പ്രേക്ഷകരുടെ പ്രിയ യുവതാരം നിവിൻ പോളി നായകനായി എത്തുന്ന പേരിടാത്ത ചിത്രത്തിന്റെ ടൈറ്റിൽ റിലീസ് എന്നാണെന്ന് പ്രഖ്യാപിച്ചു. രസകരമായ ഒരു വിരട്ടലിനുള്ള മറുപടിയായിട്ട് ആയിരുന്നു ടൈറ്റിൽ പ്രഖ്യാപനത്തിന്റെ കാര്യം സംവിധായകൻ അറിയിച്ചത്. എൻ പി 42 എന്ന് പേരിട്ടിരിക്കുന്ന നിവിൻ പോളി – ഹനീഫ് അദേനി ചിത്രത്തിന്റെ ടൈറ്റിൽ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിംഗ് ദുബായിൽ നടന്നതിന്റെ ലൊക്കേഷൻ സ്റ്റില്ലുകൾ കഴിഞ്ഞയിടെ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ഏതായാലും ആരാധകർ കാത്തിരുന്ന ആ ടൈറ്റിൽ അടുത്തയാഴ്ച എത്തുമെന്നാണ് സംവിധായകൻ പറയുന്നത്.
നിവിൻ പോളിയുടെ നാൽപത്തിരണ്ടാം ചിത്രം എൻപി42 എന്ന ടൈറ്റിലിലാണ് നിലവിൽ അറിയപ്പെടുന്നത്. ചിത്രത്തിന്റെ സംവിധായകൻ ഹനീഫ് അദേനിയുടെ പിറന്നാൾ ആയിരുന്നു ഇന്ന്. സോഷ്യൽ മീഡിയയിൽ ഹനീഫ് അദേനിക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് നായകൻ നിവിൻ പോളി പിറന്നാൾ ആശംസകൾ നേർന്നു. ‘ഹാപ്പി ബെർത്ത് ഡേ ഡിയർ ബ്രദർ’ എന്നാണ് നിവിൻ പോളി കുറിച്ചത്. ആശംസകൾക്ക് അദേനി നന്ദി അറിയിക്കുകയും ചെയ്തു. എന്നാൽ, ഇതിന് നിവിൻ പോളി നൽകിയ മറുപടിയാണ് നിമിഷനേരം കൊണ്ട് വൈറലായത്. ‘താങ്ക്സ് അവിടെ ഇരിക്കട്ടെ, പടത്തിന്റെ ടൈറ്റിൽ എങ്കിലും ഇറക്കിവിടണം മിസ്റ്റർ’ എന്നായിരുന്നു നിവിൻ പോളി മറുപടി നൽകിയത്. ഇതിനു മറുപടിയായി ‘നെക്സ്റ്റ് വീക്ക് ബ്രോ’ എന്ന മറുപടിയാണ് ഹനീഫ് അദേനി നൽകുന്നത്. ഏതായാലും അപ്രതീക്ഷിതമായി എത്തിയ അപ്ഡേറ്റിന്റെ സന്തോഷത്തിലാണ് ആരാധകർ.
ഹനീഫ് അദേനി തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി 20ന് ആയിരുന്നു യുഎഇയിൽ ആരംഭിച്ചത്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നിവിൻ പോളിയുടെ നാല്പത്തി രണ്ടാമത്തെ ചിത്രമാണിത്. നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ – സന്തോഷ് രാമൻ, കോസ്റ്റ്യൂം – മെൽവി ജെ, മ്യൂസിക് – മിഥുൻ മുകുന്ദൻ, എഡിറ്റിംഗ് – നിഷാദ് യൂസഫ്, മേക്കപ്പ് – ലിബിൻ മോഹനൻ, അസോസിയേറ്റ് ഡയറക്ടർ – സമന്തക് പ്രദീപ്, ലൈൻ പ്രൊഡ്യൂസേഴ്സ് – ഹാരിസ് ദേശം, റഹീം, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – പ്രണവ് മോഹൻ, പ്രൊഡക്ഷൻ മാനേജർ – ഇന്ദ്രജിത്ത് ബാബു, ഫിനാൻസ് കൺട്രോളർ – അഗ്നിവേശ്, DOP അസോസിയേറ്റ് – രതീഷ് മന്നാർ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…