മലയാളികളുടെ ഏറ്റവും വലിയ നൊസ്റ്റാള്‍ജിയകളിലൊന്നാണ് ദൂരദര്‍ശന്‍. പത്തുമുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടെലിവിഷന്‍ സ്‌ക്രീനിന് മുന്നിലിരുന്ന് ചിത്രഗീതവും ശക്തിമാനും ഞായറാഴ്ച ചലച്ചിത്രവും കണ്ട ഒരു കാലം. ഒന്നു കാറ്റടിച്ചാല്‍ മഴയൊന്ന് ഉറച്ച് പെയ്താല്‍ ടെലിവിഷന്‍ പണിമുടക്കും. അപ്പോള്‍ വീട്ടിലെ പയ്യന്‍മാര്‍ വീടിന് മുകളിലേക്ക് ഓടുകയായി. ആകാശം തൊട്ട് നില്‍ക്കുന്ന ആന്റിന തിരിക്കണം ഇനി. എങ്കിലേ ചിത്രം തെളിഞ്ഞു വരൂ. ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയുമൊക്കെ വരുന്നതിനു മുമ്പ് ഇങ്ങനെയൊരു കാലമുണ്ടായിരുന്നു. അന്നത്തെ കാലത്ത് ദൂരദര്‍ശന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അത് ദൂരദര്‍ശന്‍ മാത്രമായിരുന്നു. ടെലിവിഷന്‍ തന്നെ അപൂര്‍വമായിരുന്ന കാലം. ടെലിവിഷനുള്ള വീടിന് ചുറ്റുമായിരിക്കും അന്നത്തെ കാലത്ത് കുട്ടികളുടെ സംഘം.
വൈകുന്നേരത്തെ ദൂരദര്‍ശന്‍ വാര്‍ത്തകള്‍ കേള്‍ക്കാനും ഒരു നാട് മുഴുവന്‍ ഉണ്ടാകും. അതുകൊണ്ട് തന്നെ അതിലെ അവതാരകരേയും കാഴ്ചകാര്‍ക്ക് പരിചിതരായിരുന്നു. പത്രവും പിന്നെ റേഡിയോയും മാത്രമായിരുന്നല്ലോ അതിന് മുന്‍പുള്ള വാര്‍ത്തകള്‍ സമ്മാനിച്ച ഇടം. ഒരാള്‍ വന്നിരുന്ന് കാണികളെ നോക്കി വാര്‍ത്ത വായിക്കുന്ന രീതിയൊക്കെ ദൂരദര്‍ശനിലൂടെയാണ് മലയാളികള്‍ അറിഞ്ഞത്. രാജേശ്വരി മോഹന്‍, മായാ ശ്രീകുമാര്‍, അളകനന്ദ, സന്തോഷ്, ബാലകൃഷ്ണന്‍, രാധാകൃഷ്ണന്‍ തുടങ്ങിയവരൊക്കെ അക്കാലത്ത് ദൂരദര്‍ശനിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച അവതാരകരായിരുന്നു. അക്കൂട്ടത്തില്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് മൂന്നു പതിറ്റാണ്ടിലേറെയായി മാധ്യമ രംഗത്ത് സജീവമായി നിന്ന ഹേമലത.
ചിരപരിചിതമായ പശ്ചാത്തല സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ എഴുതി കാണിക്കുന്ന വാര്‍ത്തകള്‍ എന്ന തലക്കെട്ടും സത്യം സത്യമായി എന്ന അടിക്കുറിപ്പും. അത് കഴിഞ്ഞാല്‍ തെളിഞ്ഞ് വരുന്ന കണ്ണാടിവെച്ച് സാരിയുടുത്ത ഹേമലതയുടെ പുഞ്ചിരിച്ച സുന്ദരമായ മുഖം. ‘നമസ്‌കാരം വാര്‍ത്തകളിലേക്ക് സ്വാഗതം. ഞാന്‍ ഹേമലത. ആദ്യം പ്രധാന വാര്‍ത്തകള്‍’ ഇങ്ങനെ തുടര്‍ന്ന് ഒഴുകിയെത്തുന്ന മനോഹരമായ ശബ്ദം ആ തലമുറ ഒരിക്കലും മറക്കാന്‍ ഇടയില്ല. ആയിരത്തിതൊള്ളായിരത്തി എണ്‍പത്തിയഞ്ച് ജനുവരി രണ്ട് മുതലാണ് തിരുവനന്തപുരം ദൂരദര്‍ശനില്‍ മലയാളം വാര്‍ത്തകള്‍ ആരംഭിക്കുന്നത്. ആദ്യമായി മലയാളത്തില്‍ വാര്‍ത്തകള്‍ വായിച്ചത് ജിആര്‍ കണ്ണന്‍ എന്ന അവതാരകനായിരുന്നു. ജിആര്‍ കണ്ണന്റെ ഭാര്യയാണ് ഹേമലത. വാര്‍ത്തവായിക്കുവാനായി ഇവര്‍ എത്തുമ്പോള്‍ മുന്‍അനുഭവങ്ങളോ റോള്‍ മോഡലുകളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇവരാണ് പിന്നീട് മറ്റുള്ളവര്‍ക്ക് റോള്‍മോഡലുകളായി തീര്‍ന്നത്. മലയാള ടെലിവിഷന്‍ ചരിത്രമെന്നാല്‍ അത് ഇവരുടേതു കൂടിയാണ്.
റേഡിയോ രംഗത്ത് പ്രതിഭ തെളിയിച്ച ടിപി രാധാമണിയുടെ മകനാണ് ജിആര്‍ കണ്ണന്‍. അച്ഛന്‍ ഗംഗാധരന്‍ നായരും റേഡിയോ രംഗത്ത് സജീവമായിരുന്നു. തീര്‍ത്ഥാടനം എന്ന സിനിമയുടെ സംവിധായകന്‍ കൂടിയാണ് ജിആര്‍ കണ്ണന്‍. എംടി വാസുദേവന്‍ നായര്‍ തിരക്കഥയെഴുതിയ ചിത്രത്തില്‍ ജയറാം ആണ് നായകനായി എത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ നാല് പുരസ്‌കാരങ്ങളാണ് സിനിമ നേടിയത്. ഇരുവര്‍ക്കും ഒരു മകളാണുള്ളത്. പേര് ഹേമലത. തിരുവനന്തപുരം കുടപ്പനകുന്നിലുള്ള ദൂരദര്‍ശന്‍ കേന്ദ്രത്തിന് അടുത്ത് തന്നെയാണ് കണ്ണനും ഹേമലതയും താമസിക്കുന്നത്. നിരവധി വാര്‍ത്താ അവതാരകര്‍ മലയാളത്തില്‍ വന്ന് പോയിട്ടുണ്ടെങ്കിലും ദൂരദര്‍ശനിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച ഇവരെ പോലുള്ള പ്രതിഭകള്‍ വളരെ വിരളമാണ്. ഒരു തലമുറയുടെ ഓര്‍മ്മകളില്‍ ആ മുഖങ്ങള്‍ എന്നുമുണ്ടാകും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…