സുകാരന്‍ഖെ കണ്ണീര്‍വാര്‍ന്ന മുഖത്ത് പുഞ്ചിരി നല്‍കുകയാണ് സോഷ്യല്‍മീഡിയ ഇപ്പോള്‍.

പക്രു എഴുതിയ കുറിപ്പ് :

മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കല്‍ കരഞ്ഞിട്ടുണ്ട് ….. ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത് … നീ കരയുമ്പോള്‍ …നിന്റെ ‘അമ്മ തോല്‍ക്കും ……… ഈ വരികള്‍ ഓര്‍മ്മ വച്ചോളു . ”ഊതിയാല്‍ അണയില്ല ഉലയിലെ തീ ഉള്ളാകെ ആളുന്നു ഉയിരിലെ തീ ‘ – ഇളയ രാജ – ഇത്തരത്തില്‍ വേദനിക്കുന്നവര്‍ക്കായി എന്റെ ഈ കുറിപ്പ്

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago