മലയാള സിനിമയുടെ പ്രിയപ്പെട്ട സംവിധായകന്‍ പ്രിയദര്‍ശന്‍ കഴിഞ്ഞ ദിവസം മാതൃഭൂമി സംഘടിപ്പിച്ച അക്ഷരോത്സവത്തില്‍ ഇന്നത്തെ മലയാളസിനിമയെ ക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു.
ഇന്നത്തെ പ്രതിഭധനരായ സംവിധായകരുടെ കഴിവുകള്‍ തങ്ങള്‍ക്കില്ലെന്നും ഈ മേഖലയില്‍ നിന്ന് താനൊക്കെ വിരമിക്കാനായി എന്നും പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ തുറന്നു പറച്ചിലിനു മറുപടിയുമായി ഹരീഷ് പേരടി സോഷ്യല്‍മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്.
റിട്ടയര്‍മെന്റ് എന്ന വാക്ക് പ്രിയന്‍ സാറിന്റെ വാക്കായി മാറുമ്പോള്‍ തന്നെ പോലെയുള്ള നടന്‍മാരുടെ ചിറകിന് ഏല്‍ക്കുന്ന പരിക്ക് വളരെ വലുതാണെന്നും താന്‍ ബാക്കി വെച്ച കിളിച്ചുണ്ടന്‍ മാമ്പഴങ്ങള്‍ ഇനിയും നിങ്ങളുടെ മാവില്‍ നിന്ന് തനിക്ക് കൊത്തി തിന്നാനുണ്ട്. മാത്രമല്ല നിങ്ങളെ പോലെയുള്ള ദൃശ്യ വിസ്മയങ്ങളുടെ തമ്പുരാന് തങ്ങള്‍ സിനിമാപ്രേമികളുടെ മനസ്സില്‍ റിട്ടെയര്‍മെന്റില്ല സാര്‍…ഇനി അങ്ങിനെ ഒരു തീരുമാനമെടുത്താല്‍ ആ തീരുമാനം മാറ്റാന്‍ വേണ്ടി ഒരു ഹര്‍ത്താല്‍ നടത്താനും ഞങ്ങള്‍ മലയാളികള്‍ തയ്യാറാണെന്നും അദ്ദേഹം കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണ രൂപം:
പ്രിയന്‍ സാര്‍ …കുഞ്ഞാലിമരക്കാറില്‍ ഞാന്‍ അഭിനയിക്കാന്‍ വന്നപ്പോള്‍ സാബു സിറിള്‍സാറിന്റെ സെറ്റ്കണ്ട് ഞാന്‍ അത്ഭുതപ്പെട്ടുപോയി…ആ ലൊക്കേഷനില്‍ വെച്ച് ഷൂട്ട് ചെയത എന്റെ സീന്‍ ഞാന്‍ സാറിന്റെ മോണിട്ടറിലേക്ക് നോക്കിയപ്പോള്‍ അത് എന്നെ എത്രയോ നൂറ്റാണ്ടുകള്‍ പിന്നിലേക്ക് കൊണ്ടുപോയി…ഞാന്‍ വല്ലാത്ത ഒരു മാനസികാവസ്ഥയിലായി പോയി…ഞാന്‍ നില്‍ക്കുന്ന സ്ഥലവും ഞാന്‍ കണ്ട ദൃശ്യങ്ങളും രണ്ടും രാണ്ടാണെന്ന് എന്നെ ബോദ്ധ്യപ്പെടുത്താന്‍ എനിക്ക് എന്നെതന്നെ ഒന്ന് തല്ലേണ്ടി വന്നു…പിന്നിട് മലയാളവും തമിഴും ഡബ് ചെയാന്‍ വന്നപ്പോള്‍ താങ്കളുടെ വിസമയങ്ങള്‍ക്കുമുന്നില്‍ ഞാന്‍ ഒരു ചെറിയ കുട്ടിയായിരുന്നു…പുതിയ കുട്ടികളുടെ സിനിമയെ നിങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നത് നിങ്ങളുടെ മനസ്സിന്റെ വിശാലത …പക്ഷെ റിട്ടയര്‍മെന്റ് എന്ന വാക്ക് പ്രിയന്‍ സാറിന്റെ വാക്കായി മാറുമ്പോള്‍ എന്നെ പോലെയുള്ള നടന്‍മാരുടെ ചിറകിന് ഏല്‍ക്കുന്ന പരിക്ക് വളരെ വലുതാണ്..ഞാന്‍ ബാക്കി വെച്ച കിളിച്ചുണ്ടന്‍ മാമ്പഴങ്ങള്‍ ഇനിയും നിങ്ങളുടെ മാവില്‍ നിന്ന് എനിക്ക് കൊത്തി തിന്നാനുണ്ട്…നിങ്ങളെ പോലെയുള്ള ദൃശ്യ വിസ്മയങ്ങളുടെ തമ്പുരാന് ഞങ്ങള്‍ സിനിമാപ്രേമികളുടെ മനസ്സില്‍ റിട്ടെയര്‍മെന്റില്ല സാര്‍…ഇനി അങ്ങിനെ ഒരു തീരുമാനമെടുത്താല്‍ ആ തീരുമാനം മാറ്റാന്‍ വേണ്ടി ഒരു ഹര്‍ത്താല്‍ നടത്താനും ഞങ്ങള്‍ മലയാളികള്‍ തയ്യാറാണ് ….
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…