Categories: Celebrities

അസുഖ ബാധിതനായ സ്വന്തം അച്ഛനെ കാണാന്‍ പോലും പറ്റാത്ത എന്ത് കുറ്റമാണ് ഇയാളുടെ പേരിലുള്ളത്? എന്തു കൊണ്ട് ബിനീഷിന് ജാമ്യം അനുവദിക്കുന്നില്ലെന്ന് ഹരീഷ് പേരടി

ബിനീഷ് കോടിയേരിക്ക് ജാമ്യം അനുവദിക്കാത്തതെന്ന് ചോദിച്ച് നടന്‍ ഹരീഷ് പേരടി. സിദ്ദിഖ് കാപ്പന് വേണ്ടി പോസ്റ്റിടുന്നവര്‍ പോലും ബിനീഷിന്റെ മനുഷ്യാവകാശലംഘനത്തെക്കുറിച്ച് മിണ്ടുന്നില്ലെന്നും പാര്‍ട്ടിയുടെ ചെലവില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വക്കീലന്മാര്‍ പോലും പ്രതികരിക്കുന്നില്ലെന്നും ഹരീഷ് ആരോപിക്കുന്നു. അയാള്‍ കുറ്റവാളിയാണെങ്കില്‍ ശിക്ഷിക്കപ്പെടണം. പക്ഷേ മനുഷ്യാവകാശം നിഷേധിക്കാന്‍ പാടില്ലെന്നും ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.

ബിനീഷിന്റെ ചിത്രം പങ്കു വച്ച് ഹരീഷ് കുറിച്ചതിങ്ങനെ

ഇത് ബിനീഷ് കോടിയേരി…എന്താണ് ഇയാള്‍ക്ക് ഇപ്പോഴും ജാമ്യം അനുവദിക്കാത്തത് ? അസുഖ ബാധിതനായ സ്വന്തം അച്ഛനെ കാണാന്‍ പോലും പറ്റാത്ത എന്ത് കുറ്റമാണ് ഇയാളുടെ പേരിലുള്ളത്? കോടതി പോലും കരുണയുടെ ഭാഷ കാണിച്ചിട്ടും അയാള്‍ക്കത് കിട്ടാത്തതെന്താണ്? നിയമത്തിന്റെ കണ്ണില്‍ അയാള്‍ കുറ്റവാളിയാണെങ്കില്‍, പൊതുസമൂഹത്തിന് ഇത് ഒരു മനുഷ്യാവകാശ ലംഘനമാണോ എന്ന് അറിയാനുള്ള അവകാശമില്ലേ? ഒരുപാട് മനുഷ്യാവകാശ മര്‍ദ്ദനങ്ങള്‍ക്കു നടുവിലേക്ക് നെഞ്ചും വിരിച്ച് ചെന്ന ഒരു സഖാവിന്റെ മകനായി എന്നതാണോ അയാളുടെ കുറ്റം.

പാര്‍ട്ടിയുടെ ചിലവില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വക്കീലന്‍മാര്‍ പോലും ഒന്നും മിണ്ടുന്നില്ല. ഒരുപാട് സാമ്പത്തിക ക്രിമനലുകള്‍ ഓണവും പെരുന്നാളും ക്രിസ്തുമസ്സും അഘോഷിച്ച് നമ്മുക്കിടയില്‍ വിലസുമ്പോള്‍ സിദ്ധിഖ് കാപ്പന് വേണ്ടി പോസ്റ്റിടുന്നവര്‍ പോലും ഈ മനുഷ്യന്റെ മനുഷ്യാവകാശത്തെ കാണുന്നില്ല. അയാള്‍ കുറ്റവാളിയാണെങ്കില്‍ ശിക്ഷിക്കപ്പെടണം. പക്ഷെ മനുഷ്യാവകാശം നിഷേധിക്കാന്‍ പാടില്ല. ഇന്നലെ എന്നെ എതിര്‍ത്തവര്‍ എന്നെ ഇന്ന് അനുകൂലിച്ചാലും ഇന്നലെ എന്നെ അനൂകുലിച്ചവര്‍ ഇന്ന് എന്നെ എതിര്‍ത്താലും ചോദ്യങ്ങള്‍ ബാക്കിയാണ്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago