മലയാളീ പ്രേഷകരുടെ ഇഷ്ട്ടനടനാണ് ഗിന്നസ് പക്രു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ കൂടി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ മകള്‍ ദീപ്തകീര്‍ത്തിയുടെ ഒരു ഡാന്‍സ് വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഗിന്നസ് പക്രു അഭിനയിച്ച സിനിമയിലെ പാട്ടിനൊപ്പമാണ് ദീപ്ത ചുവടുവെച്ചിരിക്കുന്നത്.
വിനയൻ സംവിധാനം ചെയ്ത, പൃഥ്വിരാജിനൊപ്പം ശക്തമായ കഥാപാത്രമായി ഗിന്നസ് പക്രു അഭിനയിച്ച ‘അദ്ഭുതദ്വീപി’ലെ ചക്കരമാവിന്റെ കൊമ്പത്തിരിക്കണ മാമ്പഴം പോലത്തെ… എന്ന പാട്ടിനാണ് ദീപ്ത കീർത്തി ചുവടുവയ്ക്കുന്നത്. അച്ഛന്റെ കലാപരമായ കഴിവുകൾ മകൾക്കും കിട്ടിയിട്ടുണ്ടെന്നും, ഒരു നല്ല കലാകാരിയായി വളരട്ടെയെന്നുമൊക്കെയുള്ള കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്
ദിവസങ്ങൾക്ക് മുൻപ് മകൾക്ക് ഒരു സർപ്രൈസ് സമ്മാനം കൊടുക്കുന്ന ഒരു വീഡിയോയും പക്രു പങ്കുവച്ചിരുന്നു. ഒരു നായക്കുട്ടിയെയാണ് അച്ഛൻ മകൾക്ക് സമ്മാനിച്ചത്. അച്ഛന്റെയൊപ്പം ഇടയ്ക്ക് പരിപാടികൾക്കൊക്കെ ദീപ്ത കീർത്തി പോകാറുണ്ട്. നിറയെ കഴിവുകൾ കൊണ്ട് ആളുകളുടെ മനസ്സിലും ഗിന്നസ് ബുക്കിലും ഇടം നേടിയ അജയകുമാറിനും മകൾക്കും സോഷ്യൽ മീഡിയയിൽ നിറയെ ആരാധകരുമുണ്ട്.’അച്ഛന്റെ പാട്ടില്‍, മകളുടെ ചുവടുകള്‍’ എന്ന അടിക്കുറിപ്പിനൊപ്പം ഗിന്നസ് പക്രു തന്നെയാണ് വീഡിയോ പങ്കുവെച്ചത്. വീടിന്റെ മുന്നില്‍ നിന്ന് മനോഹരമായി നൃത്തം ചെയ്യുകയാണ് ദീപ്ത. നിരവധി പേരാണ് ദീപ്തയെ ഡാന്‍സിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.