Categories: GeneralNews

‘ജീവിതം ഏതു പ്രായത്തിലും ആഘോഷിക്കാനുള്ളതാണ്’; ആ വൈറല്‍ ഫോട്ടോ ഷൂട്ടിനു പിന്നിലെ കഥ ഇങ്ങനെ

സോഷ്യല്‍ മീഡിയയില്‍ വൈറലാണ് എലത്തൂര്‍, ചെട്ടികുളം, കണ്ണംവള്ളിപറമ്പ് ‘ഹരികൃഷ്ണ’യില്‍ 65-കാരനായ ഹരിദാസന്റേയും 58-കാരിയായ കൃഷ്ണവേണിയുടേയും ഫോട്ടോഷൂട്ട്.

ചെട്ടികുളം ബസാര്‍ ബീച്ചിലായിരുന്നു ഫോട്ടോ ഷൂട്ട്. ചട്ടയും മുണ്ടും ഉടുത്ത് കൃഷ്ണവേണിയും അതിന് മാച്ചാകുന്ന മുണ്ടും ബനിയനും ന്യൂജന്‍ ഷൂവും അണിഞ്ഞ് ഹരിദാസനും. ഫോട്ടോഷൂട്ടൊക്കെ കഴിഞ്ഞ് ഫോട്ടോകള്‍ അയച്ചുകൊടുത്തപ്പോഴാണ് മക്കളും മരുമക്കളുമൊക്കെ വിവരമറിഞ്ഞത്. എന്തായാലും മക്കളായ അമിതയും അഞ്ജലിയും മരുമക്കളായ വരുണ്‍രാജും ബിബിന്‍ സുകുമാരനും ഇരുവര്‍ക്കും കട്ട സപ്പോര്‍ട്ടായിരുന്നു.

ഒറ്റപ്പെടലിന്റെ വിരസതയകറ്റാന്‍ ഒരു ഫോട്ടോ ഷൂട്ടായാലോ എന്ന ആശയം മുന്നോട്ട് വയ്ക്കുന്നത് കൃഷ്ണവേണിയാണ്. ഒട്ടും മടിക്കാതെ ഹരിദാസന്‍ സമ്മതം മൂളിയതോടെ പിന്നെ ഒന്നും ആലോചിച്ചില്ല ബന്ധുകൂടിയായ ഫോട്ടോഗ്രാഫര്‍ രാകേഷിനെ വിളിച്ചു കാര്യം പറഞ്ഞു. പിന്നെ കാണുന്നത് ദമ്പതികളുടെ ഫോട്ടോ ഷൂട്ട് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുക്കുന്നതാണ് .

”മക്കള്‍ക്കൊരു സര്‍പ്രൈസ് കൊടുക്കണം എന്നേ ആദ്യം കരുതിയിരുന്നുള്ളൂ. ജീവിതം അങ്ങനെ വെറുതെ ജീവിച്ചു തീര്‍ക്കാനുള്ളതല്ല എന്ന സന്ദേശം നല്‍കാനാണുദ്ദേശിച്ചത്. നമ്മുടെ നാട്ടില്‍ കല്ല്യാണം കഴിഞ്ഞ് കുട്ടികളെ വളര്‍ത്തി പിന്നെ അവരുടെ കുട്ടികളെയും നോക്കികഴിഞ്ഞാല്‍ അടുത്തത് മരണം വരെ എങ്ങനെയെങ്കിലും ജീവിക്കുക എന്ന കാഴ്ചപ്പാടാണ്. അതല്ല ജീവിതം ഏത് പ്രായത്തിലും ആസ്വദിക്കാനുള്ളതാണ് എന്നാണ് ഈ ഫോട്ടോ ഷൂട്ടിലൂടെ ഞങ്ങള്‍ പറയാന്‍ ശ്രമിച്ചത്”- കൃഷ്ണവേണി പറയുന്നു.

ഷിപ്പിങ്ങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് ഹരിദാസന്‍. കൃഷ്ണവേണി വീട്ടമ്മയും. രണ്ട് മക്കളും കുടുംബത്തോടൊപ്പം ദുബായില്‍. വര്‍ഷത്തില്‍ നാലു തവണയെങ്കിലും ദുബായില്‍ പോയി കുറേ ദിവസം താമസിച്ച് തിരിച്ചുവരുന്നതായിരുന്നു കോവിഡിനു മുമ്പുള്ള ഈ ദമ്പതികളുടെ ജീവിതം. കോവിഡ് കാരണം എല്ലാം നിലച്ചതോടെ വല്ലാത്ത മടുപ്പ് തോന്നി. അങ്ങനെയിരിക്കുമ്പോഴാണ് ഒരു ഫോട്ടോ ഷൂട്ട് നടത്തിയാലോ എന്ന് ചിന്തിച്ചത്- കൃഷ്ണവേണി പറയുന്നു. ഡ്രസ്സും ആശയവുമെല്ലാം പറഞ്ഞു കൊടുത്തു. രാകേഷ് അതുപോലെ ചെയ്തുതന്നു.

കള്ളുഷാപ്പിന്റെ ഗ്രാഫിക്സ് പശ്ചാത്തലമാക്കിയതിനെ വിമര്‍ശിച്ചവരുമുണ്ട്. എന്നാല്‍ അതൊക്കെ ഫോട്ടോകള്‍ക്ക് രസം പകരാന്‍ ഉപയോഗിച്ചതിനപ്പുറത്തേക്ക് ചിന്തിക്കേണ്ട ആവശ്യമില്ലെന്നും ദമ്പതികള്‍ പറഞ്ഞു. പോസിറ്റീവ് ചിന്തകളെ മാത്രം ചേര്‍ത്തു പിടിച്ചു മുന്നോട്ട് നീങ്ങാനാണ് ഹരിദാസന്റേയും കൃഷ്ണവേണിയുടേയും തീരുമാനം.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago