ഇത് ഹിസ് സ്റ്റോറിയല്ല, ഹെർ സ്റ്റോറി; ഹെർ സിനിമയിലെ അടിപൊളി പാട്ടെത്തി, ഇതാ ഞങ്ങളുടെ ഷീറോസ് എന്ന് ആരാധകർ

വനിതാദിനത്തിൽ വനിതകൾക്കായി മാത്രം ഒരു പാട്ടുമായി എത്തിയിരിക്കുകയാണ് ഹെർ സ്റ്റോറി അണിയറപ്രവർത്തകർ. ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ഹെർ എന്ന സിനിമയിലെ ഉലകിനുലകു തോറും എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് അണിയറപ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നത്. ശക്തരായ സ്ത്രീ കഥാപാത്രങ്ങളുടെ സാന്നിധ്യം കൊണ്ടു തന്നെ മനോഹരമാണ് ഈ ഗാനം. ഹെർ സ്റ്റോറി എന്ന ടൈറ്റിലോടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.

എ റ്റി സ്റ്റുഡിയോസിന്റെ ബാനറിൽ അനീഷ് തോമസ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലിജിൻ ജോസ് ആണ്. അൻവർ അലിയുടെ വരികൾക്ക് ഗോവിന്ദ് വസന്തയാണ് ഈണം നൽകിയിരിക്കുന്നത്. സയനോര ഫിലിപ്പ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഉർവശി, പാർവതി തിരുവോത്ത്, രമ്യ നമ്പീശൻ, ഐശ്വര്യ രാജേഷ്, ലിജോമോൾ, ഗുരു സോമസുന്ദരം, പ്രതാപ് പോത്തൻ, റോണി ഡേവിഡ് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അഭിനേതാക്കളായി എത്തുന്നത്.

സ്ത്രീകഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിലെ ആദ്യഗാനം റിലീസ് ചെയ്യാൻ അന്താരാഷ്ട്ര വനിതാദിനം തന്നെ തിരഞ്ഞെടുക്കുകയായിരുന്നു അണിയറപ്രവർത്തകർ. അർച്ചന വാസുദേവിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. ഛായാഗ്രഹണം – ചന്ദ്രു സെൽവരാജ്. കലാസംവിധാനം -എം എം ഹംസ. നിർമ്മാണ നിർവ്വഹണം – ഷിബു ജി സുശീലൻ. ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. വാഴൂർ ജോസ് ആണ് പി ആർ ഒ.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 months ago