നാടകത്തിലൂടെ സിനിമ രംഗത്തേക്ക് കടന്ന് വന്ന നടനാണ് ഹരീഷ് പേരടി. അഞ്ചാം തരത്തിൽ പഠിക്കേ ആദ്യമായി മല്ലനെന്ന കൊള്ളക്കാരൻ എന്നൊരു നാടകത്തിൽ മല്ലന്റെ വേഷം അവതരിപ്പിച്ചു. പത്തൊൻപതാം വയസ്സിൽ ആകാശവാണിയിൽ നാടക ആർട്ടിസ്‌റ്റായി പ്രവർത്തനം ആരംഭിച്ചു. തിക്കോടിയൻ നാടകമത്സരത്തിൽ തീപ്പൊരി എന്ന നാടകത്തിൽ ബാലൻ കെ. നായർ അഭിനയിച്ച പ്രഭാകരൻ മുതലാളി എന്ന കഥാപാത്രത്തെ ഹരീഷ് സ്റ്റേജിൽ അവതരിപ്പിച്ചു. തെരുവു നാടകങ്ങളും അക്കാലത്ത് അവതരിപ്പിച്ചു. ജയപ്രകാശ് കൂളൂരിന്റെ കീഴിൽ നാടകം അഭ്യസിച്ചു.
ജയപ്രകാശിന്റെ രണ്ടു പേർ മാത്രം നടിക്കുന്ന അപ്പുണ്ണികൾ എന്ന നാടകത്തിലെ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. വ്യതിയാനം എന്ന നാടകം സംവിധാനം ചെയ്തു. ഇരുനൂറോളം ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ചു. സിബി മലയിലിന്റെ ആയിരത്തിലൊരുവൻ എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് റെഡ് ചില്ലീസ് എന്ന ചിത്രത്തിൽ അഭിനയിച്ചു. ലെഫ്‌റ്റ് റൈറ്റ് ലെഫ്‌റ്റ് എന്ന സിനിമയിലെ കൈതേരി സഹദേവൻ എന്ന മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചു. അവസാനമായി പ്രേക്ഷകർ അദ്ദേഹത്തിന്റെ മികച്ച പ്രകടനം കണ്ടത് മരക്കാർ അറബിക്കടലിന്റെ സിംഹത്തിൽ മങ്ങാട്ടച്ചനായിട്ടാണ്.
തന്റെ അഭിപ്രായങ്ങൾ മുഖം നോക്കാതെ തുറന്നു പറയുന്ന ചുരുക്കം ചില വ്യക്തികളിൽ പെട്ട ഒരാളാണ് ഹരീഷ് പേരടി. സമകാലിക വിഷയങ്ങളിൽ എല്ലാം തന്നെ സോഷ്യൽ മെയ്യ് പേജുകളിലൂടെ തന്റെ അഭിപ്രായം പറയാറുള്ള അദ്ദേഹം നേരിട്ട് ആളുകൾക്കിടയിൽ ഇറങ്ങിയും വേറിട്ട രീതിയിൽ തന്റെ പ്രതിഷേധം അവതരിപ്പിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ ആക്രമിച്ച കേസിലെ പുതിയ സംഭവവികാസങ്ങളിൽ തന്റെ അഭിപ്രായം അദ്ദേഹം രേഖപ്പെടുത്തിയിരിക്കുകയാണ്.
അതിജീവിതക്ക് പിന്തുണ നൽകുന്ന യുവതാരങ്ങളെ… മദ്ധ്യവയസക്കനായ ഞാനും നിങ്ങളൊടൊപ്പമാണ്… പക്ഷെ ചെറിയ ഒരു വ്യത്യാസമുണ്ട്… ആക്രമിക്കപ്പെട്ട നടിയേയും നിരന്തരമായി ആക്രമിക്കപ്പെടുന്ന ബിന്ദു അമ്മിണി ടീച്ചറെയും അതുപോലെയുള്ള സമാന ജീവിതങ്ങളെയും ഉൾപ്പെടുത്തി അതിജീവിത എന്ന വാക്കിനെ സ്വയം തിരുത്തി അതിജീവിതകൾക്ക് എന്നാക്കിമാറ്റി ഞാൻ പിന്തുണ പ്രഖ്യാപിക്കുന്നു… ഇരകൾക്കിടയിലെ classification അഥവാ വർഗ്ഗീകരണം പിന്തുണ നൽകാതിരിക്കുന്നതിനേക്കാളും വൃത്തികേടാണ്… തിരുത്തുക… തിരുത്തി തിരുത്തി നമുക്ക് മുന്നോട്ട് പോവാം..
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…