മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്ന് നടത്തിക്കൊടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഈ മകൻ. ജ്യോതിഷ രംഗത്ത് സജീവമായ ഹരി പത്തനാപുരം അച്ഛനെയും കൂട്ടി മമ്മൂട്ടിയെ കാണാനെത്തിയ അനുഭവം പങ്കുവെച്ച് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വൈറലായിരിക്കുകയാണ്. അച്ഛൻ പണ്ട് മുതലേ മമ്മൂക്ക ഫാൻ ആണ്.മകൻ ലാലേട്ടൻ ഫാനും.അച്ഛന്റെ ആഗ്രഹം സാധിച്ചു കൊടുത്ത തിലുള്ള സന്തോഷം പങ്കു വെക്കുകയാണ് ഹരി.
ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:
അച്ഛനും ഞാനും തമ്മിൽ ഒരു അഭിപ്രായവ്യത്യാസമുണ്ട് …അച്ഛൻ കട്ട മമ്മൂട്ടി ഫാനും ഞാൻ കട്ട മോഹൻലാൽ ഫാനും ആണ്… എന്നെ മമ്മൂക്കഫാൻ ആക്കാൻ വേണ്ടി അച്ഛൻ വളരെ പണ്ടുമുതൽ ശ്രമം തുടങ്ങിയിരുന്നു…മമ്മൂക്ക തകർത്തഭിനയിച്ച വിജയിച്ച നിരവധി ചിത്രങ്ങൾ ഒന്നിലധികം തവണ തീയറ്ററിൽ കൊണ്ടുപോയി കാണിച്ചു തന്നിട്ടുണ്ട്..കോട്ടയം കുഞ്ഞച്ചൻ, അമരം ,ധ്രുവം,ഒരു വടക്കൻ വീരഗാഥ ,സിബിഐ ഡയറിക്കുറിപ്പ് ,ജാഗ്രത ,അധർവ്വം എന്നിങ്ങനെ ധാരാളം ചിത്രങ്ങൾ അങ്ങനെ ഒന്നിലധികം തവണ കണ്ടതാണ്… കോട്ടയം കുഞ്ഞച്ചൻ 4 തവണ എങ്കിലും അച്ഛൻ ഞങ്ങളെ കൊണ്ട് കാണിച്ചിട്ടുണ്ട്… ആ മമ്മൂട്ടിയുടെ കട്ട ആരാധകനെ മമ്മൂക്കയ്‌ക് ഒന്ന് നേരിട്ട് കാണിച്ചു കൊടുക്കണം എന്ന് ഞാൻ ചിന്തിച്ചു…ഇതറിഞ്ഞ മമ്മൂക്ക വളരെ സന്തോഷത്തോടു കൂടിയാണ് അച്ഛനെ കാണാമെന്ന് സമ്മതം മൂളിയത്…അങ്ങനെ അച്ഛനും മമ്മൂക്കയും തമ്മിൽ ഒരു കൂടിക്കാഴ്ച ഒരുങ്ങി… ഒരുപാട് നേരം അവർ തമ്മിൽ സംസാരിച്ചിരുന്നു … ഒടുവിൽ കാറിൽ കയറിയപ്പോൾ അച്ഛൻറെ കണ്ണ് ഒന്ന് നനഞ്ഞിരുന്നു എന്ന് എനിക്ക് തോന്നി….എത്രയോ വർഷങ്ങളായി മനസ്സിൽ കൊണ്ടുനടന്ന ആഗ്രഹം അപ്രതീക്ഷിതമായി സാധിച്ചത് സന്തോഷത്തിലായിരുന്നു അച്ഛനുമമ്മയും…. മലയാളത്തിൻറെ പ്രിയനടൻ സ്റ്റാർ മമ്മൂട്ടിക്ക് ഹൃദയത്തിൽ തൊട്ട് ഒരായിരം ജന്മദിനാശംസകൾ
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…