ഇ ബുള്‍ ജെറ്റ് ബ്രദേഴ്സിനെതിരായ നടപടിയില്‍ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവെന്‍സര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ട. കസ്റ്റഡി അന്യായമാണെന്നും ആ പാവങ്ങള്‍ ചെയ്ത തെറ്റെന്താണെന്നും ഹെലന്‍ ഓഫ് സ്പാര്‍ട്ട ചോദിക്കുന്നു. കരയുന്ന കുട്ടിക്കേ പാലുളളൂ എന്ന് കേട്ടിട്ടില്ലേ. ഇപ്പോള്‍ പ്രതികരിച്ചില്ല എന്നുണ്ടെങ്കില്‍ വളരെ മോശമായിപ്പോവും. എന്താണ് ആ പാവങ്ങള്‍ ചെയ്ത തെറ്റ്. വണ്ടി മോഡിഫൈ ചെയ്തതാണോ. വളരെ മോശമാണ് പൊലീസ് ചെയ്തത്. തോന്നിവാസവും ഗുണ്ടായിസവുമാണ്. വീഡിയോയില്‍ അവരെ അടിക്കുന്നത് കൃത്യമായി കാണാമെന്നും ഹെലന്‍ ഓഫ് സ്പാര്‍ട്ട ചൂണ്ടിക്കാട്ടി. തന്റെ യുട്യൂബ് ചാനലിലൂടെയായിരുന്നു ഹെലന്റെ പ്രതികരണം.
വിസ്മയ കേസിലെ കിരണിനെയാണ് മോട്ടോര്‍ വാഹന വകുപ്പ് എന്നു കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നതെന്നും, അവനെ ഉള്ളിലാക്കാനൊന്നും ആരെയും കണ്ടില്ലല്ലോ എന്ത് തേങ്ങയാണിതെന്നും ഇടയ്ക്ക് രോഷാകുലയായി ഹെലന്‍ ഓഫ് സ്പാര്‍ട്ട ചോദിക്കുന്നുണ്ട്. അവരെ പിടിച്ചു കൊണ്ടു പോവുന്നത് കണ്ട മാധ്യമപ്രവര്‍ത്തകര്‍ക്കോ ജനങ്ങള്‍ക്കോ പൊലീസിനെ തടഞ്ഞു കൂടായിരുന്നോ എന്ന് ഹെലന്‍ ഓഫ് സ്പാര്‍ട്ട ചോദിക്കുന്നു.
കണ്ണൂര്‍ കളക്ടറേറ്റിലെ ആര്‍ടിഒ ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയെന്ന പരാതിയില്‍ ഇന്നാണ് ഇ ബുള്‍ ജെറ്റ് ബ്രദേഴ്സ് എന്നറിയപ്പെടുന്ന എബിന്‍, ലിബിന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഓള്‍ട്ടറേഷനിലൂടെ വലിയ രൂപവ്യത്യാസം വരുത്തിയ ഇവരുടെ വാന്‍ കഴിഞ്ഞ ദിവസം ആര്‍ടിഒ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് രാവിലെ ആര്‍ടിഒ ഓഫീസില്‍ ഹാജരാകാനും ഇവരോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഇരുവരും വീഡിയോയിലൂടെ പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് ഇവരുടെ ആരാധകരായ നിരവധി ചെറുപ്പക്കാരും ആര്‍ടിഒ ഓഫീസിലേക്ക് എത്തി. ഇതിന് പിന്നാലെയാണ് ആര്‍ടി ഓഫീസില്‍ സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്ഥലത്ത് എത്തി ഇരുവരേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…