നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിൽ കൊച്ചിയിലുള്ള ‘ദി നെയിൽ ആർട്ടിസ്ട്രി’ ബ്യൂട്ടിപാര്‍ലറില്‍ വെടിവെപ്പ്. സാമ്പത്തിക ഇടപാടിനെ തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കമാണ് ആക്രമണത്തിന്റെ പിന്നിലെന്നാണ് സൂചനകൾ. പനമ്പള്ളി നഗറിലെ ആഡംബര ബ്യൂട്ടിപാര്‍ലറിന് നേരെ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. തേവര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം 25കോടി രൂപ ആവശ്യപ്പെട്ട് ലീനയ്ക്ക് ഫോണ്‍ കോള്‍ വന്നിരുന്നു. അധോലോക നായകന്‍ രവി പൂജാരിയുടെ പേരിലാണ് ഫോണ്‍ കോള്‍ വന്നത്. പണം നല്‍കാതെ ഇരുന്ന ലീന ഇക്കാര്യം പോലീസില്‍ അറിയിച്ചിരുന്നു. പണം നല്‍കാത്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ആക്രമണം ഉണ്ടായതെന്നാണ് സൂചന. ബൈക്കില്‍ വന്നവരുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല.
മുൻപ് സാമ്പത്തിക തട്ടിപ്പു കേസില്‍ അറസ്റ്റിലായ നടിയാണ് ലീന മരിയ പോള്‍. ചങ്ങനാശ്ശേരി സ്വദേശിയാണ്, കുടുംബത്തോടൊപ്പം ദുബായിൽ സ്ഥിരതാമസമാണ്. ബിഡിഎസ് പഠിക്കാനാണ് ഇന്ത്യയില്‍ എത്തിയത്. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതും ദുബായില്‍ തന്നെ. മോഡലിങ്ങിലൂടെ സിനിമയിലെത്തി. ‘ഹസ്ബൻഡ്സ് ഇൻ ഗോവ’, ‘റെഡി ചില്ലീസ്’, ‘കോബ്ര’ എന്നീ മലയാള ചിത്രങ്ങളിലും ‘ബിരിയാണി’ എന്നീ തമിഴ് ചിത്രത്തിലും ‘മദ്രാസ് കഫേ’ എന്ന ബോളിവുഡ് ചിത്രത്തിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച നടി കൂടിയാണ് ലീന. കൂടാതെ ചില പരസ്യ ചിത്രങ്ങളിലും ലീന അഭിനയിച്ചിട്ടുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…