സോഷ്യൽ മീഡിയയിൽ തരംഗമായി നടി അഞ്ജു കുര്യൻ നായികയായി എത്തിയ മ്യൂസിക് വീഡിയോ. ഹാരിസ് ജയരാജിന്റെ സംഗീതത്തിൽ ഒരുങ്ങിയിരിക്കുന്ന തമിഴ് മ്യൂസിക് വീഡിയോയിലാണ് ഗ്ലാമറസായി അഞ്ജു കുര്യൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തിങ്ക് മ്യൂസിക് ഇന്ത്യയുടെ യുട്യൂബ് ചാനൽ വഴിയാണ് വീഡിയോ റിലീസ് ചെയ്തത്. വിവേകയാണ് പാട്ടിന്റെ വരികൾ രചിച്ചിരിക്കുന്നത്. രവി ജി, നിക്കോളാസ് സാമുവൽ, സുനിത സാരഥി എന്നിവർ ചേർന്നാണ് പാടിയിരിക്കുന്നത്.
ഗോവയിൽ ആണ് പാട്ടിന്റെ കൂടുതൽ ഭാഗവും ഷൂട്ട് ചെയ്തിരിക്കുന്നത്. അഞ്ജു കുര്യനൊപ്പം അശ്വിൻ കുമാർ ലക്ഷ്മി കാന്തനാണ് അഭിനയിച്ചിരിക്കുന്നത്. പ്രണയരംഗങ്ങൾ അതിമനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. കാർത്തിക് അരസകുമാർ ആണ് മ്യൂസിക് വീഡിയോയുടെ സംവിധാനം. ഛായാഗ്രഹണം പ്രശസ്ത ക്യാമറാമാനായ ആർ ഡി രാജശേഖറാണ്. വമ്പൻ തമിഴ് ചിത്രങ്ങളുടെ എഡിറ്ററായ ആന്റണിയാണ് ഈ വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്.
നൃത്ത സംവിധാനം സാൻഡി നിർവഹിച്ചിരിക്കുന്ന മ്യൂസിക് വീഡിയോ നിർമ്മിച്ചത് ബി ടി കെ ഫിലിമ്സിന്റെ ബാനറിൽ എ കാമരാജ് ആണ്. റിലീസ് ചെയ്തു ചുരുങ്ങിയ സമയം കൊണ്ട് ആറു ലക്ഷത്തിനു മുകളിൽ കാഴ്ചക്കാരെയാണ് വീഡിയോക്ക് ലഭിച്ചത്. 2014 ഇൽ റിലീസ് ചെയ്ത ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അഞ്ജു കുര്യൻ പിന്നീട് പ്രേമം, കവി ഉദ്ദേശിച്ചത്, ഞാൻ പ്രകാശൻ, ജാക്ക് ഡാനിയേൽ, മേപ്പടിയാൻ തുടങ്ങിയ ചിത്രങ്ങളിലൂടെയും ശ്രദ്ധ നേടി.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…