‘ഭീതിയുടെ മായാലോകം’; വിചിത്രമായി ‘വിചിത്രം’; റിവ്യൂ വായിക്കാം

പോസ്റ്ററുകളും ട്രെയിലറുകളും പുറത്തിറക്കി പ്രേക്ഷകരില്‍ ആകാംക്ഷ നിറച്ച വിചിത്രം തീയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. പേരിലെ കൗതുകം സിനിമയിലും പ്രതിഫലിച്ചുവെന്നാണ് ചിത്രം കണ്ട പ്രേക്ഷകരുടെ അഭിപ്രായം. പേരു പോലെ തന്നെ വിചിത്രമായ കാഴ്ചകള്‍കൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ട് വിചിത്രം. ഗ്രാഫിക്സിന്റെ സഹായമില്ലാതെ പ്രേക്ഷകരെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയാണ് ചിത്രം അമ്പരിപ്പിച്ചിരിക്കുന്നത്. ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെയുള്ള താരങ്ങള്‍ മികച്ച പ്രകടം കൂടി കാഴ്ചവച്ചപ്പോള്‍ തീയറ്ററില്‍ മികച്ച ദൃശ്യാനുഭവമായി വിചിത്രം.

അച്ചു വിജയനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. തിരക്കഥ ഒരുക്കിയിരിക്കുന്നത് നിഖില്‍ രവീന്ദ്രനാണ്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയും അച്ചു വിജയനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മുന്‍ ഫുട്‌ബോള്‍ പ്ലെയറുടെ വിധവയായ ഭാര്യയുടെയും അവരുടെ അഞ്ച് ആണ്‍മക്കളുടെയും ജീവിതത്തിലൂടെയാണ് കഥ നടക്കുന്നത്. വാടകവീട്ടില്‍ താമസിച്ചിരുന്ന ഈ കുടുംബം ഒരു പ്രത്യേക സാഹചര്യത്തില്‍ പുത്തന്‍കൂര്‍ എന്നൊരു വലിയ ബംഗ്ലാവിലേക്ക് താമസം മാറ്റുകയാണ്. പിന്നീട് അവിടെ നടക്കുന്ന വിചിത്രമായ സംഭവവികാസങ്ങളാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. ആദ്യപകുതിയില്‍ നര്‍മ്മവും ചെറിയ ജീവിതപ്രശ്‌നങ്ങളുമാണ് പറയുന്നതെങ്കില്‍ ഇടവേളയോടടുക്കുമ്പോള്‍ ചിത്രത്തിന്റെ രൂപം മാറുകയാണ്. ആകാംക്ഷയും കൗതുകവും ഭീതിയും നിറച്ച് എത്തിയ രണ്ടാം പകുതി തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

നായക കഥാപാത്രമായ ജാക്‌സണായാണ് ഷൈന്‍ ടോം എത്തുന്നത്. നായികയായി കനി കുസൃതിയുമെത്തുന്നു. പല ഭാവമാറ്റങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രത്തെ അതിന്റെ പൂര്‍ണതയില്ഡ കനി അവതരിപ്പിച്ചിട്ടുണ്ട്. സംഘമിത്രയായി എത്തിയ നടി കേതകി നാരായണനും മികച്ച അഭിനയം തന്നെയാണ് കാഴ്ചവച്ചിരിക്കുന്നത്. ജോളി ചിറയത്ത്, ലാല്‍, ബാലു വര്‍ഗീസ്, വിഷ്ണു ആനന്ദ്, ജെയിംസ് ഏലിയ, ഷിയാന്‍, ഷിഹാന്‍ തുടങ്ങിയവരും മികച്ചു നിന്നു. സിംബോളിക്കായി ചിത്രീകരിച്ച മുയലുകളുടെ ജീവിതം പോലും പ്രേക്ഷകന് മനോഹരമായി ആസ്വദിക്കുവാന്‍ സാധിച്ചുവെന്നതും എടുത്തു പറയേണ്ട കാര്യമാണ്.

നിഖില്‍ രവീന്ദ്രന്റെ തിരക്കഥയെ അതിന്റെ പൂര്‍ണതയില്‍ ഒപ്പിയെടുക്കാന്‍ അര്‍ജുന്‍ ബാലകൃഷ്ണന്റെ ക്യാമറ കണ്ണുകള്‍ക്ക് സാധിച്ചി. സംവിധായകന്‍ അച്ചു വിജയന്‍ തന്നെയാണ് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നത്. ജുബൈര്‍ മുഹമ്മദും സ്ട്രീറ്റ് അക്കാഡമിക്സും ഒരുക്കിയ സംഗീതവും ചിത്രത്തിന്റെ മൂഡ് നിലനിര്‍ത്തിക്കൊണ്ടു പോകുവാന്‍ ഏറെ സഹായിച്ചിട്ടുണ്ട്. ആര്‍ട്ട് ഡയറക്ഷന്‍ നിര്‍വഹിച്ച സുബാഷ് കരുണും കൈയടി അര്‍ഹിക്കുന്നു. ഭീതിയുടെ ഒരു പുതിയ ലോകം തുറന്നിട്ടിരിക്കുന്ന വിചിത്രത്തിനായി ധൈര്യമായി ടിക്കറ്റെടുക്കാം.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago