നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനവുമായെത്തിയ ഹേയ് ജൂഡ് വിജയകരമായ 50 ദിവസങ്ങൾ പിന്നിട്ട് മുന്നേറുകയാണ്. സ്ഥിരം ശൈലിയിൽ നിന്നും മാറി ശ്യാമപ്രസാദ് ഒരുക്കിയ ചിത്രത്തിൽ മാനസിക നിലയിൽ സാരമായ മാറ്റമുള്ള കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. തെന്നിന്ത്യൻ സുന്ദരി തൃഷ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയാണ് ഹേയ് ജൂഡ്. മികച്ച പ്രേക്ഷകഭിപ്രായം നേടിയത് തന്നെയാണ് ചിത്രത്തിന്റെ വിജയത്തിന്റെ പ്രധാനകാരണം. രസാവഹമായ രീതിയിലുള്ള അവതരണം ചിത്രത്തിന്റെ ഹൈലൈറ്റായി നിലകൊള്ളുന്നു. കേരളത്തിൽ എന്ന പോലെ തന്നെ തമിഴ്‌നാട്ടിലും ചിത്രത്തിന് വമ്പൻ സ്വീകരണമാണ് ലഭിച്ചത്. ചെന്നൈയിലും ചിത്രം 50 ദിവസം പിന്നിട്ടതോടൊപ്പം 2018ൽ ചെന്നൈയിൽ ആ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളചിത്രമായിരിക്കുകയാണ് ഹേയ് ജൂഡ്.
കളക്ഷനിലും ഈ ശ്യാമപ്രസാദ് ചിത്രം മികച്ചൊരു നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. ചിത്രം പുറത്തിറങ്ങി 50 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 23 കോടി രൂപയാണ് ഹേയ് ജൂഡ് കളക്റ്റ് ചെയ്തിരിക്കുന്നത്. ശ്യാമ പ്രസാദിന്റെ സംവിധാന കരിയറിലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് കളക്ഷനാണ് ഈ ചിത്രം. 20 കോടി ക്ലബില്‍ ഇടം പിടിക്കുന്ന നിവിന്‍ പോളിയുടെ കരിയറിലെ ആറാമത്തെ ചിത്രം കൂടിയാണിത്. കേരള ബോക്‌സ് ഓഫീസില്‍നിന്ന് മാത്രം ചിത്രം നേടിയത് 12.87 കോടി രൂപയാണ്. ഇന്ത്യയിലെ മറ്റ് നഗരങ്ങളില്‍ നിന്നായി 3.93 കോടി രൂപ കളക്ട് ചെയ്തു. യുഎഇ, ജിസിസി സെന്ററുകളില്‍നിന്നായി ചിത്രത്തിന് ലഭിച്ചത് 4.98 കോടി രൂപയാണ്. മറ്റ് ഇടങ്ങളില്‍നിന്ന് ആകെ 1.25 കോടി രൂപയുടെ കളക്ഷന്‍. അഞ്ച് കോടി രൂപയുടെ പ്രാഡക്ഷന്‍ കോസ്റ്റില്‍ ഇറങ്ങിയ ചിത്രമാണ് 23 കോടി രൂപ കളക്ട് ചെയ്ത് സാമ്പത്തിക വിജയം നേടിയിരിക്കുന്നത്
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…