കേരള ജനത മറ്റൊരു പ്രളയദുരന്തത്തെ കൂടി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇൗ അവസരത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ സിനിമാതാരങ്ങളും ഏറെ സജീവമാണ്. നടനും സംവിധായകനുമായ പൃഥ്വിരാജ് പുതിയതായി വാങ്ങിയ റേഞ്ച് റോവറിന് ഫാന്‍സി നമ്പര്‍ ഒഴിവാക്കി ആ പണം പ്രളയ ദുരിതാശ്വാസത്തിന് നൽകാൻ തീരുമാനിച്ചിരുന്നു. അദ്ദേഹത്തിന്റെ ആ തീരുമാനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു എങ്കിലും ഇപ്പോൾ അദ്ദേഹത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ വിമർശനം അറിയിച്ചത്. പൃഥ്വിരാജിന്റെ ഈ നീക്കം വെറും നാടകം ആണെന്നാണ് ഹരീഷിന്റെ വാദം.
ഫാൻസി നമ്പറിന്റെ പണം മുഴുവൻ കിട്ടുന്നത് സർക്കാരിന് ആണെന്നും ആ കാറിന്റെ പണം മുഴുവൻ ലഭിക്കുന്നത് ഒരു സ്വകാര്യ കമ്പനിക്കാണെന്നും ഹരീഷ് പറയുന്നു. നാടകം കണ്ടതുകൊണ്ട് മാത്രം താൻ പ്രതികരിച്ചത് ആണെന്നും എന്തെങ്കിലും ഒന്ന് ഒഴിവാക്കിയിട്ട് മാത്രമെ എനിക്ക് ജനങ്ങളെ സേവിക്കാന്‍ സാധിക്കുകയുള്ളു എന്ന അത്ര കടുത്ത ദാരിദ്യം ഉണ്ടെങ്കില്‍ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത് എന്നും അദ്ദേഹം പൃഥ്വിരാജിനോട് പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ് ചുവടെ :
ഫാൻസി നമ്പറിന്റെ പണം മുഴുവൻ സർക്കാറിനാണ് കിട്ടുന്നത് .. ആ കാറിന്റെ പണം മുഴുവൻ ഏതോ സ്വകാര്യ കമ്പനിക്കാണ്. ഏതാണ് ഒഴിവാക്കണ്ടേത്? രണ്ടും നടത്തിയെടുത്താലും ആർക്കും ഒരു കുഴപ്പവുമില്ല… നാടകം കണ്ടതുകൊണ്ട് അഭിപ്രായം പറഞതാണ്.. എന്തെങ്കിലും ഒന്ന് ഒഴിവാക്കിയിട്ട് മാത്രമെ എനിക്ക് ജനങ്ങളെ സേവിക്കാൻ സാധിക്കുകയുള്ളു എന്ന അത്ര കടുത്ത ദാരിദ്യം മുണ്ടെങ്കിൽ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത്…Happy New Year…
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…