കാമ്പസിലെ പ്രണയവും കലാപവും പ്രമേയമായി എത്തുന്ന സിനിമയാണ് ഹയ. വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രയിലർ എത്തി. കാമ്പസിന്റെ എല്ലാ തരത്തിലുമുള്ള സ്വഭാവവും സിനിമയിൽ ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് ട്രയിലർ. ഇൻസ്റ്റഗ്രാം റീൽസിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ ചൈതന്യ പ്രകാശ് നായികയായി എത്തുന്ന ചിത്രമാണ് ഹയ. മിന്നല്‍ മുരളിക്ക് ശേഷം ഗുരു സോമസുന്ദരം കേന്ദ്രകഥാപാത്രമാകുന്ന ചിത്രമാണിത്. പുതുമുഖങ്ങളാണ് ചിത്രത്തില്‍ കൂടുതലായി അണിനിരക്കുന്നത്. പുതിയ കാലത്തെ ക്യാമ്പസിന്റെ കഥയാണ് ചിത്രം പറയുന്നത്. സൗഹൃദവും പ്രണയവും മത്സരവും വാശിയുമെല്ലാം ഇടകലര്‍ന്നതാണ്’ഹയ’.
ക്യാമ്പസ് ജീവിതത്തിന്റെ ആഘോഷത്തുടിപ്പിനൊപ്പം കാലികപ്രാധാന്യമുള്ള ഒരു വിഷയം കൂടി ചിത്രം പറഞ്ഞുപോകുന്നുണ്ട്. മനോജ് ഭാരതിയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. സിക്‌സ് സില്‍വര്‍ സോള്‍സ് സ്റ്റുഡിയോയാണ് ചിത്രം നിര്‍മിക്കുന്നത്. ഇന്ദ്രന്‍സ്, ലാല്‍ജോസ്, ജോണി ആന്റണി, ശ്രീധന്യ, കോട്ടയം രമേശ്, ശ്രീകാന്ത് മുരളി, സണ്ണി സരിഗ, ബിജുപപ്പന്‍, ശ്രീരാജ്, ലയ സിംസണ്‍, അക്ഷയ ഉദയകുമാര്‍, വിജയന്‍ കാരന്തൂര്‍, ശംഭു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
ജിജു സണ്ണിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. അരുണ്‍തോമസ് എഡിറ്റിംഗും സാബുറാം ആര്‍ട്ടും നിര്‍വഹിക്കുന്നു. മസാലകോഫി ബാന്‍ഡിലെ വരുണ്‍ സുനിലാണ് സംഗീത സംവിധാനം. പ്രൊഡക്ഷന്‍ കണ്‍ട്രോര്‍- എസ് മുരുഗന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- മുരളീധരന്‍ കരിമ്പന, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍- സണ്ണി തഴുത്തല, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- വിജയ് ജി എസ്, എബിന്‍ ഇ എ, കോസ്റ്റ്യൂം- അരുണ്‍ മനോഹര്‍ മേക്കപ്പ്- ലിബിന്‍, പിആര്‍ഒ- വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്, സ്റ്റില്‍സ്- അജി മസ്‌കറ്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്-എന്റര്‍ടെയ്ന്‍മെന്റ് കോര്‍ണര്‍, പബ്ലിസിറ്റി ഡിസൈനര്‍ യെല്ലോ ടൂത്ത് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…