മലയാളികൾ ഇപ്പോഴും ഹൃദയത്തോട് ചേർത്തു നിർത്തുന്ന ചിത്രമാണ് ‘പ്രിയം’. ഈ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ വാസുദേവ് സനൽ പുതിയ ചിത്രം ഒരുക്കുന്നു. ‘ഹയ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ചെയ്തു. ദിലീപ്, മഞ്ജു വാര്യർ, ഉണ്ണി മുകുന്ദൻ, അനു സിതാര, രാഹുൽ മാധവ്, സൈജു കുറുപ്പ്, ലാൽ ജോസ് എന്നിവരുടെ സോഷ്യൽ മീഡിയകളിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തു വിട്ടത്. സിക്സ് സിൽവർ സോൾസ് സ്റ്റുഡിയോ ആണ് ചിത്രത്തിന്റെ നിർമാണം. ചിത്രത്തിന്റെ തിരകഥ ഒരുക്കിയിരിക്കുന്നത് മനോജ് ഭാരതിയാണ്. മുതിർന്ന മാധ്യമ പ്രവർത്തകരിൽ ഒരാളും എഴുത്തുകാരനുമാണ് മനോജ്.
ഒരു ക്യാമ്പസ് ത്രില്ലർ ചിത്രമാണ് ‘ഹയ’. സാമൂഹിക പ്രസക്തി നിറഞ്ഞ ചിത്രം കൂടിയാണ് ഇത്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ കുറച്ച് യുവ താരങ്ങൾ മലയാള സിനിമയിലേക്ക് എത്തുന്നു. നായിക നായകൻ എന്ന റിയാലിറ്റി ഷോയിലെ വിജയ് ശംഭു സിനിമയിലെ മുഖ്യ കഥാപാത്രത്തിൽ ഒന്നായി എത്തുന്നു. മിന്നൽ മുരളി എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ നടൻ ഗുരു സോമസുന്ദരം ഒരു പ്രധാന വേഷത്തിൽ ഹയയിൽ എത്തുന്നു.
ജോണി ആന്റണി, ലാൽജോസ്, കോട്ടയം രമേശ്, ശ്രീകാന്ത് മുരളി, ശ്രീധന്യ, ബിജു പപ്പൻ, ശ്രീരാജ്, ജോർഡി പൂഞ്ഞാർ, അശ്വിൻ, ലയ സിംസൺ, ശ്രീജ അജിത്ത്, വീണ വേണുഗോപാൽ (ഇന്ത്യയിലെ ആദ്യ വീൽചെയർ ടി വി ആങ്കർ), സനൽ കല്ലാട്ട് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ജിജു സണ്ണി ഛായാഗ്രഹണവും സാബു റാം കലാസംവിധാനവും അരുൺ തോമസ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. സംഗീതസംവിധാനം – വരുൺ സുനിൽ (മസാല കോഫി ),
മേക്കപ്പ് – ലിബിൻ മോഹനൻ, വസ്ത്രാലങ്കാരം – അരുൺ മനോഹർ, എസ് മുരുകൻ – പ്രൊഡക്ഷൻ കൺട്രോളർ, പ്രൊജക്ട് കോ ഓർഡിനേറ്റർ – സണ്ണി തഴുത്തല, ഫിനാൻസ് കൺട്രോളർ – മുരളീധരൻ കരിമ്പന, വാർത്താപ്രചരണം – ജിനു അനിൽകുമാർ, മാർക്കറ്റിംഗ് – എന്റർടൈൻമെന്റ് കോർണർ സിനിമയുടെ ചിത്രീകരണം ഏപ്രിൽ 2ന് മൈസൂരിൽ തുടങ്ങും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…