‘ഗുണ്ട ഗുണ്ട ഗുണ്ട ജയൻ’; ഉപചാരപൂർവ്വം ഗുണ്ടജയനിലെ ആദ്യഗാനം എത്തി; വീഡിയോ കാണാം

ഉപചാരപൂർവം ഗുണ്ടജയൻ എന്ന ചിത്രം സൈജു കുറുപ്പിന്റെ കരിയറിലെ നൂറാം ചിത്രം എന്ന വിശേഷണവുമായാണ് എത്തുന്നത്. ചിത്രം റിലീസിന് ഒരുങ്ങുകയാമ്. കോമഡി എന്റർടയിനർ ആയ ചിത്രം അരുൺ വൈഗയാണ് സംവിധാനം ചെയ്തിരിക്കുന്നത്. രാജേഷ് വർമ്മയാണ് ചിത്രത്തിന്റെ തിരക്കഥ. കുറുപ്പ് എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ വിജയത്തിന് ശേഷം യുവതാരം ദുൽഖർ സൽമാൻ നിർമ്മിച്ച ചിത്രമാണ് ഗുണ്ടജയൻ എന്ന പ്രത്യേകത കൂടിയുണ്ട്. വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഫെബ്രുവരി ഇരുപത്തിയഞ്ചിനാണ്‌ ചിത്രം റിലീസ് ചെയ്യുന്നത്.

ഗുണ്ടജയനിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തു. ‘ഗുണ്ട ഗുണ്ട ഗുണ്ട ജയൻ’ എന്ന ഈ ഗാനം രചിച്ചിരിക്കുന്നത് അജിത് പി വിനോദൻ ആണ്. ശബരീഷ് വർമ്മ, ജയദാസൻ എന്നിവർ ചേർന്ന് ഈണം പകർന്നിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നതും ശബരീഷ് വർമ്മ തന്നെയാണ്. മനോഹരമായ ഗാനരംഗത്തിൽ ശബരീഷ് വർമ്മയും അഭിനയിച്ചിട്ടുണ്ട്. സൈജു കുറുപ്പിനൊപ്പം മലയാളത്തിലെ ഒരു വലിയ താരനിര തന്നെ ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ, ജോണി ആന്റണി, സാബുമോന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി എന്നിവരാണ് ഇതിലെ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നിരിക്കുന്നത്.

ക്യാറ – എൽദോ ഐസക്, എഡിറ്റിംഗ് – കിരൺ ദാസ്. ചിത്രത്തിലെ മറ്റു ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് ബിജിപാൽ ആണ്. ഒരു പക്കാ കോമഡി എന്റെർറ്റൈനെർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രം പ്രേക്ഷകരെ ആദ്യവസാനം ചിരിപ്പിക്കുന്ന ഒരു സിനിമാനുഭവം ആയിരിക്കുമെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. ഏതായാലും ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ഈ വീഡിയോ ഗാനം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയെടുക്കുന്നത്.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

1 week ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

4 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

4 weeks ago