മികച്ച കഥപറച്ചിലും കഥയിലെ ആഴവും അവതരണ രീതകൊണ്ടുമെല്ലാം പ്രേക്ഷക പ്രശംസ നേടുകയാണ് നിവിന്‍ പോളി നായകനായി എത്തിയ പടവെട്ട്. റിലീസിന് പിന്നാലെ, ചിത്രം പറഞ്ഞുവയ്ക്കുന്ന രാഷ്ട്രീയം ചര്‍ച്ചയാകുന്നുണ്ട്. ഒരാള്‍ക്ക് ഒരു കാലത്തും അടിമയായി തുടരാനാകില്ലെന്നും അയാളുടെ മനസില്‍ അടക്കിപ്പിടിച്ച അമര്‍ഷം ഒരിക്കല്‍ അഗ്നിപര്‍വതം പോലെ പൊട്ടിത്തെറിക്കുമെന്നും പറയുന്ന ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ വ്യക്തമാക്കുന്നത് വ്യക്തമായ രാഷ്ട്രീയമാണ്.
സിനിമയില്‍ രാഷ്ട്രീയം പറയുമ്പോള്‍ ഏകവര്‍ണ്ണക്കൊടി അല്ലെങ്കില്‍ മൂവര്‍ണ്ണക്കൊടിയില്‍ കേട്ട് പരിചയിച്ച മൂന്നക്ഷരങ്ങള്‍ മറ്റൊരു തരത്തില്‍ എഴുതിപ്പിടിപ്പിച്ചു കഥ പറയുന്നതില്‍ നിന്നും മാറി, ഫേമസ് അല്ലാത്ത ദ്വിവര്‍ണ്ണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രമേയം കടന്നുവരിക. പാര്‍ട്ടിയുടെ നേതാവിന് ‘നേതാവ് കുയ്യാലി’ (ഷമ്മി തിലകന്‍) എന്നാണ് വിളിപ്പേര്. ഏതെങ്കിലും ഒരു പ്രത്യേക മതത്തിന്റെ പ്രതിനിധിയായി കുയ്യാലിയെ അവതരിപ്പിക്കുന്നില്ല. തന്ത്രശാലിയായ കുയ്യാലി എന്ന രാഷ്ട്രീയ നേതാവായി മികച്ച പ്രകടനമാണ് ഷമ്മി തിലകന്‍ കാഴ്ച വച്ചിരിക്കുന്നത്.
മൂത്തോന്‍ ശേഷം നിവിന്‍ പോളി അതിശക്തമായ പ്രകടനമാണ് പടവെട്ടില്‍ കാഴ്ചവയ്ക്കുന്നത്. അലസനും, മനസ്സിന്റെ തടവറയില്‍ സ്വയം ബന്ധനസ്ഥനുമായ രവിയില്‍ നിന്നും ഒരുകാലത്ത് നാടിന്റെ അഭിമാനമായിരുന്ന മാലൂര്‍ രവിയിലേക്കുള്ള അയാളിലെ തിരിച്ചു പോക്ക് നിവിന്‍ മനോഹരമാക്കി. ഇടിമിന്നലേറ്റപാടെ പൊടുന്നനെ സംഭവിക്കുന്ന ഒന്നാക്കാതെ, ഏറുകൊണ്ടും വീണും എഴുന്നേറ്റും വീണും എഴുന്നേറ്റുമുള്ള അയാളിലെ മാറ്റം അല്‍പ്പം പോലും വിരസമാക്കാതെ നിവിന്‍ കൈകാര്യം ചെയ്തു.
സ്ത്രീകഥാപാത്രങ്ങളില്‍ കയ്യടി മുഴുവനും വാരിക്കൂട്ടുക രമ്യ സുരേഷ് ആണ്. കോസ്റ്റ്യൂം ഡിസൈനറായി മലയാള സിനിമയിലെത്തി, മിന്നിമറയുന്ന കുറച്ചു വേഷങ്ങള്‍ ചെയ്ത ശേഷം, സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രത്തെ രമ്യ അത്യന്തം ഗൗരവത്തോടെ സമീപിച്ചു. ഷൈന്‍ ടോം ചാക്കോ, നിര്‍മ്മാതാവ് കൂടിയായ സണ്ണി വെയ്ന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, ജാഫര്‍ ഇടുക്കി എന്നിവരും മികച്ചു നിന്നു. അകാലത്തില്‍ വിടപറഞ്ഞ കൈനകരി തങ്കരാജ്, അനില്‍ നെടുമങ്ങാട് എന്നിവരും അവരുടെ സ്‌ക്രീന്‍ പ്രസന്‍സ് എടുത്തുകാട്ടുന്ന പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്.
ചിത്രം ഒരു നവാഗത സംവിധായകന്റേതാണ് എന്ന് പറഞ്ഞാല്‍ മാത്രം അറിയാന്‍ സാധിക്കുന്ന വിധമാണ് ലിജു കൃഷ്ണക്ക് സിനിമയോടുള്ള സമീപനം. രംഗനാഥ് രവിയുടെ ശബ്ദമിശ്രണം, ദീപക് ഡി. മേനോന്റെ ക്യാമറ എന്നിവ ഉള്‍പ്പെടുന്ന സാങ്കേതിക വിഭാഗത്തിലെ ഓരോരുത്തരും മികച്ചു നില്‍ക്കുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…