ഒല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ എസ്‌ഐയെക്കൊണ്ട് സുരേഷ്ഗോപി എം പി സല്യൂട്ട് ചെയ്യിപ്പിച്ചത് വലിയ വിവാദമായിരുന്നു. പുത്തൂരില്‍ ചുഴലിക്കാറ്റ് വീശി നാശനഷ്ടമുണ്ടായ പ്രദേശം സുരേഷ് ഗോപി സന്ദര്‍ശിക്കുന്നതിനിടെ ആയിരുന്നു സംഭവം. താന്‍ എത്തിയത് അറിഞ്ഞിട്ടും ജീപ്പില്‍ നിന്ന് ഇറങ്ങാതിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തിയാണ് എംപി സല്യൂട്ട് ചെയ്യിപ്പിച്ചത്. താന്‍ ഒരു എംപിയാണ്. ഒരു സല്യൂട്ട് ഒക്കെയാകാം, ചെയ്യണം. ആ ശീലങ്ങളൊന്നും മറക്കരുത്, എന്നാണ് സുരേഷ് ഗോപി എസ്‌ഐയോട് പറഞ്ഞത്. ഇതിനു പിന്നാലെ താരത്തിന് എതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ഇപ്പോഴിതാ ഈ സംഭവുമായി ബന്ധപ്പെട്ട് നടന്‍ ഹരീഷ് പേരടി പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.
എന്തൊക്കെ ചെയ്യണം എന്തൊക്കെ ചെയ്യണ്ടാന്ന് ഇമ്മളെ ഗോപിയേട്ടന്റെ മോന്‍ സുര എനിക്ക് പറഞ്ഞ് തന്നിട്ടുണ്ട്…വെറുതെ ട്രെയിനിങ്ങിനൊക്കെ പോയി സമയം കളഞ്ഞു…ആദ്യമേ മൂപ്പരെ അടുത്ത് പോയാ മതിയായിരുന്നു… എന്നാണ് ഹരീഷ് പേരടി പറയുന്നത്. നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുമായി എത്തുന്നത്.
അതേ സമയം ഈ വിഷയത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. മാന്യമായ രീതിയിലാണ് അദ്ദേഹത്തോട് പെരുമാറിയത്. സര്‍ എന്ന് വിളിച്ചാണ് അഭിസംബോധന ചെയ്തത്. സൗമ്യതയോടെ സല്യൂട്ടിന്റെ കാര്യം ഓര്‍മിപ്പിക്കുകയാണ് ചെയ്തത്. എംപിയെ സല്യൂട്ട് ചെയ്യണം, ഞാന്‍ തിരിച്ചും അദ്ദേഹത്തെ സല്യൂട്ട് ചെയ്തു, എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ഇതിനു പിന്നാലെ നിരവധി വിമര്‍ശനങ്ങളും ട്രോളുകളാണ് സുരേഷ് ഗോപിയ്ക്കെതിരെ ഉയര്‍ന്നത്. പ്രോട്ടോക്കോള്‍ പ്രകാരം എംപിയെ പൊലീസ് സല്യൂട്ട് ചെയ്യേണ്ടതില്ല എന്ന വാദം ഒരു ഭാഗത്തും, കേരള പൊലീസ് സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ അനുസരിച്ച് സല്യൂട്ട് ആകാമെന്നും തരത്തിലുള്ള അഭിപ്രായങ്ങളാണ് ഉയരുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…