‘മരക്കാർ – അറബിക്കടലിന്റെ സിംഹം’ തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ മങ്ങാട്ടച്ഛൻ എന്ന കഥാപാത്രമായി എത്തിയത് ഹരീഷ് പേരടി ആയിരുന്നു. ഇന്ന് പുലർച്ചെ തിയറ്ററിൽ സിനിമ കാണാൻ ഹരീഷ് പേരടിയും എത്തിയിരുന്നു. ഇങ്ങനെ ഒരു കഥാപാത്രം തനിക്കു തന്നെ പ്രിയദർശന് നന്ദി പറയുകയാണെന്ന് ഹരീഷ് പേരടി ഫേസ്ബുക്കിൽ പങ്കുവെച്ച് കുറിപ്പിൽ പറഞ്ഞു.
‘മങ്ങാട്ടച്ഛനെ നിങ്ങൾ സ്വീകരിച്ചു എന്നറിയുന്നതിൽ നിറഞ്ഞ സന്തോഷം…ഇങ്ങിനെ ഒരു കഥാപാത്രം എനിക്കുതന്ന പ്രിയൻസാറിനോട് നന്ദി പറയാൻ വാക്കുകളില്ല…എന്നെ തേടിയെത്തിയ നല്ല വാക്കുകളിൽ മഹാനടൻ ലാലേട്ടന്റെ വാക്കുകൾ ഇങ്ങിനെ.. “Pranamam. You have done a great job.. Love and prayers.”…ഇത് എന്നിലെ നടന് കൂടുതൽ ശക്തി തരുന്നു..Thanku ലാലേട്ടാ’ – മരക്കാറിലെ ഹരീഷ് പേരടിയുടെ കഥാപാത്രത്തിന്റെ ഫോട്ടോ പങ്കുവെച്ചാണ് അദ്ദേഹം ഇങ്ങനെ കുറിച്ചത്.
നേരത്തെയും മരക്കാർ സിനിമയെക്കുറിച്ച് സിനിമയിൽ അഭിനയിച്ചതിനെക്കുറിച്ചും വാചാലനായി ഹരീഷ് പേരടി രംഗത്ത് എത്തിയിരുന്നു. മരക്കാർ തനിക്ക് സിനിമ മാത്രമല്ലെന്നും അഭിനയജീവിതത്തിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട് ആണെന്നും ആയിരുന്നു ഹരീഷ് കുറിച്ചത്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് മരക്കാർ സിനിമ റിലീസ് ആകുന്നതുമായി ബന്ധപ്പെട്ട് സംവിധായകൻ പ്രിയദർശൻ അയച്ച ഒരു സന്ദേശം പങ്കുവെച്ച് കൊണ്ടായിരുന്നു അന്ന് ഹരീഷ് കുറിപ്പ് പങ്കുവെച്ചത്. മരക്കാറിൽ ജോലി ചെയ്തതിന് കിട്ടിയ പണമൊക്കെ ചിലവായി പോയെന്നും പക്ഷേ ഈ വലിയ കലാകാരന്റെ വാക്കുകൾ തന്റെ ജീവിതകാല സമ്പാദ്യമാണെന്നും ആയിരുന്നു ഹരീഷ് പേരടി കുറിച്ചത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…