Categories: Celebrities

‘ഈ പാവപ്പെട്ടവന്റെ കഥാപാത്രമായ മങ്ങാട്ടച്ഛനെ വല്ലാതങ്ങ് ബോധിച്ചെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു’-ഹരീഷ് പേരടി

പ്രിയദര്‍ശന്‍ ചിത്രം ‘മരക്കാറി’ലെ മങ്ങാട്ടച്ഛന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് നടന്‍ ഹരീഷ് പേരടിയായിരുന്നു. സിനിമയിലെ തന്റെ കഥാപാത്രത്തെ പ്രിയദര്‍ശന്‍ അഭിനന്ദിച്ചെന്ന് ഹരീഷ് പേരടി സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് റിലീസ് തീയതി പലതവണകളായി മാറ്റിവെച്ച സിനിമ റിലീസ് ചെയ്യുന്നത് ഓഗസ്റ്റ് 12നാണ്.

ഹരീഷ് പേരടിയുടെ കുറിപ്പ്

വിവിധ ഭാഷകളിലായി 90ല്‍ അധികം സിനിമകള്‍ സംവിധാനം ചെയ്ത ഇന്ത്യയിലെ ഈ വലിയ സംവിധായകന്‍ ഈ ലോക്ക്ഡൗണ്‍ കാലത്ത് എന്നെ വിളിച്ചിരുന്നു…45 തവണ മരക്കാര്‍ എന്ന അദ്ദേഹത്തിന്റെ സ്വപ്നം ആവര്‍ത്തിച്ച് കണ്ടെന്നും, ചിത്രം എന്ന സിനിമ ഇറങ്ങുന്നതിനുമുമ്പായിരുന്നുതന്റെ സിനിമാ ജീവിതത്തില്‍ ഇത്രയും ആത്മധൈര്യമുണ്ടായിരുന്ന സമയമെന്നും, ഇന്നെന്റെ ആത്മധൈര്യം അതിന്റെ ഇരട്ടിയിലാണെന്നും, പിന്നെ ഈ പാവപ്പെട്ടവന്റെ കഥാപാത്രമായ മങ്ങാട്ടച്ഛനെ മൂപ്പര്‍ക്ക് വല്ലാതങ്ങ് ബോധിച്ചെന്നും, പ്രത്യേകിച്ച് ലാലേട്ടനും വേണുചേട്ടനുമായുള്ള സീനുകളെന്നും എടുത്ത് പറഞ്ഞു…മകള്‍ കല്യാണിയുടെ പ്രത്യേക സന്തോഷവും അറിയിച്ചു…മതി..പ്രിയന്‍ സാര്‍..1984-ല്‍ ഒന്നാം വര്‍ഷ പ്രിഡിഗ്രിക്കാരനായ ഞാന്‍ കോഴിക്കോട് അപ്‌സരാ തിയ്യറ്ററിലെ ഏറ്റവും മുന്നിലുള്ള ഒരു രൂപാ ടിക്കറ്റിലിരുന്ന് ‘പൂച്ചക്കൊരുമുക്കുത്തി’ കണ്ട് ആര്‍മാദിക്കുമ്പോള്‍ എന്റെ സ്വപ്നത്തില്‍ പോലുമില്ലാത്ത വലിയ ഒരു അംഗീകാരമാണ് ഇത്…നാടകം എന്ന ഇഷ്ട്ടപ്പെട്ട മേഖലയില്‍ പ്രത്യേകിച്ച് സ്വപ്നങ്ങളൊന്നും കാണാതെ അഭിനയം ഉരുട്ടി നടക്കുന്നവനെ സ്വപ്നങ്ങള്‍ തേടി വരുമെന്ന വലിയ പാഠം പറഞ്ഞ് തന്നതിന്..ജീവിതത്തിലെ മുഴുവന്‍ സമയവും സിനിമയുമായി ഇണചേരുന്ന ദൃശ്യ വിസ്മയങ്ങളുടെ മാന്ത്രികാ..തിരിച്ച് തരാന്‍ സ്‌നേഹം മാത്രം…

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago