Categories: ActressCelebrities

ഭർത്താവ് ആശുപത്രിയിൽ കിടക്കുമ്പോളാണ് അവളുടെ അഭിനയം, ജീവിതത്തെക്കുറിച്ച് മനസ്സ് തുറന്ന് ഇന്ദു ലേഖ

മലയാള സിനിമാ-സീരിയൽ  രംഗത്ത് ഒരേ പോലെ തിളങ്ങുന്ന താരമാണ് ഇന്ദുലേഖ.  ഇപ്പോൾ  ഒരു യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ്  തന്റെ വ്യക്തിപരമായ  ജീവിതത്തെക്കുറിച്ച് താരം മനസ്സ് തുറന്ന് പറയുന്നത്. താരത്തിന്റെ ഭര്‍ത്താവ് സുഖമില്ലാതെ ആശുപത്രിയില്‍ കിടന്ന സമത്ത് അഭിനയിക്കാന്‍ പോയതിന്റെ പേരില്‍ കേള്‍ക്കേണ്ടി വന്ന വളരെ സങ്കീർണ്ണമായ ഒരു  പ്രശ്നത്തെ കുറിച്ചാണ് താരം വെളിപ്പെടുത്തൽ നടത്തുന്നത്.അപ്പോൾ അനുഭവിച്ച ദുഃഖപരമായ അനുഭവങ്ങൾ വളരെ ദയനീയമായിരുന്നുവെന്നും ഇന്ദു ലേഖ പറഞ്ഞു.

indu

എന്റെ ഭര്‍ത്താവ് ശങ്കരന്‍ പോറ്റി. അദ്ദേഹമൊരു സിനിമാ സംവിധായകനായിരുന്നു. ഇപ്പോള്‍ മരിച്ചിട്ട് ആറ് വര്‍ഷം കഴിഞ്ഞു. എല്ലാവരുടെയും ജീവിതത്തില്‍ സന്തോഷം നിറഞ്ഞ സന്ദര്‍ഭങ്ങളും സങ്കടപ്പെടുത്തുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്. എന്റെ ഭര്‍ത്താവിന് കുറച്ച് ആരോഗ്യ പ്രശ്‌നങ്ങളൊക്കെ ആയി ആശുപത്രിയിലായ സമയത്തും സീരിയലില്‍ അഭിനയിക്കുന്നുണ്ടായിരുന്നു. ഒരു ബ്രേക്ക് എടുക്കാനോ ലീവ് എടുക്കാനോ പോലും പറ്റാത്ത സമയങ്ങളുണ്ട്. അങ്ങനെ ഭര്‍ത്താവിനെ ശുശ്രൂഷിക്കാന്‍ വേണ്ടി ആശുപത്രിയില്‍ നിന്ന സമയത്ത് പെട്ടെന്ന് വരണം ഷൂട്ടിങ്ങ് ഉണ്ടെന്ന് പറഞ്ഞു വിളിച്ചു. ഞാന്‍ അവിടെ പോയില്ലെങ്കില്‍ അത് മുടങ്ങി പോകും. നിര്‍ണായകമായൊരു അവസ്ഥയായിരുന്നു. നമ്മുടെ ജീവിതം മാര്‍ഗം കൂടി ആയത് കൊണ്ട് വേറെ നിവൃത്തി ഇല്ലായിരുന്നു.

indu2

അങ്ങനെ ആശുപത്രിയിലെ കാര്യം നഴ്‌സുമാരെ ഏല്‍പ്പിച്ച് ഷൂട്ടിങ്ങിന് പോകുമായിരുന്നു. എന്നെയും എന്റെ സാഹചര്യങ്ങളും അറിയാവുന്നവര്‍ പോലും അവിടെ ഭര്‍ത്താവ് സുഖമില്ലാതെ കിടക്കുമ്പോഴും അവള്‍ അഭിനയിക്കാന്‍ പോകുകയാണെന്ന് പറഞ്ഞിട്ടുണ്ട്. ഷൂട്ടിങ്ങിന് പോയില്ലെങ്കില്‍ അവിടുത്തെ കാര്യങ്ങളൊക്കെ പ്രശ്‌നത്തിലാകും.ര്‍ത്താവ് മരിച്ചൊരു സ്ത്രീ ആണെങ്കില്‍ അവര്‍ എന്തൊക്കെ ചെയ്യണം, എങ്ങനെ നടക്കണം എന്നൊക്കെ തീരുമാനിക്കുന്നത് സമൂഹമാണ്. അത് മാറ്റി നിര്‍ത്തിയിട്ട് വേണം നമുക്ക് ജീവിച്ച് പോകാന്‍. എന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും വലിയ പിന്തുണയുണ്ട്. ഏറ്റവും വലിയ പിന്തുണ മകളാണ്’’.– ഇന്ദുലേഖ മനസ്സിലെ വിഷമം ഉള്ളിലൊതുക്കി ഇങ്ങനെ പറഞ്ഞു.

 

 

Editor

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago