മലയാള സിനിമാ-സീരിയൽ രംഗത്ത് ഒരേ പോലെ തിളങ്ങുന്ന താരമാണ് ഇന്ദുലേഖ. ഇപ്പോൾ ഒരു യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് തന്റെ വ്യക്തിപരമായ ജീവിതത്തെക്കുറിച്ച് താരം മനസ്സ് തുറന്ന് പറയുന്നത്. താരത്തിന്റെ ഭര്‍ത്താവ് സുഖമില്ലാതെ ആശുപത്രിയില്‍ കിടന്ന സമത്ത് അഭിനയിക്കാന്‍ പോയതിന്റെ പേരില്‍ കേള്‍ക്കേണ്ടി വന്ന വളരെ സങ്കീർണ്ണമായ ഒരു പ്രശ്നത്തെ കുറിച്ചാണ് താരം വെളിപ്പെടുത്തൽ നടത്തുന്നത്.അപ്പോൾ അനുഭവിച്ച ദുഃഖപരമായ അനുഭവങ്ങൾ വളരെ ദയനീയമായിരുന്നുവെന്നും ഇന്ദു ലേഖ പറഞ്ഞു.
എന്റെ ഭര്‍ത്താവ് ശങ്കരന് പോറ്റി. അദ്ദേഹമൊരു സിനിമാ സംവിധായകനായിരുന്നു. ഇപ്പോള്‍ മരിച്ചിട്ട് ആറ് വര്‍ഷം കഴിഞ്ഞു. എല്ലാവരുടെയും ജീവിതത്തില്‍ സന്തോഷം നിറഞ്ഞ സന്ദര്‍ഭങ്ങളും സങ്കടപ്പെടുത്തുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്. എന്റെ ഭര്‍ത്താവിന് കുറച്ച് ആരോഗ്യ പ്രശ്നങ്ങളൊക്കെ ആയി ആശുപത്രിയിലായ സമയത്തും സീരിയലില്‍ അഭിനയിക്കുന്നുണ്ടായിരുന്നു. ഒരു ബ്രേക്ക് എടുക്കാനോ ലീവ് എടുക്കാനോ പോലും പറ്റാത്ത സമയങ്ങളുണ്ട്. അങ്ങനെ ഭര്‍ത്താവിനെ ശുശ്രൂഷിക്കാന്‍ വേണ്ടി ആശുപത്രിയില്‍ നിന്ന സമയത്ത് പെട്ടെന്ന് വരണം ഷൂട്ടിങ്ങ് ഉണ്ടെന്ന് പറഞ്ഞു വിളിച്ചു. ഞാന്‍ അവിടെ പോയില്ലെങ്കില്‍ അത് മുടങ്ങി പോകും. നിര്‍ണായകമായൊരു അവസ്ഥയായിരുന്നു. നമ്മുടെ ജീവിതം മാര്‍ഗം കൂടി ആയത് കൊണ്ട് വേറെ നിവൃത്തി ഇല്ലായിരുന്നു.
അങ്ങനെ ആശുപത്രിയിലെ കാര്യം നഴ്സുമാരെ ഏല്‍പ്പിച്ച് ഷൂട്ടിങ്ങിന് പോകുമായിരുന്നു. എന്നെയും എന്റെ സാഹചര്യങ്ങളും അറിയാവുന്നവര്‍ പോലും അവിടെ ഭര്‍ത്താവ് സുഖമില്ലാതെ കിടക്കുമ്പോഴും അവള് അഭിനയിക്കാന്‍ പോകുകയാണെന്ന് പറഞ്ഞിട്ടുണ്ട്. ഷൂട്ടിങ്ങിന് പോയില്ലെങ്കില്‍ അവിടുത്തെ കാര്യങ്ങളൊക്കെ പ്രശ്നത്തിലാകും.ര്‍ത്താവ് മരിച്ചൊരു സ്ത്രീ ആണെങ്കില്‍ അവര്‍ എന്തൊക്കെ ചെയ്യണം, എങ്ങനെ നടക്കണം എന്നൊക്കെ തീരുമാനിക്കുന്നത് സമൂഹമാണ്. അത് മാറ്റി നിര്‍ത്തിയിട്ട് വേണം നമുക്ക് ജീവിച്ച് പോകാന്‍. എന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും വലിയ പിന്തുണയുണ്ട്. ഏറ്റവും വലിയ പിന്തുണ മകളാണ്’’.– ഇന്ദുലേഖ മനസ്സിലെ വിഷമം ഉള്ളിലൊതുക്കി ഇങ്ങനെ പറഞ്ഞു.