പുതുമ നിറഞ്ഞ ദൃശ്യാനുഭവം; സമകാലീന സമൂഹം ചര്‍ച്ച ചെയ്യേണ്ട വിഷയം; ‘ഹയ’യെ ഏറ്റെടുത്ത് പ്രേക്ഷകര്‍

പുതുമ നിറഞ്ഞ ദൃശ്യാനുഭവമാണ് കഴിഞ്ഞ ദിവസം റിലീസായ ‘ഹയ’ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. ഇരുപത്തിനാലോളം പുതുമുഖങ്ങള്‍ അണിനിരക്കുന്ന ചിത്രം സമകാലീന സമൂഹം ചര്‍ച്ച ചെയ്യേണ്ട വിഷയമാണ് പറഞ്ഞുവയ്ക്കുന്നത്. യുവത്വത്തേയും കുടുംബപ്രേക്ഷകരേയും ഒരുപോലെ ആകര്‍ഷിക്കുന്ന ചിത്രം പ്രേക്ഷക പ്രശംസനേടി മുന്നേറുകയാണ്.

എഞ്ചിനീയറിംഗ് ബിരുദ വിദ്യാര്‍ഥിയായ വിവേകിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. വിവേകിന്റെ പിതാവ് നന്ദഗോപന്‍ മുന്‍ സൈനികനാണ്. അമ്മ ശാലിനി ഹൗസ് വൈഫ്. ബംഗളൂരുവിലായിരുന്ന വിവേകിന്റെ കുടുംബം പിന്നീട് കൊച്ചിയിലേക്ക് താമസം മാറ്റുന്നു. വിവേകിന് കൊച്ചിയില്‍ അഡ്മിഷനും ശരിയാക്കുന്നു. ‘വിവേകി’ന്റെ സ്വഭാവത്തില്‍ ഒരു നിഗൂഢത കലര്‍ത്തിയാണ് തുടക്കത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. പുറമേ ശാന്തനെങ്കിലും കലങ്ങി മറിയുന്ന എന്തോ ഒരു ഭൂതകാലം വിവേകിനുണ്ടെന്ന് നന്ദഗോപന്റെയും ശാലിനിയുടേയും സംഭാഷണങ്ങളില്‍ നിന്ന് വ്യക്തമാണ്. കൊച്ചിയില്‍ കോളജില്‍ ചേരുന്നതോടെ വിവേകിന്റെ ജീവിതം ആകെ മാറുകയാണ്.

പുതിയ തലമുറയുടെ തിന്മ നന്മകള്‍ ചിത്രത്തില്‍ പരിശോധിക്കുന്നുണ്ട്. പരാജയം അംഗീകരിക്കാന്‍ തയ്യാറാവാത്ത യുവ തലമുറയുടെ മനസിനെ വെളിപ്പെടുത്തുന്നുണ്ട് ചിത്രത്തില്‍. സൗഹൃദങ്ങളുടെ രസക്കാഴ്ചകളെ അടയാളപ്പെടുത്തുകയും ചെയ്യുന്നു ‘ഹയ’. പ്രണയം നിഷേധിക്കപ്പെടുമ്പോള്‍ അത് പകയായി വളരാതിരിക്കാനുള്ള കരുതലായി മാറാനുള്ള ശ്രമമാണ് ‘ഹയ’യുടെ സാമൂഹൃ ദൗത്യം.

വാസുദേവ് സനലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മനേജ് ഭാരതിയുടേതാണ് തിരക്കഥ. പുതുമുഖമായ ഭരതാണ് ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ബിരുദ വിദ്യാര്‍ത്ഥിനിയായി ചൈതന്യ പ്രകാശും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചിരിക്കുന്നു. വിവേകിന്റെ പിതാവായി എത്തി ഗുരു സോമസുന്ദരം വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിച്ചു. ഗുരു സോമസുന്ദരത്തിന്റെ ജോഡിയായി ‘ശാലിനി’യുടെ വേഷത്തില്‍ ശ്രീധന്യയും മികവ് കാട്ടി. ജോണി ആന്റണി, ശ്രീകാന്ത് മുരളി, സംവിധായകന്‍ ലാല്‍ ജോസ്, ലയ സിംപ്‌സണ്‍ തുടങ്ങിയവരും അവരവരുടെ വേഷങ്ങള്‍ മനോഹരമാക്കിയിട്ടുണ്ട്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 month ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago