Here is Safa Febin who translated Rahul Gandhi's Speech
ദേശീയ നേതാക്കളുടെ പ്രസംഗത്തിന്റെ പരിഭാഷകൾ പലതും കേട്ട് പൊട്ടിച്ചിരിക്കുകയും ചിലത് കേട്ട് ഞെട്ടുകയും ചെയ്തിട്ടുള്ളവരാണ് മലയാളികൾ. മുതിർന്ന നേതാക്കന്മാർ പോലും പരിഭാഷയിൽ വെള്ളം കുടിക്കുന്നത് കണ്ടിട്ടുള്ള മലയാളികളെ ഇപ്പോൾ ഞെട്ടിച്ചിരിക്കുന്നത് സർക്കാർ സ്കൂളിൽ പഠിക്കുന്ന ഒരു പ്ലസ് ടു വിദ്യാർത്ഥിനിയാണ്. ഇവള്‍ സഫ ഫെബിന്‍. കരുവാരകുണ്ട് കുട്ടത്തിയിലെ കൊച്ചു വീട്ടില്‍ നിന്ന് സര്‍ക്കാര്‍ വിദ്യാലയത്തില്‍ മാത്രം പഠിച്ചവള്‍. രാഹുല്‍ ഗാന്ധി തങ്ങളുടെ സ്‌കൂളില്‍ മുഖ്യാതിഥിയായെത്തിയപ്പോള്‍ അദ്ദേഹത്തെ കാണാനും പ്രസംഗം കേള്‍ക്കാനും മാത്രം വേദിക്കു മുമ്പിലിരിക്കുകയായിരുന്നു മറ്റനേകം വിദ്യാര്‍ഥികളില്‍ ഒരാളായി സഫ ഫെബിനും. അപ്പോഴാണ് അപ്രതീക്ഷിതമായി രാഹുല്‍ ഗാന്ധിയില്‍ നിന്ന് ആ ക്ഷണമുണ്ടായത്. തന്റെ പ്രസംഗം ആരെങ്കിലുമൊന്ന് പരിഭാഷപെടുത്തുമോ എന്ന് പലരോടും ചോദിക്കുന്നുണ്ടായിരുന്നു അദ്ദേഹം. പക്ഷേ ആരും ആ വെല്ലുവിളി ഏറ്റെടുക്കാനുണ്ടായില്ല. അപ്പോഴാണ് സഫ ആ വെല്ലുവിളി സ്വീകരിച്ചത്. അവസരങ്ങള്‍ ഒന്നിലധികം തവണ കണ്‍മുന്നില്‍ വന്നു മുട്ടിവിളിക്കില്ലല്ലോ എന്ന തിരിച്ചറിവുകൊണ്ടുതന്നെയാണ് ആത്മവിശ്വാസത്തോടെ കടന്നു ചെന്നതെന്ന് സഫ പറയുന്നു. താനതിന് യോഗ്യയാണോ എന്ന സംശയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. സഫ പറയുന്നു.
പഠിച്ച ക്ലാസിലെല്ലാം ഉയര്‍ന്ന മാര്‍ക്കുനേടി വിജയിച്ച് ഇപ്പോള്‍ കരുവാരകുണ്ട് ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് അവള്‍ പ്ലസ് ടുവിനു പഠിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയ പെര്‍ഫോമന്‍സിന് സദസും ഉഷാറായി കയ്യടിച്ചു. പ്രസംഗം സോഷ്യല്‍ മീഡിയയിലും നിറയുകയാണ്. വിദ്യാഭ്യാസ രംഗത്ത് കേരളത്തിന്റെ മികവുകള്‍ എടുത്തുപറഞ്ഞ രാഹുല്‍ ഗാന്ധി ചില പോരായ്മകളും ചൂണ്ടിക്കാട്ടി. സയന്‍സിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ബോധ്യപ്പെടുത്തുകയും ചെയ്തു.
മുമ്പ് ഇതുപോലൊരനുഭവമില്ലാഞ്ഞിട്ടും പ്രശ്‌നങ്ങളില്ലാതെ പ്രസംഗം അവസാനിപ്പിക്കാനായതിന്റെ അഭിമാനത്തിലാണ് സഫ ഫെബിനിപ്പോള്‍. പൂര്‍ണപിന്തുണ നല്‍കി സഹപാഠികളും അധ്യാപകരുമുണ്ട്. സഫ ഫെബിന്‍ കരുവാരകുണ്ട് കുട്ടത്തിയിലെ മദ്‌റസാ അധ്യാപകനായ ഓടാല കുഞ്ഞിമുഹമ്മദ് മുസ്‌ലിയാരുടെയും സാറയുടെയും അഞ്ചു മക്കളില്‍ ഏറ്റവും ഇളയവളാണ്. പത്താം ക്ലാസിലും പ്ലസ് വണ്ണിലും എല്ലാവിഷയങ്ങളിലും എ.പ്ലസ് സ്വന്തമാക്കി. ഇപ്പോള്‍ പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥിനിയാണ്. വാഫി കോഴ്‌സില്‍ ചേരാന്‍ താത്പര്യമുണ്ടായിരുന്നു. എന്‍ട്രന്‍സില്‍ അഞ്ചാം റാങ്കും ലഭിച്ചിരുന്നുവെങ്കിലും പിന്നീട് പോകാനായില്ല. ഇതുവരെ പഠിച്ചതെല്ലാം സര്‍ക്കാര്‍ വിദ്യാലയത്തില്‍ തന്നെയായിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…