യുവനടൻ ധ്യാൻ ശ്രീനിവാസൻ നായകനാകുന്നു പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ‘ജയിലർ’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിൽ ‘ജയിലർ’ ആയാണ് ധ്യാൻ ശ്രീനിവാസൻ എത്തുന്നത്. സക്കിർ മഠത്തിൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എൻ കെ മൊഹമ്മദ് ആണ് ചിത്രം നിർമിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ ധ്യാൻ ശ്രീനിവാസൻ തന്നെയാണ് പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ അറിയിച്ചത്. അതേസമയം, രസകരമായ കമന്റുകളാണ് പുതിയ സിനിമവിശേഷം പങ്കുവെച്ച ധ്യാനിന്റെ സോഷ്യൽ മീഡിയ പോസ്റ്റിനു ലഭിച്ചത്.
രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേരും ‘ജയിലർ’ എന്നാണ്. സിനിമയുടെ ടൈറ്റിൽ പോസ്റ്റർ ജൂൺ 17ന് ആയിരുന്നു പുറത്തിറങ്ങിയത്. അതുകൊണ്ടു തന്നെ ധ്യാനിന്റെ പുതിയ ചിത്രത്തിന്റെ പേര് കേട്ടപ്പോൾ ആരാധകർക്ക് തലൈവരുടെ ‘ജയിലർ’ ആണ് മനസിലേക്ക് ഓടിയെത്തിയത്. ‘രജനി പടത്തിനു മുൻപേ.. Waah’, ‘തലൈവർ പടത്തിൽ ധ്യാൻ നായകൻ… മാസ്സ്’, ‘എന്തോന്നാടെ ഇത് രണ്ട് ജയിലറാ?’, ‘രജിനികാന്ത് എന്ത് പറഞ്ഞു’, ‘വന്ന് വന്ന് രജനിയുടെ കൂടെയും അഭിനയിച്ചു അല്ലേ…മാസ്സ്’ ഇങ്ങനെ പോകുന്നു കമന്റുകൾ. അതേസമയം, പുതിയ സിനിമ വരുന്ന സാഹചര്യത്തിൽ പുതിയ ഇന്റർവ്യൂ കാണാലോ എന്ന സന്തോഷത്തിലാണ് മറ്റ് ചില ആരാധകർ.
ധ്യാൻ ശ്രീനിവാസൻ തിരക്കഥ ഒരുക്കിയ പ്രകാശൻ പറക്കട്ടെ മികച്ച പ്രതികരണം നേടി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇതിനിടയിലാണ് പുതിയ സിനിമയുടെ പ്രഖ്യാപനവുമായി താരം എത്തിയിരിക്കുന്നത്. അതേസമയം, രജിനികാന്തിന്റെ 169 ആമത്തെ ചിത്രമാണ് ജയിലർ. ബീസ്റ്റിന് ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…