Categories: MalayalamNews

‘ഒന്ന് ഹോസ്പിറ്റലിൽ എത്തിച്ചിരുന്നെങ്കിൽ വീൽചെയറിലെങ്കിലും അവൻ ഉണ്ടായേനെ’ നെഞ്ചിൽ തട്ടി ഈ കുറിപ്പ്

മലയാളികളെ ഒന്നാകെ ഞെട്ടിച്ച വാർത്തയാണ് ‘മൗനം സൊല്ലും വാർത്തൈകൾ’ എന്ന തമിഴ് ആൽബത്തിൽ അഭിനയിച്ച അഭിമന്യുവിന്റെ മരണവാർത്ത. തിരുവനന്തപുരത്ത് നിന്ന് ചലച്ചിത്രോത്സവം കഴിഞ്ഞു മടങ്ങിവരുമ്പോൾ ആയിരുന്നു അപകടം. ഇടിച്ചു തെറിപ്പിച്ച ബെൻസ് കാർ നിർത്താതെ പോവുകയും ചെയ്‌തു. സമയത്ത് ഹോസ്പിറ്റലിൽ എത്തിച്ചിരുന്നെങ്കിൽ രക്ഷപ്പെട്ടേനെ എന്നാണ് അറിയുന്നത്. പോലീസ് പിന്നീട് വണ്ടി ഓടിച്ച ആറ്റിങ്ങൽ സ്വദേശിയായ അഫ്സലിനെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്‌തു . ഇപ്പോൾ ഏറെ വേദനാജനകമായ, നെഞ്ചിൽ തട്ടുന്ന അഭിമന്യുവിന്റെ ഒരു സുഹൃത്തിന്റെ കത്താണ് സോഷ്യൽ മീഡിയയിൽ എങ്ങും. നിർത്താതെ പോയ ബെൻസ് കാറിന്റെ ഉടമക്കുള്ള കത്താണ് അത്.

“എത്രയും പ്രിയപ്പെട്ട ആ ബെൻസ് കാർ ഉടമയ്ക്ക്,

ഒരു അപകടം അത് ആർക്കും എപ്പോഴും വരാം, ദിനംപ്രതി എത്ര അപകടങ്ങൾ അണ് നമ്മുടെ നിരത്തുകളിൽ സംഭവിക്കുന്നത്, അതുപോലെ എന്റെ സഹോദരനും കഴിഞ്ഞദിവസം ഒരു അപകടം പറ്റി, അവൻ നമ്മളെ വിട്ടു പോയി. ഒരു കുടുംബത്തിന്റെ, മൂന്നരവയസുള്ള രണ്ടു പെൺമക്കളെയും അവന്റെ ജീവന്റെ ജീവനായ എന്റെ പെങ്ങളെയും, ജീവിതത്തിലെ ഒരുപാട് മോഹങ്ങളും ബാക്കിയാക്കി അവൻ പോയി.
സഹിക്കാൻ പറ്റുന്നില്ല സുഹൃത്തേ ആ മക്കളുടെ മുഖം കാണുമ്പോൾ, കുഴിമാടത്തിൽ നോക്കി കരയുന്ന എന്റെ പെങ്ങളെ കാണുമ്പോൾ, ഇപ്പോഴും ഒന്നും വിശ്വസിക്കാൻ പറ്റാത്ത അവന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണുമ്പോൾ ഞങ്ങൾക്ക് ഉണ്ടായ നഷ്ടം അത് ഞങ്ങൾക്ക് മാത്രം അണല്ലോ അല്ലേ?
ആരുടെ ഭാഗത്ത് ഉണ്ടായ തെറ്റോ, അതൊരു മനുഷ്യജീവൻ അല്ലെയിരുന്നോ? ഇടിച്ചു തെറിപ്പിച്ച ശേഷം എന്റെ ചെറുക്കനെ കൃത്യസമയത്ത് ഒന്ന് ഹോസ്പ്റിലിൽ എത്തിച്ചിരുന്നെളിൽ ഒരുപക്ഷേ അവൻ എന്റെ പൊന്നു മക്കൾക്ക് കാണാൻ ഒരു വീൽചെയറിൽ എങ്കിലും ഉണ്ടയെനെ. സഹിക്കാൻ പറ്റുന്നില്ല മാഷേ … അയ്യോ വണ്ടി നിർത്തിയാൽ ചിലപ്പോൾ പോലീസ് കേസ് അയല്ലോ പൊല്ലാപ്പ് അകില്ലെ? അതുപോലെ പുതിയ ബെൻസ് കറല്ലെ സീറ്റിൽ ഒക്കെ ചോരകറയല്ലോ അല്ലേ?
മാന്യത, മനുഷ്യത്വം എന്നിവ ഉള്ളതൗക്കൊണ്ടുതന്നെ അങ്ങയെ താങ്കൾ, സുകൃത്‌ എന്നൊക്കെ വിളിക്കട്ടെ.
അവൻ എന്തായിരുന്നു എന്നും അവന്റെ മോഹങ്ങളും സ്വപ്നങ്ങളും എല്ലാം അറിയുന്ന ആർക്കും അവന്റെ വിയോഗം വിശ്വസിക്കാൻ കഴിയില്ല.
മനുഷ്യത്വം ഇല്ലാത്ത ഈ അമിത വേഗം എങ്ങോട്ട് സഹോദരാ? എത്രനാൾ? ഒരിക്കൽ പണവും സ്വാധീനവും ഒന്നും ഒരു ജീവൻ രക്ഷിക്കാൻ പോരാതെ വരും അപ്പോൾ മനസ്സിലാകും നമുക്ക് ഉണ്ടായ നഷ്ടത്തിന്റെ വില…
പുതിയ കാറും എല്ലാ ജീവിത സൗഭാഗ്യവും അയി നല്ലാരു ജീവിതം ആശംസിക്കുന്നു…. എല്ലാം അറിയുന്ന ആ ദൈവം അനുഗ്രഹക്കട്ടെ.

നഷ്ടം അത് ഞങ്ങൾക്ക് മാത്രം…”

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago